പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് കോഴിയിറച്ചി. കൂടാതെ നല്ല സ്വാദിഷ്ടവുമാണ് അതിനാൽ തന്നെ ഇത് കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. വറുക്കുകയും പൊറുക്കുകയും ചെയ്യാതെ സാധാരണ രീതിയിൽ കഴിച്ചാൽ വളരെ ആരോഗ്യകരമാണെന്നാണ് പലരുടെയും വിശ്വാസം. എന്നാൽ വൻതോതിൽ കോഴിയിറച്ചി കഴിക്കുന്നത് പല ആരോഗ്യ പ്രശ്‍നങ്ങൾക്കും കാരണമാകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.


COMMERCIAL BREAK
SCROLL TO CONTINUE READING

 കൊളസ്ട്രോൾ കൂട്ടും 


അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ പുറത്ത്‌വിട്ട ഒരു പഠനം പ്രകാരം ചിക്കൻ കഴിക്കുന്നത്  മൂലം ലോ ഡെന്സിറ്റി ലിപ്പോപ്രോട്ടീനിന്റെ (ബാഡ് കൊളസ്ട്രോൾ)  അളവുകൾ വൻതോതിൽ കൂടുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഹൃദ്രോഗങ്ങൾക്ക് കാരണമാകും. ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല  അതിനാൽ തന്നെ കൂടുതൽ പഠനങ്ങൾ നടത്തണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. എന്നാൽ പോത്തിറച്ചി, ആട്ടിറച്ചി, പന്നിയിറച്ചി എന്നിവ കൊളസ്ട്രോൾ കൂടാൻ കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചിക്കൻ കഴിക്കുന്നവർ അതിന്റെ തൊലി മാറ്റിയശേഷം വേണം കഴിക്കാൻ  കോഴിയുടെ തൊലിലാണ് കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്നത്.


ALSO READ: Shawarma: അന്നത് വെറുമൊരു ഇറച്ചി ചുടൽ മാത്രമായിരുന്നു; തുർക്കിയിൽ തുടങ്ങിയ ഷവർമ്മയുടെ ദശാബ്ദങ്ങൾ


 ബാക്ടീരിയ 


കോഴിയിറച്ചിയിൽ ബാക്ടറ്റീരിയ ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. കൺസ്യൂമർ റിപ്പോർട്ട് പുറത്ത്‌വിട്ട വിവരങ്ങൾ പ്രകാരം പരിശോധിച്ച 97 ശതമാനം ചിക്കൻ ബ്രസ്റ്റിലും ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് നിങ്ങളിൽ രോഗങ്ങൾ ഉണ്ടാക കാരണമാകും. അതിനാൽ തന്നെ കോഴിയിറച്ചി കഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. ശരിയായി വേവിച്ചതിന് ശേഷമാണ് കഴിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. സാൽമൊണെല്ല കാംപിലോബാക്ടർ എന്നീ ബാക്റ്റീരിയകളാണ് കൂടുതലായും കോഴിയിറച്ചിയിൽ കാണാറുള്ളത്.


ശരീരഭാരം വർധിക്കും


ലോമ ലിൻഡ യൂണിവേഴ്സിറ്റി പുറത്ത് വിട്ട പഠനം പ്രകാരം മിക്കപ്പോഴും സസ്യാഹാരം കഴിക്കുന്നവർക്ക് ചിക്കൻ കഴിക്കുന്നവരേക്കാൾ ബോഡി മാസ് ഇൻഡക്സ് കുറവായിരിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.  മാംസാഹാരം കഴിക്കുന്നവർ സാച്ചുറേറ്റഡ് ഫാറ്റ്, ട്രാൻസ് ഫാറ്റ്, അരാച്ചിഡോണിക്, ഡോകോസഹെക്സെനോയിക് ഫാറ്റി ആസിഡുകൾ കൂടുതൽ കഴിക്കുകയും സസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീനുകൾ, ഫൈബർ, ബീറ്റാ കരോട്ടിൻ, മഗ്നീഷ്യം എന്നിവ കഴിക്കുന്നതിന്റെ അളവ് കുറയുകയും ചെയ്യും . ഇതാണ് മാമാസാഹാരം കഴിക്കുന്നവരിൽ ശരീരഭാരം കൂടാൻ കാരണം.


മൂത്രാശയ അണുബാധ


 കോഴിയിറച്ചി അണുബാധയ്ക്ക് കാരണമാകുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.  ഇതിൽ മൂത്രാശയ  അണുബാധയും ഉൾപ്പെടും. കോഴിയിറച്ചിയിൽ കാണുന്ന ആന്റിബയോട്ടിക്കുകളാണ് ഇതിന് കാരണമാകുന്നത്. അതിനാൽ തന്നെ നിരവധി രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാതെ വളർത്തിയ കോഴിയെയാണ് വാങ്ങുന്നതെന്ന് ഉറപ്പ് വരുത്തണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.