Covid Second Wave: കൊറോണയുടെ രണ്ടാം വരവില്‍ വ്യത്യസ്ത രോഗലക്ഷണള്‍, ജാഗ്രത അനിവാര്യം
Covid-19 രാജ്യത്ത് അതിവേശം വ്യാപിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൊറോണയുടെ രണ്ടാം തരംഗത്തിന് വ്യാപന ശേഷി ഏറെ കൂടുതലാണ് എന്നാണ് വിലയിരുത്തല്‍.
Covid-19 രാജ്യത്ത് അതിവേശം വ്യാപിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൊറോണയുടെ രണ്ടാം തരംഗത്തിന് വ്യാപന ശേഷി ഏറെ കൂടുതലാണ് എന്നാണ് വിലയിരുത്തല്‍.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1,15,736 പേര്‍ക്കാണ് Covid-19 സ്ഥിരീകരിച്ചത്. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ അടുത്ത നാലാഴ്ച വളരെ നിര്‍ണായകമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതോടെ സ്ഥിതിഗതി വഷളായതായും ജനസംഖ്യയുടെ വലിയൊരു ശതമാനം ഇപ്പോഴും കൊറോണ (Corona Virus) ബാധിതരാണെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ വ്യക്തമാക്കിയിരുന്നു. കൊറോണയുടെ രണ്ടാം തരംഗം വേഗത്തില്‍ പടരുകയാണ്. കോവിഡിനെ നിയന്ത്രിക്കാന്‍ ജനങ്ങളുടെ പങ്കാളിത്തം വളരെ അത്യന്താപേക്ഷിതമാണ് എന്നും മഹാമാരിക്കെതിരെ പോരാടാന്‍ രാജ്യം മുഴുവന്‍ ഒത്തൊരുമയോടെ നില്‍ക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
അതേസമയം,കോവിഡ് രണ്ടാം തരംഗത്തില്‍ ഏറെ ഭയാനകമായ വസ്തുത മറ്റൊന്നാണ്. കോവിഡ് -19 തുടക്കത്തില്‍ പ്രകടിപ്പിച്ചിരുന്ന ലക്ഷണങ്ങളില്‍ നിന്നും (changes in symptoms) തികച്ചും വ്യത്യസ്തമാണ് രണ്ടാം തരംഗത്തില്‍ കാണുന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ജനിതകമാറ്റം സംഭവിച്ച വൈറസുകൾ കൂടുതൽ ശക്തമായ രോഗലക്ഷണങ്ങൾക്ക് വഴിയൊരുക്കുന്നതായും അവയ്ക്ക് ശരീരത്തിലെ സുപ്രധാനമായ അവയവങ്ങളെ ഏറെ ഗുരുതരമായ തരത്തിൽ ബാധിക്കാനുള്ള കഴിവുണ്ടെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.
ജലദോഷം, വയറുവേദന, ഓക്കാനം, ഛർദ്ദി, എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങളാണ്ഇപ്പോള്‍ കോവിഡ് രോഗികൾ പ്രകടിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ കോവിഡിന്‍റെ പ്രധാന ലക്ഷണങ്ങളായി കണ്ടിരുന്ന പനിയും ചുമയും ഇല്ലെങ്കില്‍ക്കൂടി കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് നിര്‍ദ്ദേശം.
ഇപ്പോള്‍ കണ്ടുവരുന്ന മിക്ക കോവിഡ് കേസുകളും ഗൗരവസ്വഭാവം കുറഞ്ഞതും രോഗലക്ഷണങ്ങൾ ഇല്ലാത്തതുമാണ്. എന്നാല്‍, വൈറസുകള്‍ ശരീരത്തെ ബാധിക്കുന്ന രീതി വ്യത്യസ്തമാണ്. അടുത്തിടെ മഹാരാഷ്ട്രയില്‍ കണ്ടെത്തിയിട്ടുള്ള വൈറസുകള്‍ക്ക് തീവ്രമായ അണുബാധ സൃഷ്ടിക്കാനും വളരെയെളുപ്പം ശ്വാസകോശത്തിലേക്ക് വ്യാപിക്കാനും ന്യുമോണിയയ്ക്ക് വരെ കാരണമാകാനുമുള്ള ശേഷിയുണ്ട് എന്നാണ് കണ്ടെത്തല്‍.
Also read: കുട്ടികൾക്ക് Covid-19 വരാനുള്ള സാധ്യത കുറവ്, Vaccination ആവശ്യമോ?
ഇപ്പോള്‍ കണ്ടുവരുന്ന കൊറോണ വൈറസ് ദഹനനാളിയെയും ദഹനവ്യവസ്ഥയെയും ബാധിക്കുന്നുണ്ടെന്നും പുതുതായി കണ്ടുവരുന്ന ഡയേറിയ, ഓക്കാനം, വയറുവേദന, ഛർദ്ദിൽ തുടങ്ങിയ ലക്ഷണങ്ങൾ അതിന്‍റെ സൂചനയാണെന്നും ഡോക്ടർമാർ പറയുന്നു. അതിനാല്‍ വയറുവേദനപോലുള്ള ലക്ഷണങ്ങൾ അവഗണിക്കരുത് എന്നും പരിശോധന നടത്തേണ്ടത് അനിവാര്യമാണ് എന്നും ഡോക്ടർമാർ പറയുന്നു
Also read: Covid Updates: 24 മണിക്കൂറിനിടെ 1.15 ലക്ഷം കേസുകൾ; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്
കൂടാതെ, രോഗബാധിതരുടെ പ്രായവും വിത്യസപ്പെട്ടിരിയ്ക്കുകയാണ്. കഴിഞ്ഞ വര്‍ഷം കോവിഡ് കൂടുതലായും ബാധിച്ചത് മുതിര്‍ന്നവരെയായിരുന്നുവെങ്കില്‍ രണ്ടാം തരംഗത്തില്‍ കൂടുതൽ യുവാക്കൾ രോഗ ബാധിതരാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...