Colorectal Cancer : അവഗണിക്കരുത്, വൻകുടൽ ക്യാൻസർ അപകടകാരിയാണ്; ഇവ ശീലമാക്കിയാൽ ഒഴിവാക്കാം
Colorectal Cancer Symptoms and Treatment : മനുഷ്യ ശരീരത്തിലെ വൻകുടൽ, മലായശയ ഭാഗങ്ങളിൽ ബാധിക്കുന്ന ക്യാൻസർ രോഗാവസ്ഥയാണ് കൊളോറെക്ടൽ ക്യാൻസർ. പ്രായമായവരിലാണ് ഈ രോഗം അധികം കാണപ്പെടാൻ സാധ്യതയുള്ളത്
അപകടകാരിയായ രോഗങ്ങളിൽ ഒന്ന് ക്യാൻസർ. മനുഷ്യ ശരീരിത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാധിക്കുന്ന രോഗാവസ്ഥയെ പല പേരുകളിലായിട്ടാണ് അറിയപ്പെടുന്നത്. വൻകുടലിലും മലാശയ ഭാഗത്തും ഉടലെടുക്കുന്ന അമിത കോശ വളർച്ചയ്ക്കാണ് കോളൺ ക്യാൻസർ അല്ലെങ്കിൽ കോളോറെക്ടൽ ക്യാൻസർ എന്ന് വിളിക്കുന്നത്. പ്രായമായവരിലാണ് സാധാരണയായി ഈ വൻകുടൽ ക്യാൻസർ കാണപ്പെടാറുള്ളത്. എന്നാൽ ചെറുപ്പക്കാരിലും കോളൺ ക്യാൻസറിൽ അടുത്തിടെയായി വളരെ അധികം റിപ്പോർട്ട് ചെയ്യുതായിട്ടാണ് പഠനങ്ങളിൽ പറയുന്നത്. കൃത്യമായ സമയത്ത് ചികിത്സ നൽകിയാൽ വൻകുടലിനെ ബാധിക്കുന്ന ക്യാൻസറിനെ പ്രതിരോധിക്കാനും സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദേശം.
ജീവിതശൈലികളിൽ നിന്നും ഉടലെടുക്കുന്ന ഒരു രോഗമാണ് വൻകുടൽ ക്യാൻസർ. അതിനാൽ ജീവിതശൈലികളിൽ ചില മാറ്റങ്ങൾ വരുത്തിയും ചില കാര്യങ്ങൾ വേണ്ട എന്ന് വെക്കുന്നതോടെ കോളൺ ക്യാൻസറിനെ പ്രതിരോധിക്കാൻ സാധിക്കുന്നതാണ്. അതോടൊപ്പം ഇടവേളകളിൽ പരിശോധനയും നടത്തിയാൽ രോഗത്തിന്റെ അവസ്ഥ മനസ്സിലാക്കി ചികിത്സ നൽകാനും സാധിക്കും. അങ്ങനെ ജീവൻ തന്നെ രക്ഷപ്പെടുത്താൻ സാധിക്കുന്നതാണ്.
വൻകുടൽ മലാശയ ക്യാൻസറിന്റെ ലക്ഷ്ണങ്ങൾ
രക്തം കലർന്ന് മലം പോകുന്നത്, കറുത്ത മലം, രക്തക്കുറവ് മൂലമുള്ള ക്ഷീണം, വയറുവേദന, മലബന്ധം, വയറിളക്കം തുടങ്ങിയ മലവിസർജനത്തിനുണ്ടാകുന്ന മാറ്റങ്ങൾ, ശരീരം ക്ഷീണിക്കുക, വിശപ്പ് ഇല്ലായ്മ എന്നിവയാണ് കോളൺ ക്യാൻസറിന്റെ രോഗലക്ഷ്ണങ്ങൾ. ഇവ ചിലപ്പോൾ ഒറ്റയ്ക്കോ കൂട്ടായോ കണ്ടെന്ന് വരാം.
ALSO READ : Migraine Remedies : മൈഗ്രേൻ ഒഴിവാക്കാം; ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ
പരിശോധന
സ്ക്രീനിങ് പരിശോധനകൾ വഴി ക്യാൻസറുകൾ നേരത്തെ തന്നെ കണ്ടെത്താൻ സാധിക്കുന്നതാണ്. കൊളണോസ്കോപ്പി വഴി കോളൺ ക്യാൻസറിന്റെ വളർച്ച അറിയാൻ സാധിക്കുന്നതാണ്. രോഗാവസ്ഥയുടെ പ്രാഥമിക ഘട്ടത്തിൽ തന്നെ കോളൺ ക്യാൻസർ കണ്ടെത്താൻ സാധിച്ചാൽ ചികത്സിച്ച് ഭേദമാക്കാൻ സാധിക്കുന്നതാണ്. യുഎസിൽ ഒക്കെയാണെങ്കിൽ 45 വയസിന് മുകളിലുള്ളവർ പത്ത് വർഷത്തിൽ ഒരിക്കൽ കൊളണോസ്കോപി പരിശോധന നടത്താറുള്ളതാണ് പതിവ്. വൻകുടൽ-മലാശയ ക്യാൻസർ ബാധിക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി.
