Cauliflower Side Effects: ശൈത്യകാലത്ത് പച്ചക്കറികൾ കഴിക്കുന്നത് വളരെ നല്ലതാണ്. ഈ സമയത്ത് ആരോഗ്യത്തിന് ഉപകാരപ്രദമായ നിരവധി നിറത്തിലുള്ള വർണ്ണാഭമായ പച്ചക്കറികൾ വിപണിയിൽ ലഭ്യമാണ്. അതിൽ ഒന്നാണ് ഈ കോളിഫ്ളവറും. ശൈത്യകാലത്താണ് കോളിഫ്‌ളവർ ധാരാളം ലഭിക്കുന്നത്.  എന്നാൽ കോളിഫ്ലവർ അമിതമായി കഴിച്ചാൽ അത് ആരോഗ്യത്തിന് ഹാനികരമാകുമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം.  എന്തൊക്കെയാണ് അതെന്ന് നമുക്കറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Eating Banana Empty Stomach: വെറും വയറ്റിൽ പഴം കഴിക്കൂ... നേടാം ഈ 2 ഗുണങ്ങൾ!


കോളിഫ്ലവർ കഴിക്കുന്നതിന്റെ ദോഷങ്ങൾ (side effects of consuming cauliflower)


1.  കോളിഫ്‌ളവർ അമിതമായി കഴിക്കുകയാണെങ്കിൽ അതിൽ അടങ്ങിയിരിക്കുന്ന നാരുകളുടെയും വെള്ളത്തിന്റെയും അളവ് ശരീരത്തിൽ വർദ്ധിക്കും, ഇതിലൂടെ മലബന്ധം, ഗ്യാസ്, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾ നേരിടാം. അതുകൊണ്ടുതന്നെ ഒരാൾക്ക് ദഹനപ്രശ്നങ്ങളുണ്ടെങ്കിൽ അയാൾ കോളിഫ്ളവർ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.


2. തൈറോയിടുള്ളവർക്കും കോളിഫ്‌ളവർ ദോഷം ചെയ്യും. ഇതുമായി ബന്ധപ്പെട്ട ചില ഗവേഷണങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് തൈറോയ്ഡ് ഉണ്ടെങ്കിൽ കോളിഫ്ലവർ കഴിക്കുന്നതിലൂടെ അതിന്റെ ലക്ഷണങ്ങൾ വർദ്ധിക്കും.


Also Read: Viral Video: സ്‌കൂളിലെ ചടങ്ങിനിടയിൽ പെൺകുട്ടിയുടെ അടിപൊളി നൃത്തം, വീഡിയോ വൈറൽ


3. ഗർഭകാലത്ത് കോളിഫ്ലവർ കഴിക്കുന്നത് ദോഷകരമായേക്കും. അധിക കോളിഫ്ലവറിന്റെ ഉപയോഗം വയറിളക്കം, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗർഭിണികൾ അവരുടെ ഭക്ഷണത്തിൽ കോളിഫ്ലവർ ഉൾപ്പെടുത്തുന്നതിന് മുമ്പ് ഡോക്‌ടറോട്‌ ചോദിക്കുന്നത് നല്ലതായിരിക്കും.  


4. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കാൻ കഴിയുന്ന പ്യൂരിൻ എന്ന മൂലകം കോളിഫ്ലവറിനുള്ളിൽ ഉണ്ടെന്നും അതുമൂലം ഭാവിയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കും എന്നതാണ്.  അതുകൊണ്ടുതന്നെ നിങ്ങൾക്ക് വൃക്കയിൽ കല്ലിന്റെ അസുഖമുണ്ടെങ്കിൽ കോളിഫ്ലവർ കഴിക്കുന്നത് ഒഴിവാക്കണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.