Calcium Requirement: പാൽ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഒരു സമ്പൂര്‍ണ്ണ ആഹാരത്തിന്‍റെ ശ്രേണിയില്‍ ആണ് എപ്പോഴും പാലിന്‍റെ സ്ഥാനം. പാല്‍ സമ്പൂർണ്ണ ഭക്ഷണം എന്നാണ് അറിയപ്പെടുന്നത്. പാലില്‍ വിവിധതരം പോഷകങ്ങൾ കാണപ്പെടുന്നു, ഇത് നമ്മുടെ ശരീരത്തെ ആരോഗ്യകരമായി നിലനിർത്താന്‍ സഹായിയ്ക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Aloe Vera Juice: പൊണ്ണത്തടി കുറയും, ചര്‍മ്മം തിളങ്ങും, കറ്റാർ വാഴ ജ്യൂസ് പതിവാക്കൂ   
 
ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് ഒരു വ്യക്തി ദിവസവും കുറഞ്ഞത്‌ ഒരു ഗ്ലാസ് പാല്‍ എങ്കിലും കുടിച്ചിരിക്കണം. പഠനങ്ങള്‍ പറയുന്നതനുസരിച്ച് പ്രായപൂര്‍ത്തിയായ, ഒരു വ്യക്തി ദിവസേന 150 മില്ലിലിറ്റര്‍ പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അന്നജം, കൊഴുപ്പ്, പ്രോട്ടീന്‍, കാല്‍സ്യം, നല്ല കൊളസ്ട്രോള്‍ തുടങ്ങിയവയെല്ലാം പാലില്‍ അടങ്ങിയിരിയ്ക്കുന്നു. അതായത്, നമ്മുടെ ശരീരത്തിനാവശ്യമായ പ്രധാന പോഷക ഘടകങ്ങള്‍ പാലിലൂടെ ലഭിക്കുന്നു.   


Also Read:  Strong Hair: മുടി കൊഴിച്ചില്‍ തടയാം, ഈ വിറ്റാമിനുകള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം  
 
പാല്‍ പോലെ തന്നെ പാലുല്‍പ്പന്നങ്ങളും കഴിയ്ക്കേണ്ടത് വളരെ പ്രധാനമാണ്.  തൈര്, മോര് മുതലായ പ്രധാന പാലുല്‍പ്പന്നങ്ങള്‍ ദഹനത്തിന് ഏറെ സഹായകമാണ്. 


പോഷക സമ്പന്നമാണ് എങ്കിലും പാല്‍ പ്രധാനമായും കാൽസ്യത്തിന്‍റെ ഉറവിടം എന്നാണ് അറിയപ്പെടുന്നത്.  അതായത്, കാൽസ്യത്തിന്‍റെ ഏറ്റവും മികച്ച ഉറവിടമായി പാൽ കണക്കാക്കപ്പെടുന്നു. എന്നാല്‍, ശരീരത്തിലെ കാൽസ്യത്തിന്‍റെ കുറവ് പാൽ കുടിച്ചാൽ മാത്രം നികത്താൻ കഴിയുമോ? പാലിന് മാത്രമേ നമ്മുടെ ശരീരത്തിലെ കാൽസ്യത്തിന്‍റെ കുറവ് നികത്താൻ കഴിയൂ? എന്താണ് ഈ ചോദ്യങ്ങള്‍ക്ക് വിദഗ്ധര്‍ നല്‍കുന്ന ഉത്തരം? 


ദിവസവും പാല്‍ കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ കാൽസ്യത്തിന്‍റെ കുറവ് നികത്താമെന്നത് തികച്ചും സത്യമാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാരണം കാൽസ്യത്തിന്‍റെ ഏറ്റവും സമ്പന്നമായ ഉറവിടമായി പാൽ കണക്കാക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ, നിങ്ങൾ ദിവസവും ഒരു കപ്പ് പാൽ കുടിക്കുകയാണെങ്കിൽ, 300 മില്ലിഗ്രാം കാൽസ്യം ലഭിക്കും.


