Vitamin Deficiencies: ശ്രദ്ധിക്കുക ഈ വിറ്റാമിനുകളുടെ കുറവ് നിങ്ങളുടെ കാഴ്ചയെ ബാധിച്ചേക്കാം

Vitamin Deficiencies: യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) നടത്തിയ പഠനത്തിൽ വിറ്റാമിനുകളുടെ കുറവ് കാഴ്ചശക്തി നഷ്ടമാകുന്നതിന് കാരണമാകുമെന്ന് കണ്ടെത്തി.

Written by - Zee Malayalam News Desk | Last Updated : Jul 9, 2022, 05:47 PM IST
  • രണ്ട് തരത്തിലുള്ള വിറ്റാമിനുകളുടെ കുറവുകൾ കാഴ്ചശക്തി നഷ്ടപ്പെടുന്നതിന് കാരണമാകുന്നു
  • വിവിധ ഭക്ഷണ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന 13 അവശ്യ വിറ്റാമിനുകൾ ശരീരത്തിന് ആവശ്യമാണ്
  • ശരീരത്തിൽ ഓരോ വിറ്റാമിനുകളുടെയും പ്രവർത്തനം വ്യത്യസ്തമാണ്
  • ക്ഷീണം, ബലഹീനത, തലകറക്കം, ക്ഷോഭം എന്നിവ മുതൽ അസ്ഥികളുടെ സാന്ദ്രത കുറയുന്നത് വരെ, അടിക്കടിയുള്ള പരിക്കുകൾ മുതൽ ചർമ്മത്തിന്റെ നിറവ്യത്യാസം വരെ വിറ്റാമിൻ കുറവിന്റെ ലക്ഷണങ്ങളാണ്
Vitamin Deficiencies: ശ്രദ്ധിക്കുക ഈ വിറ്റാമിനുകളുടെ കുറവ് നിങ്ങളുടെ കാഴ്ചയെ ബാധിച്ചേക്കാം

വിറ്റാമിനുകളും ധാതുക്കളും ശരീരത്തെ ആരോ​ഗ്യമുള്ളതായി നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങളാണ്. പല രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിന് പോഷകങ്ങൾ ആവശ്യമാണ്. കൂടാതെ, അണുബാധകൾ തടയുന്നതിനും എല്ലുകളുടെ ബലത്തിനും തലച്ചോറിന്റെ പ്രവർത്തനത്തിനും ഹോർമോൺ ബാലൻസ് സന്തുലിതമായി നിലനിർത്തുന്നതിനും വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) നടത്തിയ പഠനത്തിൽ വിറ്റാമിനുകളുടെ കുറവ് കാഴ്ചശക്തി നഷ്ടമാകുന്നതിന് കാരണമാകുമെന്ന് കണ്ടെത്തി.

രണ്ട് തരത്തിലുള്ള വിറ്റാമിനുകളുടെ കുറവുകൾ കാഴ്ചശക്തി നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. വിവിധ ഭക്ഷണ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന 13 അവശ്യ വിറ്റാമിനുകൾ ശരീരത്തിന് ആവശ്യമാണ്. ശരീരത്തിൽ ഓരോ വിറ്റാമിനുകളുടെയും പ്രവർത്തനം വ്യത്യസ്തമാണ്. ക്ഷീണം, ബലഹീനത, തലകറക്കം, ക്ഷോഭം എന്നിവ മുതൽ അസ്ഥികളുടെ സാന്ദ്രത കുറയുന്നത് വരെ, അടിക്കടിയുള്ള പരിക്കുകൾ മുതൽ ചർമ്മത്തിന്റെ നിറവ്യത്യാസം വരെ വിറ്റാമിൻ കുറവിന്റെ ലക്ഷണങ്ങളാണ്. കാഴ്ചയെ ബാധിക്കുന്ന രണ്ട് വിറ്റാമിനുകൾ വിറ്റാമിൻ ബി 12, വൈറ്റമിൻ എ എന്നിവയാണ്.

