Cholesterol Symptoms: കൊളസ്ട്രോൾ കൂടിയോ? ശരീരം നല്കുന്ന ഈ സിഗ്നലുകൾ ശ്രദ്ധിക്കാം
മനുഷ്യ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ് കൊളസ്ട്രോൾ.
Cholesterol Symptoms: മനുഷ്യ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ് കൊളസ്ട്രോൾ.
രണ്ടു തരം കൊളസ്ട്രോൾ ഉണ്ട്. നല്ല കൊളസ്ട്രോൾ അഥവാ എച്‍.ഡി.എൽ കൊളസ്ട്രോൾ (High-density lipoproteins - HDL), ചീത്ത കൊളസ്ട്രോൾ അഥവാ എൽ.ഡി.എൽ കൊളസ്ട്രോൾ (Low-density lipoproteins - LDL).ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളുടെ രൂപീകരണത്തിന്, രക്തത്തിലെ നല്ല കൊളസ്ട്രോളിന്‍റെ അളവ് നിലനിർത്തേണ്ടത് ആവശ്യമാണ്. രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്‍റെ അളവ് നിശ്ചിതപരിധിയിൽ കൂടിയാൽ മാരകമായ പല രോഗങ്ങൾക്കും കാരണമാകും.
ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ. രക്തത്തിൽ അധികമായാൽ അവ ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞു കൂടുകയും ഉൾവ്യാപ്തി കുറയ്ക്കുകയും ചെയ്യുന്നു. അങ്ങിനെ സംഭവിക്കുമ്പോള്‍ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുന്നു. ഇത് ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവക്ക് കാരണമായേക്കാം.
അതുകൂടാതെ, കൊളസ്‌ട്രോളിന്‍റെ അളവ് കൂടുന്നത് ശരീരത്തിന് മറ്റ് പല ഗുരുതരമായ പ്രശ്‌നങ്ങൾക്കും കാരണമാകും. എന്നാല്‍, ശരീരത്തില്‍ കൊളസ്‌ട്രോളിന്‍റെ അളവ് കൂടുമ്പോള്‍ ശരീരം പല സിഗ്നലുകളും നല്‍കാറുണ്ട്.
കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാന്‍ എന്താണ് പ്രധാന കാരണങ്ങള്‍? (Reason for increase in Cholesterol?)
രക്തത്തില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാനുള്ള പ്രധാന കാരണമായി പറയുന്നത് അനാരോഗ്യകരമായ ജീവിതശൈലിയാണ്. അതായത്, പുകവലി, മദ്യപാനം, ഒപ്പം എരിവുള്ള ഭക്ഷണം കഴിയ്ക്കുന്ന ശീലം നിങ്ങളുടെ ശരീരത്തില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കും. കൊളസ്‌ട്രോള്‍ താരതമ്യേന വര്‍ദ്ധിക്കുമ്പോള്‍ നിങ്ങളുടെ ഭാരവും പെട്ടെന്ന് വർദ്ധിക്കും. ഇതുകൂടാതെ, ശ്വാസതടസ്സം, ക്ഷീണം എന്നിവയും അനുഭവപ്പെടാം.
കൊളസ്‌ട്രോളിന്‍റെ അളവ് കൂടുന്നതിന്‍റെ പ്രധാന ലക്ഷണങ്ങൾ? (Symptoms of increase in Cholesterol?)
കാലുകളുടെ മരവിപ്പ്:
നിങ്ങളുടെ പാദങ്ങൾ കൂടെക്കൂടെ മരവിയ്ക്കുകയാണ് എങ്കില്‍ അത് ഉയർന്ന കൊളസ്ട്രോൾ ലെവല്‍ മൂലമാകാം. ഇത് ഒരുപക്ഷേ ധമനികളിലെയും രക്തക്കുഴലുകളിലെയും തടസത്തന്‍റെ അടയാളമായിരിക്കാം. കൂടാതെ, ഓക്സിജൻ പ്രവാഹത്തിന്‍റെ അഭാവം മൂലം കൈകളിലും കാലുകളിലും വേദനയും നീറ്റലും അനുഭവപ്പെടാം. അതുകൊണ്ട് തന്നെ കാലിലെ വേദന ഒട്ടും അവഗണിക്കരുത്.
മഞ്ഞ നഖങ്ങൾ:
രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ നിങ്ങളുടെ നഖങ്ങളുടെ നിറം മഞ്ഞയായി കാണപ്പെടും. കൊളസ്ട്രോള്‍ കൂടുന്നതിന്‍റെ ആദ്യ ലക്ഷണങ്ങളായ ഇവ അവഗണിക്കരുത്. ഈ ലക്ഷണങ്ങള്‍ കാണുന്ന പക്ഷം വൈദ്യ സഹായം തേടുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...