ന്യുഡൽഹി: അടുത്ത വർഷം ജൂണോടെ കോവിഡ് പ്രതിരോധ വാക്സിൻ ആയ കോവാക്സിൻ (COVAXIN)പുറത്തിറക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ നീങ്ങുകയാണെന്ന് ഭാരത് ബയോടെക് (Bharat Biotech) അറിയിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന പ്രതിരോധ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് ഇന്നലെയാണ് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്.
കോവാക്സിൻ ഭാരത് ബയോടെക് ഇന്ത്യൻ കൗൺസിൽ ഓഫ്മെഡിക്കൽ റിസർച്ചുമായി (ICMR) സഹകരിച്ചാണ് വികസിപ്പിച്ചെടുക്കുന്നത്. മാത്രമല്ല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഭാരത് ബയോടെക്കുമായി (Bharat Biotech) വാക്സിൻ നിർമ്മാണത്തിൽ സഹകരിക്കുന്നുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് ഭാരത് ബയോടെക്.
Also read: 'പഞ്ചരത്ന'ങ്ങളിൽ മൂന്നു പേർ കണ്ണന് മുന്നിൽ വിവാഹിതരായി
2600 പേരിൽ 30 സെന്ററുകളിലായിട്ടാണ് മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നത്. ഭാരത് ബയോടെക്കിന്റെ (Bharat Biotech) പദ്ധതിയുടെ അടിസ്ഥാനത്തിൽ തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന, തമിഴ്നാട്, ബീഹാർ തുടങ്ങി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ പരീക്ഷണം നടത്തണം എന്നാണ്.
പതിനാലോളം സംസ്ഥാനങ്ങളിൽ പരീക്ഷണശാലകൾ ഉണ്ടാകും. കഴിഞ്ഞ രണ്ടുമാസമായി അതിനായുള്ള ഒരുക്കങ്ങൾ നടത്തുന്നതിന്റെ തിരക്കിലായിരുന്നു കമ്പനി. ഇതിനായി ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഭാരത് ബയോടെക് (Bharat Biotech) വ്യക്തമാക്കിയിട്ടുണ്ട്.
Also read: Sputnik Vaccine: ഇന്ത്യൻ വളണ്ടിയർമാരിൽ പരീക്ഷണം നടത്താൻ അനുമതി
ഡൽഹി, മുംബൈ. പട്ന, ലഖ്‌നൗ ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലായി 19 ഇടങ്ങളിൽ പരിശോധനകൾ നടത്തിയതിന്റെ പഠന റിപ്പോർട്ട് ഉൾപ്പെടെയാണ് മൂന്നാം ഘട്ട പരീക്ഷണത്തിനായി ഭാരത് ബയോടെക് (Bharat Biotech) അപേക്ഷ നൽകിയത്.