Cancer Symptoms : പുരുഷന്മാരിലെ ഈ പ്രശ്നങ്ങൾ കാൻസറിന്റെ ലക്ഷണമാകാം; ശ്രദ്ധിക്കുക
Cancer Symptoms in Men : പുരുഷന്മാർക്ക് ജനനേന്ദ്രിയത്തിൽ അതികഠിനമായ വേദന ഉണ്ടാകുകയാണെങ്കിൽ അത് പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണമാണ്.
ഇന്നത്തെ മാറിയ ജീവിത ശൈലിയും ആരോഗ്യശീലങ്ങളും മൂലം ആളുകൾക്ക് വളരെ വേഗം തന്നെ രോഗബാധിതരാകാറുണ്ട്. ഇന്നത്തെക്കാലത്ത് 30- 35 വയസാകുമ്പോൾ തന്നെ പുരുഷന്മാരിൽ ഒന്നിലധികം രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യതകളും കൂടുതലാണ്. ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രത്യേക ശ്രദ്ധയും പതിവായി വ്യായാമവും ചെയ്യേണ്ടതും അത്യാവശ്യമാണ്. ശ്വാസകോശത്തിന് ഉണ്ടാകുന്ന കാൻസർ , പ്രോസ്റ്റേറ്റ് കാൻസർ, വൻകുടൽ കാൻസർ എന്നിവയാണ് പുരുഷന്മാരിൽ സാധാരണയായി കണ്ട് വരാറുള്ള കാൻസറുകൾ. പുരുഷന്മാരിൽ കാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ജനനേന്ദ്രിയത്തിലെ വേദന
പുരുഷന്മാർക്ക് ജനനേന്ദ്രിയത്തിൽ അതികഠിനമായ വേദന ഉണ്ടാകുകയാണെങ്കിൽ അത് പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണമാണ്. അതിനാൽ തന്നെ ഇത്തരത്തിൽ വേദന ഉണ്ടാകുകയാണെങ്കിൽ ഉടൻ തന്നെ ആരോഗ്യ വിദഗ്ദ്ധനുമായി ബന്ധപ്പെടണം.
ALSO READ: Hot water Side Effects: അധികം ചൂടുവെള്ളം കുടിയ്ക്കുന്നതും ആപത്ത്, ദോഷങ്ങള്‍ അറിയാം
അകാരണമായി ശരീരഭാരം കുറയുക
ഭക്ഷണം കുറയ്ക്കുകയോ, വ്യായാമം ചെയ്യുകയോ ചെയ്യാതെ അമിതമായി ശരീരഭാരം കുറയുകയാണെങ്കിൽ ശ്രദ്ധിക്കുക. ഇത് പുരുഷന്മാരിൽ കാൻസറിന്റെ ലക്ഷണമായി കാണാറുണ്ട്.
മൂത്രത്തില്‍ രക്തത്തിന്റെ അംശം
മിക്കവാറും മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുന്നത് മൂത്രാശയ സംബന്ധമായ അണുബാധയുടെ ഭാഗമായി ആണ്. എന്നാൽ ഇത് പലപ്പോഴും കാൻസറിന്റെയും ലക്ഷണമായും കാണാറുണ്ട്.
വായിലെ മുറിവ്
വിറ്റാമിന്റെ കുറവ് മൂലം പലപ്പോഴും വായിൽ അൾസർ ഉണ്ടാകാറുണ്ട്. വായിൽ അൾസർ ഉണ്ടാകുന്നത് വളരെ സാധാരണവുമാണ്. എന്നാൽ കാൻസറിന്റെ ലക്ഷണമായും വായിൽ മുറിവുകൾ ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ ഈക്കാര്യം ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
അമിതമായ ക്ഷീണം
അമിതമായ ക്ഷീണമാണ് പുരുഷന്മാരിൽ മറ്റൊരു ലക്ഷണം. ഏത് സമയത്തും ക്ഷീണവും വലച്ചിലും ഉണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
അതികഠിനമായ പുറം വേദന
അതികഠിനമായ പുറം വേദനയാണ് പുരുഷന്മാരിൽ കാൻസറിന്റെ മറ്റൊരു ലക്ഷണം. എന്നാല്‍ ഇത് സാധാരണയായി ക്യാന്‍സറിൻറെ ലക്ഷണമല്ല. എന്നാൽ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് വിട്ടുമാറാത്ത പുറം വേദന.
വിസര്‍ജ്ജ്യങ്ങളില്‍ രക്തം
വിസ്സര്‍ജ്ജ്യങ്ങളില്‍ രക്തം കാണപ്പെടുന്നതും ശ്രദ്ധിക്കണം. കുടല്‍ ക്യാന്‍സറിന്റെ ഒരു പ്രധാന ലക്ഷണമാണ് ഇത്. പുരുഷന്‍മാരെ ഏറ്റവും ഭയപ്പെടുത്തുന്നതാണ് കുടല്‍ ക്യാന്‍സര്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...