കോവിഡ് മഹാമാരി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പനിയുടെ കാര്യത്തില്‍ ജാഗ്രത പാലിക്കണം.


COMMERCIAL BREAK
SCROLL TO CONTINUE READING

രോഗം സ്ഥിരീകരിച്ചതിന് ശേഷം മാത്രമേ അതിന്‍റെ ചികിത്സ നടത്തുന്നതിന് കഴിയൂ.


മഴക്കാലത്തും മറ്റും പകര്‍ച്ചപനികള്‍ കൂടുതല്‍ ഉണ്ടാകുന്ന സമയമാണ്,അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ജാഗ്രത അനിവാര്യമാണ്.


കൊറോണയുടെ രോഗലക്ഷണങ്ങളില്‍ പനിയും ഉണ്ടെങ്കിലും പനി കൊറോണ ബാധിതരില്‍ കണ്ടെത്തുക എന്നത് ചില സാഹചര്യങ്ങളില്‍ 
കഴിയുന്നില്ല.നിലവില്‍ പ്രകടമാകാത്ത ലക്ഷണങ്ങള്‍ ഉള്ളവരിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


അതുകൊണ്ട് തന്നെ പനിയുണ്ടെങ്കില്‍ അത് ഏതുതരം എന്ന് തിരിച്ചറിയണം.


Also Read:ഉയരുന്ന ആശങ്ക;സംസ്ഥാനത്ത് 623 പേര്‍ക്ക് കൂടി കോവിഡ്!


വൈറല്‍ ഫീവര്‍,ജലദോഷ പനി,ഡെങ്കിപ്പനി,എലിപനി,മഞ്ഞപിത്തം,ഇങ്ങനെ പലതരം പനികളുണ്ട്,എല്ലാ തരം പനികളും
അപകടകാരികള്‍ അല്ല,
അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം,പനികള്‍ക്കെല്ലാം ഏകദേശം ഒരേ ലക്ഷണങ്ങളായിരിക്കും.


പനിയുണ്ടെങ്കില്‍ ഡോക്റ്ററെ സമീപിക്കുകയും ഏത് തരം പനിയാണ് എന്ന് കണ്ട് പിടിക്കുകയും വേണം.