Carom Seeds Benefits: അല്പം അയമോദകം ഉണ്ടെങ്കില്‍ ഈ രോഗങ്ങള്‍ പമ്പ കടക്കും
Carom Seeds Benefits: ചെറിയ ശാരീരിക പ്രശ്നങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വീട്ടുവൈദ്യമാണ് അയമോദകം. അയമോദകം ആർക്കും അപരിചതമായ ഒന്നല്ല, പഴമക്കാര്‍ പറയുന്നതനുസരിച്ച് പലവിധ രോഗങ്ങൾക്കുള്ള ഒരു മികച്ച വീട്ടുവൈദ്യമാണ് അയമോദകം
Carom Seeds Benefits: ചെറിയ ഒരു ആരോഗ്യപ്രശ്നം വന്നാല്‍ ഉടന്‍ തന്നെ ആശുപത്രിയെ സമീപിക്കുന്നവരാണ് നാം. എന്നാല്‍, ഒന്ന് ശ്രദ്ധിച്ചാല്‍ ചെറിയ ചെറിയ അസുഖങ്ങള്‍ക്ക് പരിഹാരം നമ്മുടെ വീട്ടില്‍ തന്നെ ലഭിക്കും.
Als Read: Weight Gain: ഓട്ട്സ് കഴിച്ചും വണ്ണം കൂട്ടാമോ? ഈ രീതിയിൽ കഴിച്ചു നോക്കൂ
അതായത്, ചെറിയ ശാരീരിക പ്രശ്നങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വീട്ടുവൈദ്യമാണ് അയമോദകം. അയമോദകം ആർക്കും അപരിചതമായ ഒന്നല്ല, പഴമക്കാര്‍ പറയുന്നതനുസരിച്ച് പലവിധ രോഗങ്ങൾക്കുള്ള ഒരു മികച്ച വീട്ടുവൈദ്യമാണ് അയമോദകം. (Health Benefits Of Carom Seeds). അയമോദകത്തിന്‍റെ ഇലകളും വിത്തും പ്രതിരോധശേഷിയ്ക്കും ദഹനത്തിനും ഉത്തമമാണ്.
Alo Read: 12 Healthy Super foods: ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ സൂപ്പര്‍ ഫുഡ്സ്!! ആരോഗ്യം എന്നും ഒപ്പം
അയമോദകം ഇട്ട് തിളപ്പിച്ച ചെറുചൂടുള്ള വെള്ളം രാത്രിയിൽ കുടിയ്ക്കുന്നത് നിങ്ങൾക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ നല്‍കും. മഞ്ഞുകാലത്തും ഇത് ഏറെ നല്ലതാണ്. ഈ വെള്ളം ആരോഗ്യവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കും ഒരു ഉത്തമ പരിഹാരമാണ്.
അടുക്കളയിൽ സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്ന അയമോദകത്തിന് ഗുണങ്ങള്‍ ഏറെയാണ്. അയമോദകം പൊടിയാക്കി ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നു. പ്രോട്ടീൻ, കൊഴുപ്പ്, ധാതുക്കൾ, ഫൈബർ, കാർബോഹൈഡ്രേറ്റ്, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ തുടങ്ങിയ പോഷകങ്ങൾ ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഫോസ്ഫറസ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളും ഇതിൽ കാണപ്പെടുന്നു, ഇത് പല രോഗങ്ങൾക്കും പരിഹാരമാണ്.
അയമോദകത്തിന്‍റെ ഗുണങ്ങള്‍ അറിയാം
ദഹനത്തിന് ഉത്തമമാണ് അയമോദകം
ദഹനത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് അയമോദകം. അയമോദകം ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ വയറുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും മാറും. ഗ്യാസ്, ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളെ അയമോദകം ഇല്ലാതാക്കുന്നു. ദഹനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ, എല്ലാ രാത്രിയിലും അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ച് നോക്കൂ, അത്ഭുതകരമായ മാറ്റം കാണാം.
പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അയമോദകം
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ അയമോദകം ഉത്തമമാണ്. അയമോദകം പൗഡർ കഴിയ്ക്കുന്നത് ജലദോഷം, പനി തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റി നിർത്തുന്നു. ശൈത്യകാലത്ത് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗങ്ങളെ അകറ്റി നിർത്തുന്നു. ഇതുമൂലം അണുബാധ ഉണ്ടാകാനുള്ള സാധ്യത ഉണ്ടാകില്ല.
അസ്ഥികളെ ശക്തിപ്പെടുത്താനും അയമോദകം
അയമോദകത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായകമാണ്. ഇതില്‍ നല്ല അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് കഴിയ്ക്കുന്നതുവഴി എല്ലുകൾക്ക് ബലമുണ്ടാകും. ഈ വെള്ളം കുടിക്കുന്നത് സന്ധി വേദനയ്ക്കും ആശ്വാസം നൽകുന്നു.
നല്ല ഉറക്കത്തിന് അയമോദകം
നിങ്ങൾക്ക് ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ട് എങ്കില്‍ ദിവസവും രാത്രി അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കാം, അയമോദകം ഉറക്കമില്ലായ്മയെ ഇല്ലാതാക്കുന്നു. ഇത് സമ്മർദ്ദം അകറ്റാനും ഉത്തമമാണ്. നല്ല ഉറക്കം ലഭിക്കുന്നത് വഴി ആരോഗ്യവും മികച്ചതാകുന്നു.
വിശപ്പ് വർദ്ധിപ്പിക്കുക
അയമോദകം മെറ്റബോളിസം വർദ്ധിപ്പിക്കാൻ പ്രവർത്തിക്കുന്നു. അയമോദകം കഴിക്കുന്നത് വിശപ്പ് വർദ്ധിപ്പിക്കും. നിങ്ങൾ ദുർബലരോ മെലിഞ്ഞവരോ ആണെങ്കിൽ, അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...