Uric acid: യൂറിക് ആസിഡ് നിങ്ങളെ നിസ്സഹായരാക്കും! ഈ 4 പ്രതിവിധികൾ ഫലപ്രദം
Uric acid home remedies: യൂറിക് ആസിഡിനെ വേഗത്തിൽ നിയന്ത്രണത്തിലാക്കാനായി സഹായിക്കുന്ന നാല് പ്രതിവിധികൾ വീട്ടിൽ തന്നെയുണ്ട്.
ഇന്ന് പ്രായഭേദമന്യേ യുവാക്കളും മുതിർന്നവരുമെല്ലാം ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ് യൂറിക് ആസിഡ്. ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കുമ്പോൾ കാലുകളിലെ സന്ധികളിൽ വേദന ഉണ്ടാകുകയും കാലക്രമേണ നടക്കാൻ പോലും ബുദ്ധിമുട്ടാകുന്ന തരത്തിൽ അവസ്ഥ വഷളാകുകയും ചെയ്യും.
യൂറിക് ആസിഡ് വർധിച്ച് നടക്കാൻ പോലും ബുദ്ധിമുട്ടാകുന്നതിന് മുമ്പ് ഇതിനെ നിയന്ത്രിച്ച് നിർത്തേണ്ടത് ആവശ്യമാണ്. അതിനായി ദൈനംദിന ഭക്ഷണക്രമത്തിലും ജീവിതരീതിയിലും അനിവാര്യമായ മാറ്റങ്ങൾ വരുത്തുക തന്നെ ചെയ്യണം. ചില വീട്ടുവൈദ്യങ്ങൾ ചെയ്യുന്നതിലൂടെ യൂറിക് ആസിഡിനെ വേഗത്തിൽ നിയന്ത്രിക്കാൻ സാധിക്കും. അത്തരത്തിൽ ഏറ്റവും ഫലപ്രദമായ 4 സിമ്പിൾ പ്രതിവിധികളെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
ALSO READ: നരച്ച മുടി കറുപ്പിക്കാം, ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി
ആവശ്യത്തിന് വെള്ളം കുടിക്കുക
ശരീരത്തിന്റെ ആരോഗ്യത്തിന് ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. യൂറിക് ആസിഡ് സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർ കുടിക്കുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിക്കണം. യൂറിക് ആസിഡിന്റെ പ്രശ്നമുണ്ടെങ്കിൽ ദിവസവും എട്ട് മുതൽ പത്ത് ഗ്ലാസ് വെള്ളം വരെ കുടിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.
അയമോദക വെള്ളം
ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് അയമോദകം. ഇതിന്റെ വെള്ളം ദിവസേന കുടിക്കുന്നത് ശരീരത്തിന് പല ഗുണങ്ങളും നൽകും. യൂറിക് ആസിഡ് പ്രശ്‌നമുള്ളവർ പതിവായി അയമോദക വെള്ളം കുടിക്കണം. ഇത് യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കും.
ഒലിവ് ഓയിൽ
ശരീരത്തിന് ഏറെ ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഒന്നാണ് ഒലിവ് ഓയിൽ. ഇത് പാചകത്തിന് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. യൂറിക് ആസിഡ് നിയന്ത്രിച്ച് നിർത്താനായി ഒലിവ് ഓയിൽ പാചകത്തിന് ഉപയോഗിക്കണം. യൂറിക് ആസിഡ് നിയന്ത്രിക്കുന്നതിന് പുറമെ ഹൃദയാരോഗ്യത്തിനും ഒലിവ് ഓയിൽ ഫലപ്രദമാണ്.
മതിയായ ഉറക്കം
നല്ല ആരോഗ്യത്തിന് മതിയായ ഉറക്കം ആവശ്യമാണ്. ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഉറക്കമില്ലായ്മ ശരീരത്തിൽ യൂറിക് ആസിഡ് വർധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. അതിനാൽ പതിവായി 7 - 8 മണിക്കൂർ ഉറക്കം ശീലമാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.