ഇന്ന് ആളുകൾ വ്യായാമത്തിനായി ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത് ജിമ്മുകളാണ്. ജിമ്മിൽ വ്യായാമം ചെയ്യുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. ശരീരത്തിന്റെ ടോൺ  വർധിപ്പിക്കുന്നതിനും ശക്തിപ്പെടുത്താനും സഹായിക്കുമെന്നു മാത്രമല്ല മാനസിക സമ്മർദമകറ്റാനും ശരീരത്തിലെ ഊർജനില വർധിപ്പിക്കാനും എല്ലാം പതിവായുള്ള വ്യായാമം ഉപകാരപ്രദമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പതിവായി ജിമ്മിൽ പോയി വ്യായാമം ചെയ്യുന്നത് ഗുരുതരമായ രോഗങ്ങളെ അകറ്റുന്നത് ഉൾപ്പെടെയുള്ള ആരോഗ്യഗുണങ്ങൾ നൽകും. എന്നാൽ വർക്കൗട്ടിലൂടെ അമിതമായി വിയർപ്പ് ഉണ്ടാക്കുന്നത് വർക്കൗട്ടുകൾ ഗുരുതരമായ പല അണുബാധകൾക്കും കാരണമാകുമെന്നാണ് പറയുന്നത്. 


പലതരത്തിലുള്ള  ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസ് എന്നിവയ്ക്ക് ചൂടുള്ളതും അടച്ചിട്ടതും ഈർപ്പമുള്ളതുമായ ജിമ്മിലെ അന്തരീക്ഷത്തിൽ വളരാൻ സഹായകമാകുന്നു. ഇത് പരസ്പരമുള്ള സമ്പർക്കത്തിലൂടെ പലതരം അണുബാധകൾക്ക് കാരണഭാഗം എന്നാണ് ചർമ്മരോഗ വിദഗ്ധരുടെ കണ്ടെത്തൽ. ജിമ്മിൽ പങ്കുവയ്ക്കപ്പെടുന്ന വർക്കൗട്ട് ഉപകരണങ്ങളായ ഡംബെൽസ്, കെറ്റിൽബെൽസ്, യോഗാമാറ്റുകൾ ഇവ ചർമത്തിൽ നേരിട്ട് രോഗാണുക്കൾ വരാനിടയാക്കുന്നു.


ക്രമേണ ചർമരോഗങ്ങളിലേക്ക് ഇത് നയിക്കപ്പെടും. പഠനങ്ങൾ പ്രകാരം ചർമത്തിലെ അണുബാധകൾക്കും ചർമ രോഗങ്ങൾക്കും കാരണമാകുന്ന ബാക്ടീരിയകൾ 10 മുതൽ 30 ശതമാനം വരെയും ജിമ്മിലെ പ്രതലങ്ങളിലാണുള്ളത് എന്നാണ് കണ്ടെത്തൽ.


ചർമത്തിനുണ്ടാകുന്ന അണുബാധകളിൽ ചിലത് ഇവയാണ്. 


പുഴുക്കടി


ഒരു ഫംഗൽ അണുബാധയാണ് പുഴുക്കടി (Ringworm). ഇത് തലയോട്ടിയിലുൾപ്പെടെ ശരീരത്തിലെ എല്ലാ ഭാഗത്തും വരാൻ സാധ്യത ഉണ്ട്. വട്ടത്തിൽ ചൊറിച്ചിലും ചുവപ്പുനിറവുമായാണ് ഇത് കാണപ്പെടുക. കടുത്ത ചൊറിച്ചിൽ അനുഭവപ്പെടുകയും ശരീരത്തിലെ ഒരു ഭാഗത്തു നിന്നു മറ്റൊരു ഭാഗത്തേക്ക് ഇത് അതിവേഗം പടരുകയും ചെയ്യുന്നു. ചൂടുള്ളതും ഈർപ്പമുള്ളതുമായ സ്ഥലങ്ങളിലാണ് ഇവ ഉണ്ടാകുന്നത്.


അതുകൊണ്ടുതന്നെ വിയർപ്പു പറ്റിയ ഉപകരണങ്ങളും ഇരിപ്പിടങ്ങളും എല്ലാം രോഗസാധ്യത  കൂടുതലാണ്. ഫംഗസുമായി സമ്പർക്കത്തിൽ വന്ന് 3 മുതൽ 10 ദിവസത്തിനുള്ളിൽ ആണ് പുഴുക്കടി വരുന്നതെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി സ്ഥിതീകരിച്ചത്. ആന്റിഫംഗൽ ക്രീമുകൾ, ലോഷനുകൾ, സ്പ്രേകൾ തുടങ്ങിയ മാർഗങ്ങളിലൂടെ ഇത് ചികിത്സിച്ചു മാറ്റാവുന്നതാണ്. 


