Women Health Tips : സ്ത്രീകൾ ഈ രോഗലക്ഷണങ്ങൾ ഒരിക്കലും തള്ളിക്കളയരുത്
നെഞ്ചുവേദന, ഹൃദയമിടിപ്പ് അസാധാരണമായി വർധിക്കുക, കൈകളിലോ തോളുകളിലോ താടിയെല്ലിലോ വേദന, ശ്വാസതടസ്സം എന്നിവ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാണ്.
ജോലിഭാരം കൂടുതോറും ആരോഗ്യത്തിൽ ശ്രദ്ധ കുറഞ്ഞ് വരുന്നത് പതിവാണ്. സ്ഥിരമായി തലവേദനയും, നടുവേദനയും ഒക്കെയുണ്ടെന്ന് പരാതി പറഞ്ഞാലും, ആരോഗ്യ വിദഗ്ദ്ധരെ സമീപിക്കാത്ത നിരവധി പേരുണ്ട്. ഈ പ്രശ്‍നങ്ങൾ പലപ്പോഴും അമിത ജോലിഭാരം, ക്ഷീണം, വിശ്രമക്കുറവ് എന്നിവ മൂലം ഉണ്ടാകുന്നത് ആകാനാണ് സാധ്യത. എന്നാൽ ചിലപ്പോൾ ഇവ ചില ഗുരുതര രോഗങ്ങളുടെ ലക്ഷണങ്ങളുമാകാം. അതിനാൽ തന്നെ ഇവയെ നിസാരമായി തള്ളിക്കളയരുത്.
1) ശ്വാസതടസം
ചിലപ്പോൾ ശ്വാസതടസം ഉണ്ടാക്കുന്നത് ഹൃദയത്തിന് ആവശ്യമായ രക്തം കിട്ടാതെ വരുന്ന സാഹചര്യത്തിലാകാം. ഇത് ഹൃദയ സ്തംഭനത്തിലേക്കും നയിച്ചേക്കും. സ്ത്രീകളിലാണ് കൂടുതലായും വേദനയില്ലാത്ത ഹൃദയസ്തംഭനം ഉണ്ടാകാറുള്ളത്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ ശ്വാസതടസം, അമിത ക്ഷീണം, നെഞ്ച് വേദന എന്നിവയാണ്. അതിനാൽ ഈ ലക്ഷണങ്ങൾ ഉണ്ടായാൽ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ അനീമിയ മൂലവും ശ്വാസതടസം ഉണ്ടാകും.
2) നെഞ്ച് വേദന
നെഞ്ചുവേദന, ഹൃദയമിടിപ്പ് അസാധാരണമായി വർധിക്കുക, കൈകളിലോ തോളുകളിലോ താടിയെല്ലിലോ വേദന, ശ്വാസതടസ്സം എന്നിവ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളുടെ പ്രവർത്തങ്ങളിൽ പെട്ടെന്ന് തടസം നേരിടുന്നതാണ് ഇതിന് പ്രധാന കാരണം. ഈ പ്രശ്‌നം പുരുഷൻമാരേക്കാൾ സ്ത്രീകളിലാണ് കൂടുതലായി കാണുന്നത്.
3) ക്ഷീണം
പെട്ടെന്ന് കൈകാലുകളുടെയും മുഖത്തിന്റെയും ബലം നഷ്ടപ്പെടുന്നുവെന്ന് തോന്നിയാൽ പ്രത്യേകം ശ്രദ്ധിക്കണം. ഇത് സ്‌ട്രോക്കിന്റെ ലക്ഷണമാണ്. പെട്ടെന്നുള്ള ആശയക്കുഴപ്പം, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, കാഴ്ചയ്ക്കുള്ള മങ്ങൽ, നടക്കാനുള്ള ബുദ്ധിമുട്ട് ഇവയെല്ലാം സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാണ്. അത്പോലെ തന്നെ നിങ്ങൾക്ക് ഈ പ്രശ്‍നങ്ങൾ അനുഭവപ്പെട്ടാൽ അപ്പോൾ തന്നെ അടുത്തുള്ളവരെ അറിയിച്ച് പെട്ടെന്ന് ചികിത്സ തേടണം.
4) ആർത്തവത്തിലെ മാറ്റങ്ങൾ
ആർത്തവത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ അസാധാരണമായ തരത്തിൽ ഏതെങ്കിലും മാറ്റങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം. ആർത്തവ സമയത്ത് പോകുന്ന രക്തത്തിന്റെ അളവ് കൂടുകയോ, വേദന അമിതമായി തോന്നുകയോ, 7 ദിവസത്തിൽ കൂടുതൽ ആർത്തവം ഉണ്ടാവുകയോ ചെയ്‌താൽ ശ്രദ്ധിക്കണമ്. ഇവ ആർത്തവ വിരാമം, പോളിസിസിറ്റിക് ഒവേറിയൻ സിൻഡ്രോം, ഗർഭാശയ ഫൈബ്രോയിഡുകൾ എന്നിവയുടെ ലക്ഷണങ്ങളാകാം.
5) ശരീരഭാരത്തിലെ മാറ്റങ്ങൾ
നിങ്ങൾ ഭാരം കുറയ്ക്കാൻ ഒന്നും ചെയ്യാതെ തന്നെ ഭാരം വൻ തോതിൽ കുറയാൻ ആരംഭിക്കുകയാണെങ്കിൽ അത് ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാകാനാണ് സാധ്യത. തൈറോയ്ഡ്, പ്രമേഹം, മാനസിക പ്രശ്‍നങ്ങൾ, കരൾ രോഗം, കാൻസർ എന്നിവയുടെയെല്ലാം ലക്ഷണങ്ങളായി ശരീരഭാരത്തിൽ കാര്യമായ കുറവ് വരുത്തും. അത്പോലെ തന്നെ അമിതമായി ഭാരം വർധിക്കാൻ ആരംഭിക്കുകയാണെങ്കിലും ശ്രദ്ധിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...