ഒരു സാധാരണ മനുഷ്യന് ഒരു ദിവസം 1000 മില്ലിഗ്രാം കാൽസ്യം ആവശ്യമാണ്. അതായത്, അതിനായി ദിവസവും 4 കപ്പ് പാൽ കുടിക്കേണ്ടി വരും. നിങ്ങൾക്ക് ഇത്രയും പാല്‍ കുടിക്കാൻ കഴിയുന്നില്ലെങ്കിൽ പാലുല്‍പ്പന്നങ്ങളായ  തൈരോ മോരോ കഴിച്ച് ഈ കുറവ് പരിഹരിക്കാം.


രാവിലെ ഒരു ഗ്ലാസ് പാൽ കുടിച്ചാൽ 600 മില്ലിഗ്രാം കാൽസ്യം ലഭിക്കും. നേരെമറിച്ച്, നിങ്ങൾ ഒരു കപ്പ് മോരും തൈരും കഴിക്കുകയാണെങ്കിൽ, അതിൽ കുറഞ്ഞത് 300 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. 1 ലിറ്റർ പാലിൽ ഏകദേശം 1100 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്.


എന്നാല്‍, ദിവസവും ഇത്രയും പാല്‍  കുടിയ്ക്കുക പ്രായോഗികമല്ല എന്ന് നമുക്കറിയാം. ഈ അവസരത്തില്‍ 
കാൽസ്യത്തിന്‍റെ മറ്റ് ഉറവിടങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്.


കാൽസ്യത്തിനായി നിങ്ങൾക്ക് മുട്ട കഴിക്കാം. എന്നാൽ ഒരു മുട്ടയിൽനിന്ന്  നിങ്ങൾക്ക് 50 മില്ലിഗ്രാം കാൽസ്യം മാത്രമേ ലഭിക്കൂ. നിങ്ങൾ രാവിലെയും വൈകുന്നേരവും ഓരോ ഗ്ലാസ് പാലും പകൽ തൈരും മോരും കഴിക്കുകയാണെങ്കിൽ, ശരീരത്തിലെ കാൽസ്യത്തിന്‍റെ ആവശ്യകത പൂർണ്ണമായും നിറവേറ്റാൻ സാധിക്കും. 


എന്നാൽ, ശ്രദ്ധിക്കേണ്ട മറ്റൊന്ന്, നിങ്ങളുടെ ശരീരത്തിൽ വിറ്റാമിൻ ഡിയുടെ കുറവുണ്ടെങ്കിൽ, നിങ്ങൾ എത്രമാത്രം കാൽസ്യം അടങ്ങിയ ഭക്ഷണം കഴിച്ചാലും ശരീരത്തിന് അത് ആഗിരണം ചെയ്യാൻ കഴിയില്ല. അതുകൊണ്ടാണ് കാൽസ്യം കഴിക്കുന്നതിനൊപ്പം ശരീരത്തിൽ വിറ്റാമിൻ ഡിയും ബാലൻസ് ചെയ്ത് നിലനിർത്തണം എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിൽ വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിയ്ക്കുന്നതിനായി രാവിലെ അൽപനേരം സൂര്യപ്രകാശമേൽക്കുന്നത് ഉത്തമമാണ്. 


 ഏത് പ്രായത്തിൽ എത്രമാത്രം കാൽസ്യം ആവശ്യമാണ്?  


നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്‍റെ റിപ്പോർട്ട് പ്രകാരം 9 നും 18 നും ഇടയിൽ പ്രായമുള്ളവർക്ക് 1300 മില്ലിഗ്രാം കാൽസ്യം ആവശ്യമാണ്.അതേസമയം, 19 മുതൽ 50 വയസ്സ് വരെ 1000 മില്ലിഗ്രാം മാത്രമേ കാൽസ്യം ആവശ്യമുള്ളൂ. എന്നാല്‍, ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും കാൽസ്യം അൽപ്പം കൂടുതൽ ആവശ്യമാണ്.


കാൽസ്യത്തിന്‍റെ  മറ്റ് ഉറവിടങ്ങൾ:- 


 സോയാബീൻസ്, ടോഫു, തൈര്, ബീൻസ്, ബദാം, ബ്രോക്കോളി, ഓട്സ് എന്നിവയില്‍ കാല്‍സ്യം ധാരാളമായി അടങ്ങിയിരിയ്ക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.