ALSO READ: Dengue: ഡൽഹിയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു; പകർച്ചവ്യാധികളെ നേരിടാൻ പൂർണസജ്ജമെന്ന് സർക്കാർ

വിറ്റാമിൻ ബി 12വിന്റെ കുറവ്: കോശങ്ങളുടെ പ്രവർത്തനത്തിനും വികാസത്തിനും ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിൻ ബി 12. അതിന്റെ കുറവ് ഒപ്റ്റിക് ന്യൂറോപ്പതിയിലേക്ക് നയിച്ചേക്കാം. വിറ്റാമിൻ ബി 12 കുറയുന്നത് കാഴ്ചശക്തി ഇല്ലാതാക്കുന്നു. അസോസിയേഷൻ ഓഫ് സ്‌കൂൾ ആൻഡ് കോളജ് ഓഫ് ഒപ്‌റ്റോമെട്രി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വിറ്റാമിൻ ബി 12 കുറവിന്റെ ലക്ഷണങ്ങൾ: കൈയിലോ കാലിലോ സൂചി കുത്തുന്നത് പോലെയുള്ള അനുഭവം (പരെസ്തേഷ്യ). ഏകാഗ്രത നഷ്ടപ്പെടുകയും തളർച്ച അനുഭവപ്പെടുകയും ചെയ്യുക. ചർമ്മത്തിന് നേരിയ മഞ്ഞനിറം. ക്ഷോഭവും വിഷാദവും. വായിൽ അൾസർ. ഡിമെൻഷ്യ എന്നിവയെല്ലാം വിറ്റാമൻ ബി 12ന്റെ കുറവിന്റെ ലക്ഷണങ്ങളാണ്. കോഴി, ചെമ്മരിയാട്, മത്സ്യം (ട്യൂണ, ഹാഡോക്ക്), കക്കയിറച്ചി, ഞണ്ട് തുടങ്ങിയ കടൽവിഭവങ്ങൾ, മുട്ട, പാൽ, ചീസ്, തൈര് തുടങ്ങിയ പാൽ ഉത്പന്നങ്ങൾ എന്നിവ കഴിക്കുന്നത് വിറ്റാമിൻ ബി 12 വർധിക്കുന്നതിന് സഹായിക്കും.

ALSO READ: Covid: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 18,840 പുതിയ കേസുകൾ, 43 മരണം

വൈറ്റമിൻ എ കുറവ്: ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, വിറ്റാമിൻ എയുടെ അഭാവം കോർണിയ വരണ്ടതാക്കുകയും അന്ധതയിലേക്ക് നയിക്കുകയും ചെയ്യുന്നു. കൂടാതെ, ഈ വിറ്റാമിന്റെ കുറവ് റെറ്റിനയ്ക്കും കോർണിയയ്ക്കും കേടുപാടുകൾ വരുത്തുന്നു. ഗ്ലോബൽ ഹെൽത്ത് ഏജൻസിയുടെ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് വിറ്റാമിൻ എയുടെ കുറവ് അനുഭവിക്കുന്ന 2,50,000 മുതൽ 5,00,000 
വരെയുള്ള കുട്ടികളിൽ അന്ധത ഉണ്ടാകുന്നു എന്നാണ്.

വിറ്റാമിൻ എ കുറവിന്റെ ലക്ഷണങ്ങൾ: അണുബാധയും സീറോഫ്താൽമിയയും വിറ്റാമിൻ എയുടെ അഭാവം മൂലം കണ്ണുകൾക്കുണ്ടാകും. കണ്ണുകൾ വളരെ വരണ്ടതും ചൊറിച്ചിലും ഉള്ളതാകുന്ന അവസ്ഥ. കോട്ടേജ് ചീസ്, മുട്ട, എണ്ണമയമുള്ള മത്സ്യം, കൊഴുപ്പ് കുറഞ്ഞ സ്പ്രെഡുകൾ, പാൽ, തൈര്, കരൾ എന്നിവ വിറ്റാമിൻ എയുടെ കുറവ് പരിഹരിക്കാൻ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News