ഈ മൂന്ന് കാര്യങ്ങൾ ദിവസവും കഴിക്കുക, വയറിലെ കൊഴുപ്പ് അലിയിച്ചു കളയാം!

Weight Loss: അമിതവണ്ണം കുറയ്ക്കാൻ മൂന്ന് കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് വയറ്റിലെ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കും.  

Written by - Ajitha Kumari | Last Updated : Jan 8, 2022, 07:23 PM IST
  • പീനട്ട് ബട്ടറിൽ പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്
  • ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
  • കുരുമുളക് കഴിക്കുന്നതും ഗുണം ചെയ്യും
ഈ മൂന്ന് കാര്യങ്ങൾ ദിവസവും കഴിക്കുക, വയറിലെ കൊഴുപ്പ് അലിയിച്ചു കളയാം!

Weight Loss: മോശം ജീവിതശൈലിയും ഭക്ഷണക്രമവുമാണ് പൊണ്ണത്തടിയ്ക്ക് കാരണം. ശരീരഭാരം കുറയ്ക്കാൻ മിക്ക ആളുകളും ജിമ്മിൽ വ്യായാമം ചെയ്യുകയും വിയർക്കുകയും ചെയ്യുന്നു. എന്നാൽ ശരീരഭാരം കുറയ്ക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്ക് ഭക്ഷണക്രമമാണ്. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ ഭാരവും വയറിലെ കൊഴുപ്പും കുറയ്ക്കാം. ഈ മൂന്ന് സാധനങ്ങൾ ഭക്ഷണത്തിൽ ചേർക്കുന്നത് പെട്ടെന്ന് ഗുണം ചെയ്യും. 

പീനട്ട് ബട്ടർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും (Peanut Butter for Weight Loss)

പീനട്ട് ബട്ടറിൽ പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്.  ഇത് കുറേ നേരത്തേക്ക് നിങ്ങളുടെ വയർ നിറഞ്ഞിരിക്കുന്നതായി തോന്നിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും. ഈ അടുക്കള ചേരുവ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ മാത്രമല്ല (kitchen ingredient to reduce belly fat) പേശികളുടെ വളർച്ചയ്ക്കും സഹായിക്കുന്നു. പ്രമേഹമുള്ളവർ ഇത് കഴിക്കുന്നത് ഒഴിവാക്കണം.

Also Read: Flaxseed Oil Or Fish Oil: ചണവിത്തിന്റെ എണ്ണയാണോ മീനെണ്ണയാണോ ഏറ്റവും മികച്ചത്? അറിയാം

കുരുമുളക്  - (Benefits of black pepper)

കുരുമുളകിൽ പൈപ്പറിൻ (piperine) അടങ്ങിയിട്ടുണ്ട് ഇത് വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടാൻ അനുവദിക്കില്ല. ഇതോടൊപ്പം നിങ്ങളുടെ മെറ്റബോളിസവും വർദ്ധിപ്പിക്കും.  ഇതിനകം നിക്ഷേപിച്ച കൊഴുപ്പ് മെഴുക് പോലെ ഉരുകാൻ തുടങ്ങുന്നു. കുരുമുളക് കഴിക്കുന്നതിലൂടെ ശരീരഭാരം കുറയുന്നതിനൊപ്പം ശരീരത്തിന്റെ പ്രതിരോധശേഷിയും വർദ്ധിക്കുന്നു. ശൈത്യകാലത്ത് ശരീരഭാരം കുറയ്ക്കാൻ (lose weight in winters) നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ കുരുമുളക് കഴിക്കുന്നത് വളരെ ഗുണം ചെയ്യും.

Also Read: Banana Side effects: ഈ രോഗമുള്ളവർ ഓർമ്മിക്കാതെ പോലും 'പഴം' കഴിക്കരുത്

മട്ടർ (peas)

ഉത്തരേന്ത്യയിൽ തണുപ്പ് സീസണിൽ പലർക്കും ഉരുളക്കിഴങ്ങ്-മട്ടർ ചേർത്തുള്ള വിഭവങ്ങൾ കഴിക്കുന്നത് വളരെ ഇഷ്ടമാണ്.   ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണമാണ് പീസ് അഥവാ മട്ടർ.  ഇത് വയറിലെ കൊഴുപ്പ് വെള്ളം പോലെ ഉരുക്കാൻ സഹായിക്കും. പ്രോട്ടീനിനൊപ്പം വിറ്റാമിൻ സി, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News