Galleri Blood Test: ഗല്ലേറി രക്ത പരിശോധനയിലൂടെ രോഗലക്ഷണങ്ങള്‍ക്ക് മുന്‍പ് കണ്ടെത്താം Cancer!

ചികിത്സാ രംഗത്ത്  നാഴികക്കല്ലായി പുതിയ കണ്ടുപിടുത്തം, മനുഷ്യനെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ എന്ന രോഗത്തിന്‍റെ,  ലക്ഷണങ്ങള്‍ പ്രകടമാവും മുന്‍പ് കണ്ടെത്താന്‍  സഹായിക്കുന്ന രക്ത പരിശോധനയാണ് ശാസ്ത്രലോകം പുതുതായി കണ്ടെത്തിയിരിയ്ക്കുന്നത്   

Written by - Zee Malayalam News Desk | Last Updated : Jun 28, 2021, 06:41 PM IST
  • ഒരൊറ്റ രക്തപരിശോധനയിലൂടെ 50 തരം ക്യാന്‍സര്‍ കണ്ടെത്താന്‍ സാധിക്കുമെന്നതാണ് ഈ രക്ത പരിശോധനയുടെ പ്രത്യേകത.
  • ഗല്ലേറി (Galleri Blood Test) എന്നാണ് ഈ രക്ത പരിശോധനയ്ക്ക് ശാസ്ത്ര ലോകം നല്‍കിയിരിയ്ക്കുന്ന പേര്.
  • ഗല്ലേറി രക്ത പരിശോധന (Galleri Blood Test) ആരോഗ്യമേഖലയില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
Galleri Blood Test: ഗല്ലേറി  രക്ത പരിശോധനയിലൂടെ രോഗലക്ഷണങ്ങള്‍ക്ക് മുന്‍പ് കണ്ടെത്താം Cancer!

ചികിത്സാ രംഗത്ത്  നാഴികക്കല്ലായി പുതിയ കണ്ടുപിടുത്തം, മനുഷ്യനെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ എന്ന രോഗത്തിന്‍റെ,  ലക്ഷണങ്ങള്‍ പ്രകടമാവും മുന്‍പ് കണ്ടെത്താന്‍  സഹായിക്കുന്ന രക്ത പരിശോധനയാണ് ശാസ്ത്രലോകം പുതുതായി കണ്ടെത്തിയിരിയ്ക്കുന്നത്   

ഒരൊറ്റ രക്തപരിശോധനയിലൂടെ (Blood Test)  50 തരം ക്യാന്‍സര്‍ കണ്ടെത്താന്‍ സാധിക്കുമെന്നതാണ് ഈ രക്ത പരിശോധനയുടെ പ്രത്യേകത. അതും ക്യാന്‍സര്‍ ലക്ഷണങ്ങള്‍ കണ്ടെത്തും മുന്‍പ്..!!

ഗല്ലേറി  (Galleri Blood Test) എന്നാണ് ഈ രക്ത പരിശോധനയ്ക്ക് ശാസ്ത്ര ലോകം നല്‍കിയിരിയ്ക്കുന്ന പേര്.

ഗല്ലേറി രക്ത പരിശോധന (Galleri Blood Test) ആരോഗ്യമേഖലയില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.  ഈ പരിശോധനയിലൂടെ  കാന്‍സര്‍  സാധ്യത ഏറെ മുന്‍പേ തന്നെ തിരിച്ചറിയാന്‍ സാധിക്കുന്നതിനാല്‍  ക്യാന്‍സര്‍ വരുത്തുന്ന  ദുരിതങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പേരെ രക്ഷിക്കാന്‍ സാധിക്കും.  ക്യാന്‍സര്‍ എന്ന മഹാരോഗം എത്ര നേരത്തെ കണ്ടെത്തുന്നുവോ, ചികിത്സ അത്രയ്ക്ക് എളുപ്പവും വിജയകരവുമാകും  എന്നാണ് വസ്തുത. 

