Aloe Vera Juice: പൊണ്ണത്തടി കുറയും, ചര്‍മ്മം തിളങ്ങും, കറ്റാർ വാഴ ജ്യൂസ് പതിവാക്കൂ

Aloe Vera Juice: ശരീരത്തിന് പുറമേ മാത്രമല്ല, ശരീരത്തിനകത്ത് കൂടി അല്പം കറ്റാര്‍വാഴ പ്രയോഗിച്ചു നോക്കൂ. നിങ്ങളുടെ ശരീരത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നത് പ്രകടമാകും. ശരീരത്തിന് ആവശ്യമായ വളരെയധികം പോഷക ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Aug 8, 2023, 06:04 PM IST
  • ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞതാണ്‌ കറ്റാര്‍ വാഴ എങ്കിലും ആളുകള്‍ കൂടുതലായും ഇത് ഉപയോഗിക്കുന്നത് സൗന്ദര്യ സംരക്ഷണത്തിനാണ്.
Aloe Vera Juice: പൊണ്ണത്തടി കുറയും, ചര്‍മ്മം തിളങ്ങും, കറ്റാർ വാഴ ജ്യൂസ് പതിവാക്കൂ

Aloe Vera Juice Benefits: സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണകരമാണ് കറ്റാർ വാഴ. അതായത്,  മനുഷ്യശരീരത്തെ ആരോഗ്യത്തോടെയും മനോഹരമായും നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിയുടെ വരദാനമാണ് കറ്റാര്‍ വാഴ എന്ന് പറയാം. 

Also Read:  Strong Hair: മുടി കൊഴിച്ചില്‍ തടയാം, ഈ വിറ്റാമിനുകള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം  

കാഴ്ചയിൽ വളരെ ലളിതമായ ഒരു കുഞ്ഞു സസ്യമാണ് ഇതെങ്കിലും ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്‍പിലാണ്.  സൗന്ദര്യ, ആരോഗ്യ ഗുണങ്ങൾ നൽകുന്നതിനാൽ മിക്ക വീടുകളിലും കറ്റാർവാഴ നട്ടുവളർത്തുന്നു. വലിയ പരിചരണമൊന്നുമില്ലാതെ ഏതു കാലാവസ്ഥയിലും വളരുമെന്നത് കറ്റാര്‍ വാഴയുടെ പ്രത്യേകതയാണ്. 

ഏറെ ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞതാണ്‌ കറ്റാര്‍ വാഴ എങ്കിലും ആളുകള്‍ കൂടുതലായും ഇത് ഉപയോഗിക്കുന്നത് സൗന്ദര്യ സംരക്ഷണത്തിനാണ്. ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാനും മുടിയുടെ മനോഹാരിത കൂട്ടാനുമായി വിവിധ തരത്തിൽ കറ്റാർവാഴ ഉപയോഗിക്കുന്നുണ്ട്. 

എന്നാൽ, ഇപ്പോഴും കറ്റാര്‍ വാഴയുടെ ആരോഗ്യ ഗുണങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല എന്നതാണ് വസ്തുത. അത് ഒരുപക്ഷെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതിനാലാവാം....  ശരീരത്തിന് പുറമേ മാത്രമല്ല, ശരീരത്തിനകത്ത് കൂടി അല്പം കറ്റാര്‍വാഴ പ്രയോഗിച്ചു നോക്കൂ. നിങ്ങളുടെ ശരീരത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നത് പ്രകടമാകും. ശരീരത്തിന് ആവശ്യമായ വളരെയധികം പോഷക ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.  കറ്റാര്‍ വാഴ ജ്യൂസ് പതിവായി കുടിയ്ക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍ അറിയാം... 

ദഹന ശക്തി വര്‍ദ്ധിപ്പിയ്ക്കുന്നു

ദഹന വ്യവസ്ഥയില്‍ ആരോഗ്യപരമായ മാറ്റങ്ങളുണ്ടാക്കാന്‍ കറ്റാര്‍വാഴ ജ്യൂസ് കുടിയ്ക്കുന്നത് നല്ലതാണ്. ദഹനത്തിന് സഹായിക്കുന്ന നല്ല ബാക്ടീരിയകളുടെ അളവ് വര്‍ദ്ധിപ്പിച്ചും ദഹനത്തെ തടസപ്പെടുത്തുന്ന ഘടകങ്ങള്‍ ഇല്ലാതാക്കിയും കറ്റാര്‍വാഴ ജ്യൂസ് ശരീരത്തിന് ഗുണം ചെയ്യും.
 
പ്രമേഹം നിയന്തിയ്ക്കാന്‍ ഉത്തമം

നമ്മുടെ രാജ്യത്ത് പ്രമേഹം മൂലം കഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. പ്രമേഹം നിയന്ത്രിയ്ക്കാനായി ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ ശരീരത്തെ സജ്ജമാക്കാന്‍ കറ്റാര്‍വാഴ ജ്യൂസ് കഴിയ്ക്കുന്നത് സഹായകമാണ്. 

അമിതവണ്ണം കുറയ്ക്കും

ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യാന്‍  കറ്റാര്‍വാഴ ജ്യൂസ് സഹായിക്കും. മികച്ച ഡിറ്റോക്സിംഗ് ജ്യൂസ് ആയി ഇതിനെ പരിഗണിയ്ക്കാം. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ദഹന ശേഷി വര്‍ദ്ധിപ്പിയ്ക്കുകയും ശരീരത്തിലെ അന്നാവശ്യ കൊഴുപ്പിനെ ഉരുക്കി കളയാന്‍ സഹായിയ്ക്കുകയും ചെയ്യുന്നു.   

കരൾ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ കറ്റാർ വാഴ വളരെ ഉപയോഗപ്രദമാണ്. ഇക്കാലത്ത്, തെറ്റായ ജീവിതശൈലിയും ഭക്ഷണശീലങ്ങളും കാരണം ആളുകൾ പലപ്പോഴും കരൾ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇരയാകുന്നു. കൂടാതെ അമിതമായ മദ്യപാനം മൂലം ചിലർക്ക് കരൾ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നു. ഈ സാഹചര്യത്തിൽ, കറ്റാർ വാഴ ഉപയോഗിച്ച് കരളിനെ വിഷവിമുക്തമാക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News