ശരീരഭാരം കുറയ്ക്കാൻ ചിട്ടയായ വ്യായാമം, ആരോ​ഗ്യകരമായ ഭക്ഷണക്രമം എന്നിവ ആവശ്യമാണ്. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ ചേർക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം.


COMMERCIAL BREAK
SCROLL TO CONTINUE READING

നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതിനാൽ സൂപ്പർഫുഡായി അംഗീകരിക്കപ്പെട്ട ഒന്നാണ് കശുവണ്ടിപ്പരിപ്പ്. ദിവസവും നട്‌സ് കഴിക്കുന്നത് നല്ലതാണ്. എന്നാൽ, കശുവണ്ടിക്ക് ശരീരഭാരം കുറയ്ക്കുന്നതിന് വിപരീത ഫലം ചെയ്യുമെന്ന് കേൾക്കാറുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയാം. കശുവണ്ടിപ്പരിപ്പിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പും കാർബോഹൈഡ്രേറ്റും വിഘടിക്കുന്നതിന് ആവശ്യമാണ്.


കശുവണ്ടിപ്പരിപ്പ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ കൂടുതൽ സഹായിച്ചേക്കാം. ശരീരഭാരം കുറയ്ക്കാൻ ആവശ്യമായ പ്രോട്ടീന്റെ ഒരു മികച്ച ഉറവിടമാണ് കശുവണ്ടി. ഇത് മിതമായ അളവിൽ കഴിക്കുന്നത് ​ഗുണം ചെയ്യും. കശുവണ്ടിപ്പരിപ്പ് അമിതമായി കഴിച്ചാലല്ലാതെ ശരീരഭാരം കൂടില്ല. കൊഴുപ്പിന്റെ സാന്നിധ്യമുള്ള മിക്ക നട്സും കൊഴുപ്പ് കൂട്ടുന്നതായി കരുതപ്പെടുന്നു.


എന്നിരുന്നാലും, കശുവണ്ടിപ്പരിപ്പിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിന് കശുവണ്ടിയുടെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.


അവ പ്രോട്ടീൻ സമ്പുഷ്ടമാണ്. ദിവസം മുഴുവൻ ഊർജ്ജ നില മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു. കശുവണ്ടിയിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി 1 അല്ലെങ്കിൽ തയാമിൻ, വിറ്റാമിൻ ബി 6 എന്നിവയും അടങ്ങിയിട്ടുണ്ട്.


ALSO READ: Lactose Intolerance: പശുവിൻ പാലും പാൽ ഉത്പന്നങ്ങളും കഴിച്ചാൽ അസ്വസ്ഥത തോന്നാറുണ്ടോ? ഇതാകാം കാരണം


ചെമ്പ്, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്ന നിരവധി ധാതുക്കളും കശുവണ്ടിപ്പരിപ്പിൽ അടങ്ങിയിട്ടുണ്ട്.


മാനസികാവസ്ഥ മികച്ചതായി നിലനിർത്തുന്നതിന് സഹായിക്കുന്ന സെറോടോണിൻ ഉത്പാദിപ്പിക്കുന്ന ഏറ്റവും അവശ്യ അമിനോ ആസിഡുകളിലൊന്നായ ട്രിപ്റ്റോഫാനിന്റെ സമ്പന്നമായ ഉറവിടമാണ് കശുവണ്ടി.


സസ്യ-ഭക്ഷണ സ്രോതസ്സുകളിൽ ഏറ്റവും ഉയർന്ന ആന്റിഓക്‌സിഡന്റ് ​ഗുണങ്ങളുള്ള ഒന്നാണ് കശുവണ്ടി. ഈ ആന്റിഓക്‌സിഡന്റുകൾ നിങ്ങളുടെ ഹൃദയാരോഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യും.


കശുവണ്ടി കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുമെന്ന വാദം ശരിയല്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നത്. എന്നാൽ, കൊഴുപ്പ് അടങ്ങിയ ഭക്ഷണമായതിനാൽ ഇത് 


ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിന് കശുവണ്ടി പലതരത്തിൽ കഴിക്കാം. കശുവണ്ടിപ്പരിപ്പ് സാലഡിൽ ചേർത്ത് കഴിക്കാം. കശുവണ്ടിയും ബ്ലൂബെറിയും ഉപയോഗിച്ച് സ്മൂത്തി ഉണ്ടാക്കാം. ക്വിനോവ, സലാഡുകൾ, ധാന്യങ്ങൾ എന്നിവയ്‌ക്കൊപ്പം കശുവണ്ടി ചേർത്ത് കഴിക്കുന്നത് നല്ലതാണ്. കശുവണ്ടിയും ഉണക്കമുന്തിരിയും ഗ്രാനോളയ്ക്ക് നല്ല ചേരുവകളാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.