Multi Cancer Screening Test ന് പകരമായി  കണ്ടെത്തിയിരിയ്ക്കുന്ന ഈ രക്ത പരിശോധന  കാലിഫോർണിയയിലുള്ള  ഗ്രെയ്‌ല്‍  (GRAIL, Inc) എന്ന കമ്പനിയാണ് വികസിപ്പിച്ചെടുത്തിരിയ്ക്കുന്നത്. 1,34,000 പേരെ പങ്കെടുപ്പിച്ചാണ് ഗല്ലേറി ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയത്.   

പരിശോധനയ്ക്കായി  ഒരു വ്യക്തിയില്‍ നിന്ന് ഒരു തവണ മാത്രമേ സാമ്പിള്‍ വേണ്ടി വരികയുള്ളൂ.  ഇതിലെ DNA-യെ വിശകലനം ചെയ്താണ് രോഗനിര്‍ണയം നടത്തുന്നത്. . ജീനോം സീക്വന്‍സിംഗ് (genome sequencing) ഉള്‍പ്പെടെയുള്ള ഘട്ടങ്ങള്‍ക്ക് ശേഷം പത്ത് ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം ലഭ്യമാകും. 

 ഈ രക്ത പരിശോധന  ഏറെ കൃത്യതയുള്ളതാണ് എന്നാണ്  ഗവേഷകര്‍ അവകാശപ്പെടുന്നത്.  ക്യാന്‍സര്‍ കോശങ്ങള്‍ ശരീരത്തിന്‍റെ  ഏത് ഭാഗത്താണ് രൂപപ്പെടുന്നതെന്ന്  ഈ ടെസ്റ്റ് വഴി കൃത്യമായി കണ്ടെത്താന്‍ സാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Also Read: Covid Third Wave: കോവിഡ് മൂന്നാം തരംഗം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍

നിലവിലുള്ള ക്യാന്‍സര്‍  പരിശോധനാ സംവിധാനങ്ങള്‍ക്കൊപ്പം ഗല്ലേറിയെ ഉള്‍പ്പെടുത്തുന്നതിലൂടെ ശരീരത്തില്‍ ഒന്നിലധികം കാന്‍സറുകള്‍ രൂപപ്പെടുന്നുണ്ടോ എന്ന് കണ്ടെത്തി തുടക്കത്തിലേ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് ഗല്ലേറിയുടെ പഠന റിപ്പോര്‍ട്ടില്‍  പറയുന്നത്.

US-ല്‍  ഈ  പരിശോധന ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നടത്തുന്നുണ്ട്.  കരള്‍,​ അന്നനാളം,​ പാന്‍ക്രിയാസ് തുടങ്ങിയവയെ ബാധിക്കുന്ന ക്യാന്‍സറുകള്‍ നേരത്തെ കണ്ടെത്താന്‍ സാധിക്കാത്തത് മിക്കപ്പോഴും രോഗികളുടെ ജീവന്‍ അപകടത്തിലാക്കുന്നുണ്ട്. ഈ  സാഹചര്യം മറികടക്കാന്‍  ഗല്ലേറി രക്ത പരിശോധന (Galleri Blood Test) ഏറെ  സഹായകമാവുമെന്നാണ് വിലയിരുത്തല്‍.

Also Read: Covid Third Wave: കോവിഡ് മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിച്ചേക്കില്ല, കാരണമിതാണ്

കൂടാതെ,  ഗല്ലേറി (Galleri) വളരെ ലളിതമായ ക്യാന്‍സര്‍ നിര്‍ണയ പരിശോധന ആയതിനാല്‍ സാധാരണക്കാര്‍ക്കും ലഭ്യമാകും. എന്നാല്‍,  ഗല്ലേറി പരിശോധനയുടെ സാധ്യതകളെപ്പറ്റി കൂടുതല്‍ വിശദമായ പഠനങ്ങള്‍ തുടരുകയാണ്. ഗല്ലേറിയ്ക്ക് ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News