Covid Vaccination For Infants : മുലയൂട്ടുന്ന അമ്മമാർ കോവിഡ് വാക്‌സിൻ സ്വീകരിച്ചോ? എങ്കിൽ കുഞ്ഞിനും ആന്റിബോഡി ലഭിക്കും
യൂണിവേഴ്സിറ്റി ഓഫ് മസാച്ചുസെറ്റ്സ് ആംഹെർസ്റ്റ് നടത്തിയവാക്സിനേഷൻ എടുത്ത അമ്മമാരുടെ ശിശുക്കളിൽ നിന്നുള്ള മല സാമ്പിളുകളിൽ SARS-CoV-2 ആന്റിബോഡികൾ ആദ്യമായി കണ്ടെത്തിയത് ഈ പഠനത്തിലാണെന്ന് ഗവേഷകനായ വിഘ്‌നേശ് നാരായണ സ്വാമി പറഞ്ഞു. പഠനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
മുലയൂട്ടുന്ന അമ്മമാർ കോവിഡ് വാക്സിനേഷൻ (Covid Vaccination) സ്വീകരിച്ചാൽ സാർസ് കോവ് 2 (SARS Cov 2) വിനെതിരെയുള്ള ആന്റിബോഡികൾ (Antibody) മുലയൂട്ടുന്ന കുഞ്ഞുങ്ങൾക്കും ലഭിക്കുമെന്ന് പഠനം. അമ്മമാരിലൂടെ കുഞ്ഞുങ്ങൾക്കും പാസീവ് പ്രതിരോധം (Passive Immunity)ലഭിക്കുമെന്നാണ് പഠന സൂചിപ്പിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് മസാച്ചുസെറ്റ്സ് ആംഹെർസ്റ്റ് നടത്തിയ പഠനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ജേർണലിലാണ് പഠനം പബ്ലിഷ് ചെയ്തിരിക്കുന്നത്. വാക്സിനേഷൻ എടുത്ത അമ്മമാരുടെ ശിശുക്കളിൽ നിന്നുള്ള മല സാമ്പിളുകളിൽ SARS-CoV-2 ആന്റിബോഡികൾ ആദ്യമായി കണ്ടെത്തിയത് ഈ പഠനത്തിലാണെന്ന് ഗവേഷകനായ വിഘ്‌നേശ് നാരായണ സ്വാമി പറഞ്ഞു.
ഈ ഗവേഷണത്തിന് വളരെയധികം പ്രധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ട്രീകൾക്ക് അവരുടെ കുട്ടികൾക്ക് ആന്റിബോഡി ലഭിക്കുന്നുണ്ടോയെന്ന് അറിയാൻ ആഗ്രഹമുണ്ടാകും. തങ്ങളിൽ നിന്ന് തന്നെ അന്റിബോഡി ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ വാക്‌സിൻ സ്വീകരിച്ചതിന് ശേഷവും മുലയൂട്ടുന്നത് തുടരാൻ അവർ മടി കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ഈ മൂന്ന് കാര്യങ്ങൾ ദിവസവും കഴിക്കുക, വയറിലെ കൊഴുപ്പ് അലിയിച്ചു കളയാം!
പ്രായഭേദമില്ലാതെ തന്നെ കുട്ടികളിൽ ആന്റിബോഡികൾ കണ്ടെത്തിയിട്ടുണ്ട്. ഒന്നര മാസം മുതൽ 23 മാസം വരെ പ്രായമുള്ള കുട്ടികളിലാണ് ആന്റിബോഡികൾ കണ്ടെത്തിയിരിക്കുന്നത്, 30 മുലയൂട്ടുന്ന അമ്മമാരിലാണ് ഈ പഠനം നടത്തിയത്. ഇവരിൽ തന്നെ മിക്കവരും ആരോഗ്യ പ്രവർത്തകരാണ്.
ALSO READ: Covid19 Precautionary Dose | കരുതൽ ഡോസ് തിങ്കളാഴ്ച മുതൽ; അർഹരായവർ, രജിസ്ട്രേഷൻ.. അറിയാം എങ്ങനെയെന്ന്
021 ജനുവരിക്കും ഏപ്രിലിനും ഇടയിൽ കോവിഡ് -19 mRNA വാക്‌സിൻ ലഭിച്ചവരെയാണ് ഗവേഷണത്തിന് വിധേയമാക്കിയത്. ഇവർ വാക്‌സിൻ എടുക്കുന്നതിന് മുമ്പും, ആദ്യത്തെ വാക്‌സിൻ ഡോസിന് രണ്ടോ മൂന്നോ ആഴ്‌ചകൾക്ക് ശേഷവും, രണ്ടാമത്തെ ഡോസിന് മൂന്ന് ആഴ്‌ചകൾക്ക് ശേഷവും ഇവരുടെ മുലപ്പാൽ ശേഖരിച്ചാണ് പരിശോധന നടത്തിയത്.
-
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy