Corona Variant: കൊറോണയുടെ പുതിയ വകഭേദം അപകടകാരിയോ..? അറിയാം ലക്ഷണങ്ങൾ
Corona Jn1: വൈറസിന്റെ ജെഎൻ.1 വകഭേദത്തെക്കുറിച്ച് ആരോഗ്യ വിദഗ്ധർക്കിടയിൽ ആശങ്ക വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങൾ വേണ്ട മുൻകരുതലുകൾ എടുക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
ഇന്ത്യയിൽ വീണ്ടും കൊറോണ രോഗം വ്യാപിക്കുകയാണ്. കോവിഡിന്റെ വകഭേദമായ ജെഎൻ.1 വൈറസ് ബാധയാണ് ഭീതി സൃഷ്ടിക്കുന്നത്. കേരളം, കർണാടക, ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊറോണ ജെഎൻ.1 വേരിയന്റ് രാജ്യത്ത് അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
വൈറസിന്റെ ജെഎൻ.1 വകഭേദത്തെക്കുറിച്ച് ആരോഗ്യ വിദഗ്ധർക്കിടയിൽ ആശങ്ക വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങൾ വേണ്ട മുൻകരുതലുകൾ എടുക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
JN.1 ടൈപ്പ് കൊറോണ അണുബാധയുടെ ലക്ഷണങ്ങൾ
ALSO READ: ഇരുമ്പ് സമ്പുഷ്ടം ഈ ഭക്ഷണങ്ങൾ; നിർബന്ധമായും കഴിക്കണം, അറിഞ്ഞിരിക്കാം ഗുണങ്ങൾ
നേരിയ പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, തലവേദന എന്നിവയാണ് ജെഎൻ.1 ടൈപ്പ് കൊറോണയുടെ ലക്ഷണങ്ങൾ. അതിനാൽ, നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, അത് അവഗണിക്കരുത്, പരിശോധനയ്ക്ക് വിധേയമാക്കുക.
അതേസമയം ആശുപത്രികളിൽ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ അടിസ്ഥാനത്തിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കാൻ നിർദേശം നൽകി. രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും പരിശോധന നടത്തണം. രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ആരോഗ്യവകപ്പ് ഡയറക്ടറേറ്റ് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. പരിശോധനകൾ കൂടുതൽ നടക്കുന്നതിനാലാണ് കേരളത്തിൽ കോവിഡ് കേസുകൾ ഉയർന്നതെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.