COVID-19 Subvariant JN.1: ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ വർദ്ധനവും കൊറോണ വൈറസിന്‍റെ പുതിയ ഉപ വകഭേദം JN.1, കേരളത്തിൽ കണ്ടെത്തിയതും ആളുകളെ ഒരു പരിധിവരെ ഉത്കണ്ഠാകുലരാക്കി എന്നത് വസ്തുതയാണ്. Omicron BA.2.86 വകഭേദത്തില്‍ നിന്ന് ഉത്ഭവിച്ച, JN.1  കൂടുതൽ വേഗം പകരാനും കൂടുതല്‍ പ്രതിരോധശേഷിയുള്ളതുമാണ്‌ എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Horoscope Today December 19: ഈ രാശിക്കാര്‍ക്ക് ഇന്ന് തൊഴില്‍ രംഗത്ത്‌ വന്‍ നേട്ടം!! ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങിനെ? 


പുതിയ വൈറസിന്‍റെ ആവിര്‍ഭാവത്തില്‍ ജാഗ്രത പാലിക്കുന്നിടത്തോളം പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ഡോക്ടർമാർ പറയുന്നു. കോവിഡ്-19-ന്‍റെ സബ് വേരിയന്‍റ് JN.1 ന്‍റെ ആദ്യ കേസ്  ശനിയാഴ്ച കേരളത്തിൽ സ്ഥിരീകരിച്ചു. തെക്കൻ സംസ്ഥാനത്തെ 79 വയസ്സുള്ള ഒരു സ്ത്രീ JN.1 പോസിറ്റീവ് ആണെന്ന് കണ്ടെത്തി. വൈറസ് ബാധ തെളിഞ്ഞിരുന്നു എങ്കിലും അവർക്ക് നേരിയ പനി പോലുള്ള ലക്ഷണങ്ങൾ മാത്രമാണ് അനുഭവപ്പെട്ടിരുന്നത്, അവര്‍ വേഗം സുഖം പ്രാപിക്കുകയും ചെയ്തു. 


Also Read:  Mallika Sagar: ആരാണ് മല്ലിക സാഗര്‍? ഐപിഎല്ലിന്‍റെ ആദ്യ വനിതാ ഓക്‌ഷണറെ പരിചയപ്പെടാം 


JN.1: ലക്ഷണങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും


വ്യത്യസ്ത ഘടകങ്ങൾ കാരണം JN.1 ആശങ്കകൾ ഉയർത്തുന്നു. എന്നാല്‍, ഒരു സന്തോഷവാർത്തയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതായത് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ വളരെ സൗമ്യമാണ്. JN.1 ന്‍റെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങളിൽ പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, നേരിയ തോതിൽ കോവിഡ് കേസുകൾക്ക് സമാനമായി ഇടയ്ക്കിടെയുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ നിലവില്‍ ലഭ്യമായ കോവിഡ് വാക്‌സിനുകള്‍ JN.1 നെതിരെ ഫലപ്രദമാണ്. 


JN.1: സുരക്ഷിതമായിരിക്കുക എന്നത് പ്രധാനം


JN.1 ന്‍റെ ദ്രുതഗതിയിലുള്ള വ്യാപനത്തിനുള്ള സാധ്യത പ്രതിരോധ നടപടികളുടെ പ്രാധാന്യം ഊന്നിപ്പറയുന്നു. അതായത് കോവിഡ്  കാലത്ത് സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ അതായത്,  ഇടയ്ക്കിടെ കൈകഴുകുക, സാനിറ്റൈസേഷന്‍, ട്രിപ്പിൾ-ലെയർ മാസ്കുകൾ ശരിയായി ധരിക്കുക, സാമൂഹിക അകലം പാലിക്കൽ എന്നീ  നടപടികൾ കൈക്കൊള്ളുന്നതിലൂടെ, JN.1 പകരുന്നത് തടയാനും നമ്മെയും മറ്റുള്ളവരെയും ഈ വൈറസ് ബാധയില്‍ നിന്ന് സംരക്ഷിക്കാനും സാധിക്കും.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.