Mirgraine : മൈഗ്രൈൻ ഒരു ജീവിതശൈലി രോഗമാണ്. സ്ട്രെസ്, ഉറക്കക്കുറവ്, ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ, ചില ഭക്ഷണ സാധനങ്ങൾ ഒക്കെ മൈഗ്രേന് കാരണമാകാറുണ്ട്. മൈഗ്രേന് തലവേദനയോടൊപ്പം ഛർദ്ദിലും തലചുറ്റലും ഒക്കെ ഉണ്ടാകാറുണ്ട്
യോഗ ചെയ്യുന്നത് ശരീരത്തിൽ എല്ലാ വിധത്തിലും ആരോഗ്യപരമാണ്. യോഗ ചെയ്യുന്നത് ഉത്കണ്ഠ കുറയ്ക്കാനും, വിഷാദം മാറാനും, ശരീരത്തെ റിലാക്‌സ് ചെയ്യിക്കാനും ഒക്കെ സഹായിക്കാറുണ്ട്. അതുപോലെ തന്നെ മൈഗ്രേൻ വരുന്ന ഇടവേളകൾ കൂട്ടാനും വേദനയുടെ തീവ്രത കുറയ്ക്കാനും യോഗ സഹായിക്കും.
ഇഞ്ചി തലവേദന കുറയ്ക്കാനും സഹായിക്കും.
പെപ്പർമിന്റ് ഓയിലിലെ മെന്തോൾ തലവേദന കുറയ്ക്കാൻ സഹായിക്കും. ഇത് നെറ്റിയിൽ പുരട്ടുന്നത് മൈഗ്രേൻ മൂലം ഉണ്ടാകുന്ന വേദന, ശർദി, വെളിച്ചം കാണുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത ഒക്കെ കുറയ്ക്കാൻ സഹായിക്കും.
അക്യൂപ്രഷർ ഗുരുതരമായ തലവേദനകളും മറ്റ് ശരീര വേദനകളും കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്
ലാവണ്ടർ ഓയിൽ മണപ്പിക്കുന്നതും പുരട്ടുന്നതും തലവേദന കുറയ്ക്കാൻ സഹായിക്കും.