Covid 19 : കോവിഡ് ചില ആളുകളിൽ 7 മാസങ്ങൾ വരെ സജീവമായിരിക്കുമെന്ന് പഠനം; 2 മാസങ്ങൾ വരെ രോഗം പടർത്തും
ഫ്രാൻസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്, യൂണിവേഴ്‌സിറ്റി ഓഫ് സാവോപോളോ (യുഎസ്‌പി), ബ്രസീലിലെ ഓസ്വാൾഡോ ക്രൂസ് ഫൗണ്ടേഷൻ (ഫിയോക്രൂസ്) എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയിരിക്കുന്നത്.
കൊറോണ വൈറസ് (Corona Virus) ചിലരിൽ 232 ദിവസം വരെ സജീവമായി നിലനിൽക്കുമെന്ന് പുതിയ പഠനം കണ്ടെത്തി. ഫ്രാൻസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്, യൂണിവേഴ്‌സിറ്റി ഓഫ് സാവോപോളോ (യുഎസ്‌പി), ബ്രസീലിലെ ഓസ്വാൾഡോ ക്രൂസ് ഫൗണ്ടേഷൻ (ഫിയോക്രൂസ്) എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയിരിക്കുന്നത്. ബ്രസീലിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ച 38 പേരിലാണ് പഠനം നടത്തിയത്.
ഇവരിൽ മൂന്ന് തവണ ആർടി പിസിആർ ടെസ്റ്റ് ഫലം നെഗറ്റീവായതിന് ശേഷവും പരിശോധന നടത്തുകയായിരുന്നു. ഈ 38 പേരിൽ 2 പുരുഷന്മാരിലും ഒരു സ്ത്രീയിലും രോഗം ബാധിച്ച് 70 ദിവസങ്ങൾക്ക് ശേഷവും കൊറോണ വൈറസ് സജീവമായി നിലനിൽക്കുന്നുണ്ടെന്ന് പഠനം കണ്ടെത്തി. ഫ്രണ്ടിയേഴ്‌സ് ഇൻ മെഡിസിൻ എന്ന മാഗസീനിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ALSO READ: നല്ല ഉറക്കത്തിന് കുടിക്കേണ്ട നല്ല ജ്യൂസുകൾ, അതിന് പിന്നിലെ കാര്യമെന്താണെന്നോ
ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ, SARS-CoV-2 ബാധിച്ച 8 ശതമാനം ആളുകൾക്കും അണുബാധയുടെ അവസാന ഘട്ടത്തിൽ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ തന്നെ രണ്ട് മാസത്തിലധികം വൈറസ് പടർത്താൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷകൻ മാരിയൽട്ടൺ ഡോസ് പാസോസ് കുൻഹ പറഞ്ഞു.
ALSO READ: NeoCov | നിയോകോവ് കൊറോണ വൈറസ് മനുഷ്യന് ഭീഷണിയാണോ? ലോകാരോഗ്യ സംഘടന പറയുന്നതിങ്ങനെ
രോഗബാധ സ്ഥിരീകരിച്ച ഒരു 38 വയസുക്കാരനിൽ രോഗം സ്ഥിരീകരിച്ച ആദ്യ 20 ദിവസങ്ങളിൽ ചെറിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതിന് ശേഷം രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ ഇയാളുടെ ശരീരത്തിൽ 232 ദിവസം കൊറോണ വൈറസ് സജീവമായി നിലനിന്നിരുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. അത് മാത്രമല്ല ഇതിന് ശരീരത്തിൽ വെച്ച് തന്നെ മ്യുട്ടെഷൻ സംഭവിച്ചതായും കണ്ടെത്തി.
ALSO READ: N95 Mask | എൻ 95 ആണോ മാസ്ക്? എത്ര തവണ ഉപയോഗിക്കാമെന്ന് അറിയാമോ?
അതിനാൽ തന്നെ രോഗബാധ ഭേദമായതിന് ശേഷം മാസ്ക് ധരിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതും അത്യാവശ്യമാണെന്ന് ഗവേഷകർ പറഞ്ഞു. ഇങ്ങനെയുള്ളവർക്ക് 7 മാസങ്ങൾ വരെ രോഗബാധ പടർത്താൻ സാധിക്കുമെന്നും വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...