വളരെ തിരക്കുള്ള ജീവിതശൈലിയിലും, ഉറക്കം ഒഴിച്ചുള്ള ജോലിക്കും പഠനത്തിനും ഒക്കെയിടയിൽ കാപ്പിയും ചായയും മനുഷ്യന്റെ ജീവിതത്തിലെ സാധാരണ ശീലങ്ങളാണ് മാറി കഴിഞ്ഞു. കാപ്പി സാധാരണ നിലയിൽ, അതായത് ദിവസവും ഒന്നോ, രണ്ടോ കാപ്പി കുറഞ്ഞ കടുപ്പത്തിൽ കുടിക്കുകയാണെങ്കിൽ അത് ആരോഗ്യത്തിന് ഗുണകരവുമാണ്. കാപ്പി കുടിക്കുന്നത് നമ്മുടെ മെറ്റബോളിസം വർധിപ്പിക്കുകയും മാനസികമായി ഉത്തേജനം നൽകുകയും ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷാദം പോലുള്ള മാനസിക വിഷമതകള്‍ക്ക് ആശ്വാസമാകാനും ഒരു പരിധി വരെ കാപ്പിക്ക് സാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. കാപ്പിയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകള്‍ ഹൃദ്രോഗത്തെ ചെറുക്കാന്‍ സഹായിക്കുകയും ക്ലോറോജെനിക് ആസിഡ്'  പല ആരോഗ്യപ്രശ്‌നങ്ങളെയും പ്രതിരോധിക്കുകയും ചെയ്യും. കാപ്പിയും തലച്ചോറിന്‍റെ പ്രവര്‍ത്തനവും തമ്മിലും ബന്ധമുണ്ട്. പെട്ടെന്ന് നമ്മുടെ മൂഡ്‌ മാറ്റാനുള്ള കഴിവ് കാപ്പിയ്ക്കുണ്ട്. 'പാര്‍ക്കിന്‍സണ്‍സ്' രോഗത്തെ ചെറുക്കാന്‍ ഒരു പരിധി വരെ കാപ്പിക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഒരു പരിധിയിലധികം അളവിൽ ഒരിക്കലും കാപ്പി കുടിക്കാൻ പാടില്ല. അത് നിരവധി രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.


ALSO READ: Vitamin Deficiencies: ശ്രദ്ധിക്കുക ഈ വിറ്റാമിനുകളുടെ കുറവ് നിങ്ങളുടെ കാഴ്ചയെ ബാധിച്ചേക്കാം


കാപ്പി അമിത അളവിൽ കുടിച്ചാലുള്ള ദോഷവശങ്ങൾ


ഉത്കണ്ഠയ്ക്ക് കാരണമാകും


കാപ്പി അമിത അളവിൽ കുടിക്കുന്നത് ഉത്കണ്ഠയ്ക്ക് കാരണമാകുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.  കാപ്പി നമ്മുക്ക് ക്ഷീണം തോന്നാൻ കാരണമാകുന്ന അഡിനോസിന്റെ ഉത്പാദനം നിർത്തുകയും അഡ്രിനാലിന്റെ ഉത്പാദനത്തെ പോത്സാഹിപ്പിക്കുകയും ചെയ്യും. അത് തന്നെയാണ് കാപ്പി കുടിക്കുമ്പോൾ കൂടുതൽ ഉന്മേഷം തോന്നാനുള്ള കാരണവും. ന്നാൽ അമിതമായ അളവിൽ കോഫീ ഉപയോഗിക്കുന്നത് അഡ്രിനാലിൻ ഉത്പാദനത്തിന്റ അളവ് കൂട്ടുകയും അത് ഉത്കണ്ഠയ്ക്ക് കാരണമാകുകയും ചെയ്യും.


ഉറക്കമില്ലായ്മ


കാപ്പിയുടെ അമിത ഉപയോഗം ഉറക്കമില്ലായ്മ അഥവാ ഇന്സോമിനിയ്ക്ക് കാരണമാകും.  കോഫിയുടെ പ്രധാന ഗുണങ്ങളിൽ ഒന്നാണ് ഉണർന്നിരിക്കാൻ സഹായിക്കും എന്നത്. എന്നാൽ അമിതായ അവളവിൽ കഫീൻ ശരീരത്തിൽ ചെന്നാൽ നമ്മുക്ക് ആവശ്യമായ ഉറക്കം ലഭിക്കാതെ വരും. മാത്രമല്ല അമിതമായി കാപ്പി കുടിക്കുന്നവർക്ക് ഉറങ്ങാൻ എടുക്കുന്ന സമയവും ക്രമേണ വർധിക്കുമെന്നാണ് റിസർച്ചുകൾ കാണിക്കുന്നത്. എന്നാൽ മിതമായ രീതിയിൽ മാത്രം കാപ്പി ഉപയോഗിക്കുന്നത് കൊണ്ട് ഉറക്കത്തിന് യാതൊരു വിധ പ്രശ്‍നങ്ങളും ഇല്ല.


ഉയർന്ന രക്തസമ്മർദ്ദം 


കഫീൻ ഒരിക്കലും ഹൃദയസ്തംഭനത്തിനും സ്‌ട്രോക്കിനും കരണമാകാറില്ല. എന്നാൽ അമിതമായ അളവിൽ കോഫീ കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകാറുണ്ട്. പക്ഷെ ഉയർന്ന രക്തസമ്മർദ്ദം ഹൃദയസ്തംഭനത്തിലേക്കും സ്‌ട്രോക്കിലേക്കും നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ കോഫീ ഒരു ചെറിയ സമയത്തേക്ക് മാത്രമേ രക്ത സമ്മർദ്ദത്തിൽ മാറ്റം വരുത്തുകയുള്ളൂ. എന്നാൽ അധികം കോഫി കുടിച്ച് ശീലമില്ലാത്തവർ അമിതമായ അളവിൽ കോഫീ കുടിക്കുകയാണെങ്കിൽ ശരീരത്തെ വളരെയധികം ബാധിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.