Gooseberry Side Effects: ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും നെല്ലിക്ക കഴിക്കരുത്!

Gooseberry Side Effects: നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് കരുതുന്നുണ്ടെങ്കിലും ഈ രോഗമുള്ളവർ അബദ്ധത്തിൽ പോലും നെല്ലിക്ക കഴിക്കരുത്. ഏതൊക്കെയാണ് ആ രോഗങ്ങൾ എന്ന് നമുക്കറിയാം. 

Written by - Ajitha Kumari | Last Updated : Dec 5, 2022, 11:50 AM IST
  • നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്
  • ഈ രോഗമുള്ളവർ അബദ്ധത്തിൽ പോലും നെല്ലിക്ക കഴിക്കരുത്
  • ചുമയും ജലദോഷവും ഉള്ളപ്പോൾ നെല്ലിക്ക ഒഴിവാക്കുക
Gooseberry Side Effects: ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും നെല്ലിക്ക കഴിക്കരുത്!

Gooseberry Side Effects: നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ നെല്ലിക്ക കഴിക്കുന്നത് ഉത്തമമാണ്. ചെറുനാരങ്ങയുടെ വലിപ്പമാണ് നെല്ലിക്കയ്ക്കും ഉള്ളത്.  ഇപ്പോൾ അതായത് ശൈത്യകാലം തുടങ്ങിയിരിക്കുകയാണ്.  ഈ സമയത്താണ് നെല്ലിക്ക വിപണിയിൽ ധാരാളം കിട്ടുന്നതും ഒപ്പം വിലയും കുറവാണ്.  ഔഷധ ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്ന ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള നെല്ലിക്കയുടെ ഉപയോഗം മുടികൊഴിച്ചിൽ തടയാനും കാഴ്ചശക്തി, ചർമ്മം എന്നിവ വൃത്തിയായി സൂക്ഷിക്കുന്നതിനും വളരെയധികം ഫലപ്രദമാണ്.  എന്തിനേറെ നമ്മുടെ മുടിയിലെ നരയ്ക്ക് മരുന്നായും നെല്ലിക്ക ഉപയോഗിക്കാറുണ്ട്.  ഇതിനെ നമുക്ക് പല രീതിയിലും കഴിക്കാം.  അതായത് അച്ചാറാക്കിയും നെല്ലിക്കയുടെ ചമ്മന്തിയോ മിഠായിയോ അല്ലെങ്കിൽ ഇതിന്റെ ലഡ്ഡുവോ ഒക്കെ ഉണ്ടാക്കി നിങ്ങൾക്ക് കഴിക്കാം.  എന്നാൽ നിങ്ങൾ ശ്രദ്ധിക്കേണ്ടത് ഈ ആരോഗ്യ പ്രശ്നമുള്ളവർ ഒരിക്കലും നെല്ലിക്ക കഴിക്കരുത് എന്നതാണ്. കാരണം ഇവർ കഴിച്ചാൽ ഗുണത്തിന് പകരം ദോഷമായിരിക്കും ഫലം. 

Also Read: അമിതവണ്ണത്തിൽ നിന്നും മുക്തി നേടാൻ രാവിലെ ഈ സ്പെഷ്യൽ ചായ കുടിക്കൂ!

ചുമയും ജലദോഷവും ഉള്ളപ്പോൾ നെല്ലിക്ക ഒഴിവാക്കുക

നെല്ലിക്ക ശരീരത്തിന് തണുപ്പ് നൽകും.  അതുകൊണ്ടുതന്നെ ചുമ ജലദോഷം എന്നീ രോഗങ്ങളുള്ളവർ ആ സമയത്ത് നെല്ലിക്ക കഴിക്കരുത്. ഈ സമയത്ത് നിങ്ങൾ നെല്ലിക്ക കഴിച്ചാൽ നിങ്ങളുടെ അസുഖം കൂടും.  ഇതിന്റെ ഫലമായി ആശുപത്രി വാസവും ഉണ്ടായേക്കാം. 

രക്തസമ്മർദ്ദം കുറയുന്ന പ്രശ്നം അഭിമുഖീകരിക്കുന്നവർ നെല്ലിക്ക ഉപയോഗിക്കരുത് 

എന്തെങ്കിലും അസുഖം കാരണം ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കുന്നവർ നെല്ലിക്ക കഴിക്കുന്നത് തികച്ചും ഒഴിവാക്കണം. അതുപോലെ തന്നെ രക്ത സമ്മർദ്ദം കുറയുന്ന പ്രശ്നമുള്ളവരും നെല്ലിക്ക കഴിക്കരുത്. 

Also Read: Weight Loss Tips: അമിതവണ്ണത്തിൽ നിന്നും മുക്തി നേടാൻ രാവിലെ ഈ സ്പെഷ്യൽ ചായ കുടിക്കൂ!

വൃക്ക രോഗികൾക്കും നെല്ലിക്കയുടെ ഉപയോഗം ദോഷം ചെയ്യും

വൃക്കരോഗമുള്ളവർ ഒരിക്കലും നെല്ലിക്ക കഴിക്കരുത്. അംല കഴിക്കരുത്. കാരണം നെല്ലിക്ക കഴിക്കുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് വർദ്ധിപ്പിക്കും.  ഇതിനെ ഫിൽട്ടർ ചെയ്യാൻ വൃക്കകൾക്ക് ബുദ്ധിമുട്ടാകും.  ഇതിലൂടെ വൃക്ക തകരാറിലാകാനും കാരണമായേക്കാം. 

ശസ്ത്രക്രിയയ്ക്ക് 2 ആഴ്ച മുമ്പ് നെല്ലിക്ക കഴിക്കുന്നത് പൂർണ്ണമായും നിർത്തുക

ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയയ്ക്ക് വിധേയരാകാൻ പോകുന്നവരാണ് നിങ്ങളെങ്കിൽ ശ്രദ്ധിക്കുക ശസ്ത്രക്രിയയ്ക്ക് 2 ആഴ്ച മുമ്പ് നെല്ലിക്ക കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം.  കാരണം ഇത്തരക്കാർ നെല്ലിക്ക കഴിക്കുന്നത് അവരുടെ രക്തക്കുഴലുകൾ പൊട്ടുന്നതിന് കാരണമായേക്കാം ഇതിലൂടെ  രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News