Cauliflower Side Effects:തണുപ്പുകാലത്ത് കോളിഫ്‌ളവറിന്റെ കറികളും അല്ലെങ്കിൽ അതിന്റെ പറാത്തയുമൊക്കെ സാധാരണ  വീടുകളിൽ ഉണ്ടാക്കാറുണ്ട്.  എന്നാൽ നിങ്ങൾക്കറിയാമോ ഈ പച്ചക്കറി ചിലർക്ക് ദോഷം ചെയ്യും. അതുകൊണ്ട് ഈ പച്ചക്കറി ഇഷ്ടത്തോടെ ഇഷ്ടമ്പോലെ കഴിക്കുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.  അതായത് ഇത് ചില അസുഖമുള്ളവർക്ക് ഗുണത്തേക്കാളേറെ ദോഷം ഉണ്ടാക്കും.  ഗ്യാസിന്റെ പ്രശ്‌നമുള്ളവർ തികച്ചും ഈ പച്ചക്കറിയിൽ നിന്നും അകലം പാലിക്കുന്നതാണ് ഉത്തമം.  അതുപോലെ അപ്പന്റിസൈറ്റിസ്‌ പ്രശ്നമുള്ളവർ,  ഗർഭിണികൾ എന്നിവരും കോളിഫ്‌ളവറിൽ നിന്നും അകലം പാലിക്കുന്നതാണ് നല്ലത്.  അതുപോലെ തന്നെ തൈറോയ്ഡ്, പ്രശ്‌നമുള്ളവരും കോളിഫ്‌ളവർ കഴിക്കരുത്. എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Gooseberry Side Effects: ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും നെല്ലിക്ക കഴിക്കരുത്!


ഗർഭാവസ്ഥയിൽ ദോഷകരം (harmful in pregnancy)
 
ഗർഭകാലത്ത് കോളിഫ്ലവർ കഴിക്കുന്നതിലൂടെ നിങ്ങൾക്ക് മലബന്ധം, ഗ്യാസ്, അസിഡിറ്റി എന്നീ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും. അതുപോലെ മുലയൂട്ടുന്ന സ്ത്രീകളും കോളിഫ്ലവർ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് കഴിക്കുന്നതിലൂടെ ഇവർക്ക് വയറ്റിൽ ഗ്യാസ് ഉണ്ടാകുകയും ഇതിലൂടെ നിങ്ങളുടെ കുഞ്ഞിനും വയറുവേദന ഉണ്ടാകാം.


അപ്പന്റിസൈറ്റിസ്‌ (appendicitis)


പ്രതീക്ഷിച്ചിരിക്കാതെ വേദനവരുകയും എത്രയും പെട്ടെന്ന്‌ വൈദ്യസഹായം തേടേണ്ടിവരുകയും ചെയ്യുന്ന തരത്തിലുള്ള ഒരു രോഗമാണ്‌ അപ്പന്റിസൈറ്റിസ്‌. പൊക്കിളിന്‌ താഴെ ചെറുകുടലും വന്‍കുടലുമായി സന്ധിക്കുന്ന ഭാഗത്തുള്ള ഒരു അവയവമാണ്‌ ഈ അപ്പന്റിക്‌‌സ്‌.  ഈ രോഗം ബാധിച്ചവർ കോളിഫ്‌ളവർ കഴിക്കരുതെന്നാണ് പറയുന്നത് കാരണം കിഡ്‌നി അല്ലെങ്കിൽ കല്ലിന്റെ പ്രശ്‌നമുള്ളവർക്ക് കോളിഫ്‌ളവർ കഴിക്കുന്നത് ദോഷകരമാണെന്നാണ് പറയുന്നത്. കോളിഫ്‌ളവർ കാൽസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.  ഇതിലൂടെ കല്ലിന്റെ പ്രശ്നം വർദ്ധിച്ചേക്കും. ഇതിലൂടെ പ്രശ്നം ഓപ്പറേഷൻ വരെ ഉണ്ടാക്കാൻ സാധ്യതയുണ്ട്. 


Also Read: ശനി സൃഷ്ടിക്കും വിപരീത രാജയോഗം: ഈ 4 രാശിക്കാർക്ക് ലഭിക്കും സര്‍വ്വൈശ്വര്യവും ലോട്ടറി ഭാഗ്യവും


 


തൈറോയ്ഡ് പ്രശ്നം (thyroid problems)


തൈറോയ്ഡ് പ്രശ്‌നങ്ങമുള്ളവർക്ക് ഈ പച്ചക്കറി കഴിക്കുന്നത് ദോഷം ചെയ്യും. ഇത് കഴിക്കുന്നതിലൂടെ  ടി3, ടി4 ഹോർമോണുകൾ വർദ്ധിക്കും.  അതുകൊണ്ടുതന്നെ നിങ്ങൾ കോളിഫ്ലവർ കഴിക്കുന്നത് നിങ്ങൾക്ക് ധാരാളം ദോഷങ്ങൾ ഉണ്ടാക്കാം.


Also Read: Gooseberry Tea Benefits: ഈ സ്പെഷ്യൽ ചായ കുടിക്കുന്നതിലൂടെ നിങ്ങളുടെ വയറിലെ കൊഴുപ്പ് പമ്പ കടക്കും!


വയറ്റിലെ ഗ്യാസ് പ്രശ്നം (stomach gas problem)


ദഹനപ്രക്രിയ മോശമായ ആളുകലും കോളിഫ്ളവർ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇത് കഴിക്കുന്നതിലൂടെ നിങ്ങൾക്ക് ഗ്യാസ്, അസിഡിറ്റി എന്നീ പ്രശ്‌നങ്ങൾ കൂടുതലാക്കും.  കോളിഫ്ലവറിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ്, വൈദ്യോപദേശം സ്വീകരിക്കുക)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.