അത്‌ലറ്റ്സ് ഫുട്


വളംകടി അഥവാ അത്‌ലറ്റ്സ് ഫുട് ടീനിയ പെഡിസ് എന്നും അറിയപ്പെടുന്നു. ഇത് ഒരു ഫംഗൽ അണുബാധയാണ്. കാൽവിരലുകൾക്കിടയിലാണ് ഇത് കൂടുതലായി ഉണ്ടാകുന്നത്. ചൊറിച്ചിലും ചർമം വരളുകയും ചുവപ്പു നിറം ആകുകയും ചെയ്യും. ചിലപ്പോൾ കുമിളകൾ ഉണ്ടാകുകയും ചർമത്തിൽ ശൽക്കങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. കാൽപാദത്തിനടിയിലും ഉണ്ടാകുന്ന ഈ അണുബാധ നല്ല വേദനയുണ്ടാക്കുന്നതാണ്.  


ട്രൈക്കോഫൈറ്റൺ റബ്രേം (trichophyton rubrum) എന്ന ഒരിനം ഫംഗസ് ആണ് വളംകടിക്ക് കാരണമാകുന്നത്. ഈർപ്പവും വിയർപ്പും കാലുകളിൽ തങ്ങിനിൽക്കുമ്പോൾ ഇത് വളരെവേഗം ഇരട്ടിക്കുന്നു. ഇവ രോഗം ബാധിച്ച സ്ഥലത്ത് പുകച്ചിൽ ഉണ്ടാക്കുന്നു. ആന്റിഫംഗൽ ഓയിന്റ്മെന്റുകളും ക്രീമുകളും ജെല്ലുകളും ആണ് ഇതിനെ പ്രതിരോധിക്കാനുള്ള ചികിത്സ. കാൽവിരലുകളും കാൽപാദവും വൃത്തിയായും ഉണക്കിയും സൂക്ഷിച്ചാൽ അണുബാധ വ്യാപിക്കുന്നതു ഒരു പരിധി വരെ തടയാം. 


കടുത്ത വേദന ഉണ്ടാക്കുന്ന ഒരു അണുബാധയാണ് ഫോളിക്കുലൈറ്റിസ്. ചൊറിച്ചിലും മുഖക്കുരുവിനോട് സാമ്യമുള്ള ചുവന്ന കുരുക്കളും ഉണ്ടാകും. രോഗം ബാധിച്ച ചർമത്തിൽ പുകച്ചിലും അനുഭവപ്പെടും. കഴുത്ത്, കക്ഷം, തുടകൾ തുടങ്ങിയ സ്ഥലങ്ങളിലെ രോമകൂപങ്ങളിലാണ് ഈ ബാക്ടീരിയൽ അണുബാധ ഉണ്ടാകുന്നത്. കൂടുതൽ വിയർത്താലും വൃത്തിഹീനമായ ഉപകരണങ്ങൾ ഉപയോഗിച്ചാലും ഈ അണുബാധകൾ ഉണ്ടാകുന്നതായിരിക്കും.


അരിമ്പാറ


ചർമത്തിലുണ്ടാകുന്ന പരുപരുത്ത മുഴകൾ ആണ് അരിമ്പാറ. കാൽപാദങ്ങളുടെ അടിയിലും ഇവ ഉണ്ടാകും. ജിമ്മിലെ ചൂടും ഈർപ്പവും നിറഞ്ഞ അന്തരീക്ഷം മൂലം ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ ആക്രമണത്താലാണ് verrucae warts എന്ന അരിമ്പാറ ഉണ്ടാകുന്നത്. മുറിവോ മറ്റോ ഉണ്ടെങ്കിൽ ഈ അണുബാധ വളരെവേഗം വ്യാപിക്കുകയും വൈറസ് ശരീരത്തിലെത്തുകയും ചെയ്യുന്നു. ഇതു കടുത്ത വേദനയും നടക്കാൻ പോലും പ്രയാസം അനുഭവപ്പെടുകയും ചെയ്യും. 


സ്റ്റാഫ് 


സ്റ്റാഫ് അഥവാ സ്റ്റാഫിലോകോക്കസ് എന്നത് ഒരുതരത്തിലുള്ള ബാക്ടീരിയൽ അണുബാധ ആണ്. ചർമത്തിൽ ചൊറിച്ചിലോ മുറിവോ ഉണ്ടെങ്കിൽ ഇത് വർധിക്കാൻ സാധ്യതയുണ്ട്. ഇത് ശരീരത്തിൽ ബാക്ടീരിയ കടക്കാനിടയാക്കുന്നു. ഇത് വേദന നിറഞ്ഞ ചുവപ്പു നിറത്തിലുള്ള വീക്കവും ഉണ്ടാക്കും. വളരെ വേഗം പകരുന്ന ഒരു അണുബാധ ആണിത്. ജിമ്മിലെ പങ്കുവയ്ക്കപ്പെടുന്ന ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ടവലുകൾ എന്നിവ മൂലം ഇത് വ്യാപിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.