ബാംഗ്ലൂർ: ഇന്ത്യൻ നിർമ്മിത വാക്സിനായ കൊവാക്സിൻ കോവിഡിനെതിരെ 78 ശതമാനം സുരക്ഷിതമാണെന്ന് പഠനം. നിർമ്മാണ കമ്പനിയായ ഭാരത് ബോയോ ടെക്കിൻറെ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങളാണ് പുറത്ത് വിട്ടത്. വാക്സിൻ പൂർണമായും സുരക്ഷിതമാണെന്നും ഏറ്റവും മികച്ച പ്രതിരോധ ശേഷിയാണെന്നും കമ്പനി പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

18 മുതല്‍ 98 വയസ് പ്രായപരിധിയിലുള്ള 25,000 ത്തിലധികം പേരിലാണ് കമ്പനി വാക്സിൻറെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. ഇതിൽ നിന്നാണ് 78 ശതമാനമാണ് വാക്സിൻറെ ഫലപ്രാപ്തി എന്ന് മനസ്സിലായത്.


ALSO READ: COVAXIN അടുത്ത ജൂണോടെ പുറത്തിറക്കാൻ കഴിഞ്ഞേക്കും: Bharat Biotech


ചെറിയ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് 78 ശതമാനമാണ് വാക്സിൻറെ ഫലപ്രാപ്തി. ഇത് മൂലം ഗുരുതരമായി കോവിഡ് ബാധിക്കുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് 93 ശതമാനമായി കുറയ്ക്കുമെന്നും കണ്ടെത്തി.ബി.1.617.2 ഡെല്‍റ്റ വഭേദത്തിനെതിരെ വാക്സീന്‍ 65% ഫലപ്രദമെന്ന് അവസാനവട്ട പരീക്ഷണങ്ങളില്‍ തെളിഞ്ഞെന്നും ഭാരത് ബയോടെക് അറിയിച്ചു. 


ALSO READ: Covaxin Trials: കോവാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിക്കാൻ ശുപാർശ; 2 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവർക്ക് വേണ്ടിയാണ് പരീക്ഷണം


ഇതോടെ വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ കൂടുതൽ കോവാക്സിൻ കൂടി എത്തുന്നതോടെ ഡിസംബറിൽ വാക്സിനേഷൻ ഏതാണ്ട് പൂർത്തിയാക്കാനാവും എന്നാണ് കരുതുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.