നമ്മുടെ എല്ലാവരുടെയും വീട്ടിൽ സാധാരണയായി ഉപയോഗിക്കുന്ന സാധനമാണ് ജീരകം. ജീരകത്തിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ഒരു ദിവസം രാത്രി മുഴുവൻ ജീരകം വെള്ളത്തിൽ കുതിർത്ത് വെച്ച് രാവിലെ കുടിച്ചാൽ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വളരെ കാലങ്ങളായി ആയുർവേദത്തിൽ മരുന്നായി ജീരകം ഉപയോഗിക്കാറുണ്ട്. പ്രതിരോധ ശേഷി കൂട്ടാനും, പ്രമേഹം നിയന്ത്രിക്കാനും ഒക്കെ ഇത് സഹായിക്കും.എന്നും രാവിലെ വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നതാണ് നല്ലത്.
പ്രതിരോധ ശേഷി വർധിപ്പിക്കും
ജീരകത്തിൽ ധാരാളം പൊട്ടാസിയവും അയണും അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. കൂടാതെ ജീരകത്തിന് താരം ആന്റി - ഓക്സിഡന്റ്, ആന്റി ബാക്റ്റീരിയൽ കഴിവുകൾ ഉണ്ട്. ഇതും ശരീരത്തെ അണുബാധയിൽ നിന്ന് പ്രതിരോധിക്കാൻ സഹായിക്കും. വിറ്റാമിനുകൾ എ, ബി, സി എന്നിവയുടെ വൻ ശേഖരം കൂടിയാണ് ജീരകം.
ALSO READ: Weight Loss Tips : ശരീരഭാരം പെട്ടെന്ന് കുറയ്ക്കണോ? ഇടയ്ക്ക് കുറച്ച് വേപ്പില വായിലിട്ട് ചവച്ചോള്ളൂ
പ്രമേഹം
ജീരക വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഇൻസുലിൻ ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കും. അതിനാൽ തന്നെ രക്തത്തിലെ പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ ഗ്ലൈക്കോസൈലേറ്റ് ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. ഭക്ഷണം കഴിക്കുന്നതിന് 30 മിനുട്ടുകൾ മുമ്പ്
ജീരക വെള്ളം കുടിച്ചാൽ പ്രമേഹം നിയന്ത്രിക്കാം.
പിത്താശയ കല്ല്
പിത്തശയ കല്ലിന്റെ പ്രശ്നം ഒഴിവാക്കാൻ ജീരക വെള്ളം കുടിക്കുന്നത് സഹായിക്കും. ഇതിൽ നിന്ന് ആശ്വാസം ലഭിക്കാൻ എല്ലാ ദിവസവും ജീരക വെള്ളം കുടിക്കുന്നത് ഗുണകരമാണ്. ആയുർവേദ വിദഗ്ദ്ധന്മാരും ഇത് ഉപയോഗിക്കാറുണ്ട്. നമ്മുടെ ശരീരത്തില്‍ വയറ്റിന്റെ വലതുഭാഗത്ത് കരളിനു തൊട്ടുതാഴെ ചെറിയ ബലൂൺ പോലെ കാണപ്പെടുന്ന ഒരു അവയവമാണ് പിത്തസഞ്ചി.
ദഹന പ്രശ്‍നങ്ങൾ
ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാൻ ജീരക വെള്ളം കുടിക്കുന്നത് സഹായിക്കും. വയറിളക്കത്തിന് പരിഹാരമാണ് ജീരക വെള്ളം ഉപയോഗിക്കാറുണ്ട്. വയറിളക്കം ഒഴിവാക്കാൻ രാവിലെ വെറുംവയറ്റിൽ ജീരകവെള്ളം ചെറുനാരങ്ങയോടൊപ്പം കുടിക്കണം.
ശരീരഭാരം കുറയ്ക്കും
എല്ലാ ദിവസവും വെറും വയറ്റിൽ ജീരവെള്ളം കുടിച്ചാൽ ശരീരഭാരവും കുറയ്ക്കാൻ കഴിയും.
(Disclaimer: ഈ ലേഖനം പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമുള്ളതാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക് നിങ്ങള്‍ നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...