ബെയ്ജിംഗ്: ചൈനയില്‍ വികസിപ്പിക്കുന്ന നാല് കൊറോണ വൈറസ് വാക്സിനു(Corona Vaccine)കള്‍ അന്തിമ ഘട്ടത്തിലെന്ന് ചൈന സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി). ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലുള്ള ഒരു വാക്സിന്‍ നവംബറോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും സിഡിസി അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിലെ COVID 19 വാക്സിന്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചു


അന്തിമ ഘട്ടത്തിലുള്ള നാല് വക്സിനുകളില്‍ മൂന്നെണ്ണം ജൂലൈയില്‍ പുറത്തിറക്കിയ എമര്‍ജന്‍സി യൂസ് പ്രൊഗ്രാമിന്‍റെ കീഴില്‍ ഉള്‍പ്പെടുത്തുകയും ആവശ്യ തൊഴിലാളികള്‍ക്ക് അവ നല്‍കുകയും ചെയ്തിരുന്നു. ഫേസ് 3 ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്നാണ് സിഡിസി മേധാവി ബയോസേഫ്റ്റി വിദഗ്ധൻ‌ ഗുയിഴെന്‍ വു പറയുന്നത്. 


കൊവാക്സിന്‍ മനുഷ്യരിലെ രണ്ടാംഘട്ട പരീക്ഷണം; അനുമതി നല്‍കി കേന്ദ്രം, പ്രതീക്ഷയോടെ രാജ്യം!


ഏപ്രിലില്‍ നടന്ന വാക്സിന്‍ പരീക്ഷണത്തില്‍ ഗുയിഴെന്‍ വുവും വിധേയനായിരുന്നു. എന്നാല്‍, ഏതു വാക്സിനാണ് അവരില്‍ പരീക്ഷിച്ചതെന്നത് സംബന്ധിച്ച് വ്യക്തതയില്ല. എമര്‍ജന്‍സി യൂസ് പ്രൊഗ്രാമിന്‍റെ കീഴില്‍ സൈനോഫാം US ലിമിറ്റഡ് കമ്പനിയായ സൈനോവാക് ബയോടെക്കുമായി ചേര്‍ന്നാണ് ചൈനയുടെ വാക്സിന്‍ വികസനവും പരീക്ഷണവും. കാൻസൈനോ ബയോളജിക്സ് വികസിപ്പിക്കുന്ന നാലാമത്തെ വാക്സീന് ജൂണിൽ സൈന്യത്തിന് ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു.