New Delhi: രാജ്യത്ത്  വാക്‌സിനേഷന്‍ ഏറെ കാര്യക്ഷമമായി  നടക്കുകയാണ്.  എന്നാല്‍, ചെറിയൊരു വിഭാഗം ആളുകള്‍ ഇപ്പോഴും വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടുകയാണ്.  അതിന്‍റെ കാരണം  വാക്‌സിന്‍റെ പാര്‍ശ്വഫലങ്ങള്‍തന്നെ.  


COMMERCIAL BREAK
SCROLL TO CONTINUE READING

Covid-19 വാക്‌സിന്‍റെ  തുടക്കംമുതല്‍  മരുന്നിന്‍റെ പാർശ്വഫലങ്ങളെക്കുറിച്ച് നിരന്തരമായ ചർച്ചകള്‍ നടന്നിരുന്നു. കൂടാതെ, പാർശ്വഫലങ്ങളെക്കുറിച്ച് ആളുകള്‍ ആശങ്കയും പ്രകടിപ്പിച്ചിരുന്നു.  


എന്നാല്‍,  ഓക്സ്ഫോർഡ്-ആസ്ട്രാസെനെക്കയുടെ  കോവിഷീല്‍ഡ് വാക്‌സിന്‍റെ  (Covishield Vaccine) പുതിയ പാര്‍ശ്വഫലങ്ങള്‍ പുറത്തു വന്നിരിയ്ക്കുകയാണ്.  ഈ പാർശ്വഫലങ്ങള്‍ ഏറെ സങ്കീര്‍ണ്ണവും ആശങ്കാജനകവുമാണ്.  


അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം  വാക്‌സിന്‍ അപൂര്‍വ്വമായ ന്യൂറോളജിക്കല്‍ സങ്കീര്‍ണതകള്‍ക്കും രക്തം കട്ടപിടിക്കുന്ന അവസ്ഥയ്ക്കും വഴിയൊരുക്കാന്‍  സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു.


ഓക്സ്ഫോർഡ്-ആസ്ട്രാസെനെക്കയുടെ  കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്ന പലരിലും തുടക്കത്തില്‍ പല തരത്തിലുള്ള  നിസാര  പ്രതികരണങ്ങള്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ. അതായത്,  നേരിയ പനി, കൈയ്ക്ക് വേദന തുടങ്ങിയവ.  വാക്‌സിനേഷന് ശേഷമുള്ള ദിവസങ്ങളില്‍  ആളുകള്‍ അഭിപ്രയപ്പെട്ടതും  ഇതൊക്കെ മാത്രമാണ്.  


കോവിഷീല്‍ഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ എല്ലാവരിലും   ഉണ്ടാവണമെന്നില്ല. പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ തന്നെ അത് എല്ലാവരിലും ഒരേപോലെ ആയിരിയ്ക്കില്ല. ഓരോ വ്യക്തിയിലും  ഇത് വ്യത്യസ്തമായിരിക്കും.


എന്നാല്‍, അടുത്തിടെ നടന്ന പഠനങ്ങള്‍  പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍  ഞെട്ടിക്കുന്നതാണ്.  
 പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് വാക്‌സിന്‍റെ 4 പുതിയ പാര്‍ശ്വഫലങ്ങളെക്കുറിച്ചാണ്. കോവിഷീല്‍ഡ് വാക്‌സിന്‍ വരുത്തിയേക്കാവുന്ന  സങ്കീര്‍ണ്ണമായ  പുതിയ പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.


കൈകളിലും കാലുകളിലും വേദന
 
 കോവിഷീല്‍ഡ് വാക്‌സിനുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ കണ്ടുവരുന്ന പാര്‍ശ്വഫലമാണ് കുത്തിവയ്പ് എടുക്കുന്ന കൈയില്‍ വേദന എന്നത്.  എന്നാല്‍,  അടുത്തിടെ വാക്‌സിന്‍ എടുക്കുന്നവരുടെ  കൈകളില്‍ മാത്രമല്ല  കാലുകളിലും വേദന അനുഭവപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.  വാക്‌സിന്‍ എടുത്തതിന് ശേഷം  നിങ്ങളുടെ കൈയിലെ വേദന അസഹനീയമാണ് എങ്കില്‍ തീച്ചയായും ഒരു ഡോക്ടറുടെ സഹായം തേടുക.  എന്നാല്‍, ചിലര്‍ക്ക്  ഒരു കാലില്‍ മാത്രം വേദന അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.   വേദന ഒരു കാലില്‍ മാത്രം നിലനില്‍ക്കുകയാണെങ്കില്‍, ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. 


വൈറല്‍ പനി പോലുള്ള ലക്ഷണങ്ങള്‍
 
വാക്‌സിന് ശേഷം  പനി, ജലദോഷം, ശരീര വേദന എന്നിവ  സാധാരണമാണ്. എന്നാല്‍, യൂറോപ്യന്‍ മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍, വൈറല്‍ ഇന്‍ഫ്‌ളുവന്‍സ പോലുള്ള ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്.  ഇത് എല്ലാവരിലും സംഭവിച്ചേക്കില്ലെങ്കിലും കരുതിയിരിക്കേണ്ട ഒരു പാര്‍ശ്വഫലമാണ്. അതിനാല്‍, നിങ്ങള്‍ക്ക് പനി, ജലദോഷം, പേശി വേദന, മൂക്കൊലിപ്പ്, ശ്വാസ തടസം മുതലയവ ഉണ്ടായാല്‍ അത്  ഇതെല്ലാം കോവിഡ് വാക്‌സിന്‍റെ  പാര്‍ശ്വഫലമായി കണക്കാക്കാം.  


ഓക്കാനം


ഓക്കാനം, വയറുവേദന എന്നിവയും  കോവിഷീല്‍ഡ് വാക്‌സിന് ശേഷം അനുഭവപ്പെടാം.  ദഹന പ്രക്രിയയുമായി  ബന്ധപ്പെട്ട ഈ  ലക്ഷണങ്ങള്‍  മുന്‍പ്  മറ്റ് കോവിഡ് വാക്‌സിനുകള്‍ എടുത്തവരിലും  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.  ഇപ്പോള്‍  ഇത്തരം  പാര്‍ശ്വഫലങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവരിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.  വാക്‌സിന്‍ എടുത്തശേഷം  ഒരാള്‍ക്ക് അസ്വസ്ഥത,   ഓക്കാനം, വയറുവേദന തുടങ്ങിയവ അനുഭവപ്പെടാം. ഈ പാര്‍ശ്വഫലങ്ങള്‍ ആദ്യ വാക്‌സിന്‍ ഡോസെടുക്കുമ്പോഴാണ് കൂടുതല്‍ സംഭവിക്കാന്‍ സാധ്യത. 


Also Read: Covishield വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഇടവേള 6 മുതൽ 8 ആഴ്ചയായി നീട്ടി


വിശപ്പില്ലായ്മ


ചിലര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിനെടുത്തതിനു ശേഷം കുറച്ച്‌ ദിവസത്തേക്ക് വിശപ്പ് നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പനി പോലെയുള്ള അസുഖങ്ങളിലും കോവിഡിലും ഒരേപോലെ കണ്ടുവരുന്ന ഒന്നാണ് വിശപ്പില്ലായ്മ. അതിനാല്‍ നിങ്ങള്‍ സ്വയം നന്നായി ആഹാരം കഴിക്കുകയും പാര്‍ശ്വഫലങ്ങളുടെ തീവ്രത കുറയ്ക്കുകയും ചെയ്യുക.


പാര്‍ശ്വഫലങ്ങളെ  എങ്ങനെ തരണം ചെയ്യാം


കോവിഷീല്‍ഡ് വാക്‌സിന്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും വാക്‌സിന്‍ മൂലമുള്ള  പാര്‍ശ്വഫലങ്ങള്‍ ഏറെയും  താല്‍ക്കാലികമാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവ സ്വയം ഇല്ലാതാകും. ആവശ്യമെങ്കില്‍  ഡോക്ടറുടെ നിര്‍ദേശപ്രകാരം വേദന സംഹാരികളോ മരുന്നോ കഴിക്കാവുന്നതാണ്.  പ്രതിരോധ കുത്തിവയ്പ്പിനുശേഷം ധാരാളം വിശ്രമവും ഉറക്കവും ആവശ്യമാണ്. നന്നായി ഭക്ഷണം കഴിയ്ക്കുക,  ജലാംശം നിലനിര്‍ത്തുക, സമ്മര്‍ദ്ദം ഒഴിവാക്കുക എന്നിവ വാക്‌സിന്‍റെപാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കാനുള്ള വഴികളാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.