പുകവലിയോട് നോ പറയുക
സ്ഥിരമായി പുകവലിക്കുന്നവരിൽ കോളൺ ക്യാൻസറുണ്ടാകാൻ സാധ്യത വളരെയേറെയാണ്. സാധാരണക്കാരെ അപേക്ഷിച്ച് പുകവലിക്കന്നവരിൽ വലിയൊരു ശതമാനം സാധ്യതയാണ് വൻകുടൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത. അതിനാൽ പുകവലി ഉപേക്ഷിച്ചാൽ കോളൺ ക്യാൻസർ ശരീരത്തിൽ വളരാനുള്ള സാധ്യതയെ ഇല്ലാതാക്കുന്നു.
മദ്യപാനത്തിനോടും നോ
പുകവലി പോലെ തന്നെ അമിതമായി മദ്യപിക്കുന്നവരിൽ കോളൺ ക്യാൻസർ കാണാൻ സാധ്യത വളരെയേറെയാണ്. ഒന്നെങ്കിൽ മദ്യപാനം പൂർണ്ണമായിട്ടും ഉപേക്ഷിക്കുക. അതിന് സാധിക്കുന്നില്ലെങ്കിൽ ഉപയോഗത്തിന്റെ അളവ് ഒരുപാട് കുറയ്ക്കണം. ദിവസം ഒന്നോ രണ്ടോ പെഗ്ഗ് മദ്യമെ ഉപയോഗിക്കാവൂ എന്ന തലത്തിലേക്ക് മാറണം.
അമിത വണ്ണം ഉള്ളവർ സൂക്ഷിക്കുക
അമിത വണ്ണം ഉള്ളവരിൽ വൻകുടൽ ക്യാൻസർ കാണാൻ ഇടയാകും. അമിത വണ്ണമുള്ള പുരുഷന്മാരിലാണ് ഇതിൽ ഏറ്റവും കൂടുതൽ സാധ്യതയുള്ളത്. പുരുഷന്മാരുടെ ബോഡ് മാസ് ഇൻഡെക്സ് സ്ത്രീകളെക്കാളും ഉയർന്നതാണ്. അതുകൊണ്ടാണ് അമിത വണ്ണമുള്ള പുരുഷന്മാരിൽ വൻകുടൽ ക്യാൻസർ പിടിപ്പെടാൻ സാധ്യതയേറെയെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് ശരീരം കുറച്ച് കോളൺ ക്യാൻസർ പിടിപ്പെടുന്നതിൽ നിന്നും പ്രതിരോധിക്കേണ്ടതാണ്.
ഡയറ്റ് നോക്കുക
അമിത വണ്ണം ഉള്ളവരിൽ വൻകുടൽ ക്യാൻസർ പിടിപ്പെടാൻ സാധ്യതയേറെയായതിനാൽ കൃത്യമായ ഡയറ്റ് സൂക്ഷിക്കുന്നത് നല്ലതാണ്. കൃത്യമായതും ആരോഗ്യപരവുമായി ഡയറ്റ് സൂക്ഷിക്കുന്നവരിൽ വൻകുടൽ ക്യാൻസറിനുള്ള സാധ്യത വളരെ വിരളമാണ്. റെഡ് മീറ്റ് ഉത്പനങ്ങൾ പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.
വ്യയാമം
ഏത് മനുഷ്യൻ ആരോഗ്യവാനാക്കുന്ന ഒരു പ്രക്രിയയാണ് വ്യയാമം. കൃത്യമായ ഡയറ്റിനോടൊപ്പം വ്യയാമം തുടരുന്ന ഏതൊരു വ്യക്തിക്ക് വലിയ രോഗങ്ങൾ പിടിപ്പെടാൻ സാധ്യത വളരെ കുറവാണ്. ശാരീരകമായ ബല നേടിയെടുക്കുന്നവരിൽ കോളൺ ക്യാൻസർ ഉണ്ടാകാൻ സാധ്യതയില്ല. ദിവസം ഒരു അരമണിക്കൂർ നേരം വ്യായാമം ചെയ്യുന്നത് ഉത്തമമാണ്.