Dandruff Home Remedy: താരൻ മാറാൻ വെളുത്തുള്ളി കൊണ്ടൊരു പ്രയോഗം
താരനുള്ള ഏറ്റവും നല്ല മരുന്ന് നമ്മുടെ അടുക്കളയിൽ തന്നെ മറഞ്ഞിരിക്കുന്നുണ്ട്. താരനെ എളുപ്പത്തിൽ മാറ്റി നിങ്ങളുടെ മുടി കൂടുതൽ കട്ടിയുള്ളതാക്കാനും സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി.
താരൻ എന്ന പ്രശ്നം ഇന്ന് മിക്കവരെയും അലട്ടുന്ന ഒന്നാണ്. ശിരോചർമ്മം വരണ്ടതും വഴുവഴുപ്പുള്ളതുമാകുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് താരൻ. എന്നാൽ ഇത് കൈകാര്യം ചെയ്യുക എന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. താരൻ ശല്യം അധികമായാൽ ശിരോചർമ്മത്തിൽ അസഹനീയമായ ചൊറിച്ചിലുണ്ടാകുകയും വെളുത്ത അടരുകളോ പൊളിഞ്ഞിളകിയ നിർജ്ജീവ ചർമ്മമോ ഉണ്ടാകും. മുടി കൊഴിച്ചിലിനും താരൻ ഒരു കാരണമാണ്. പലപ്പോഴും അത് നമുക്ക് വലിയ നാണക്കേട് സൃഷ്ടിച്ചേക്കാം.
ഈ പ്രശ്നം മറികടക്കാൻ, മിക്ക ആളുകളും വ്യത്യസ്ത തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ താരനുള്ള ഏറ്റവും നല്ല മരുന്ന് നമ്മുടെ അടുക്കളയിൽ തന്നെ മറഞ്ഞിരിക്കുന്നുണ്ട്. താരനെ എളുപ്പത്തിൽ മാറ്റി നിങ്ങളുടെ മുടി കൂടുതൽ കട്ടിയുള്ളതാക്കാനും സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ നിന്ന് താരൻ അകറ്റാനുള്ള എളുപ്പവഴികളെക്കുറിച്ച് നോക്കാം.
വെളുത്തുള്ളിയിൽ പ്രകൃതിദത്ത ആന്റിഫംഗൽ ഗുണങ്ങളുള്ള അലിസിൻ അടങ്ങിയിട്ടുണ്ട്. സൂക്ഷ്മാണുക്കളെ ഇല്ലാതാക്കി താരൻ അകറ്റാൻ ഇത് സഹായിക്കുന്നു. ഇത് മാത്രമല്ല, വെളുത്തുള്ളിയിൽ സൾഫർ സംയുക്തങ്ങൾ, ഫൈബർ, മഗ്നീഷ്യം, സെലിനിയം, ജെർമേനിയം, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, വിറ്റാമിൻ എയും സിയും ഉൾപ്പെടുന്നു. കൂടാതെ ഇരുമ്പ്, ചെമ്പ്, സിങ്ക്, ഫോസ്ഫറസ്, കാൽസ്യം എന്നിവയുൾപ്പെടെയുള്ള മറ്റ് ധാതുക്കളും വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ നിങ്ങളുടെ മുടി ആരോഗ്യമുള്ളതാക്കാൻ സഹായിക്കുന്നു.
തേനും വെളുത്തുള്ളിയും ചേർത്തൊരു മാസ്ക് ഉണ്ടാക്കുക
തേനും വെളുത്തുള്ളിയും ആന്റിഓക്‌സിഡന്റുകളുടെ ഉറവിടങ്ങളാണ്. മുടിക്ക് ഈർപ്പം നൽകുന്നതിനൊപ്പം താരൻ അകറ്റാനും ഇത് സഹായിക്കും. ഈ ഹെയർ പാക്ക് ഉപയോഗിക്കുന്നതിന്, ആദ്യം 4-5 വെളുത്തുള്ളി അല്ലികൾ എടുത്ത് നന്നായി ചതച്ചെടുക്കുക. ഇനി ഇതിലേക്ക് 2 ടീസ്പൂൺ തേൻ ചേർത്ത് നന്നായി ഇളക്കുക. ഇപ്പോൾ, ഈ മിശ്രിതം നിങ്ങളുടെ തലയിൽ 10 മിനിറ്റ് മസാജ് ചെയ്യുക. അതിനു ശേഷം ഏകദേശം 20 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
ആപ്പിൾ സിഡെർ വിനിഗറും വെളുത്തുള്ളി മാസ്കും
ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ വെളുത്തുള്ളിയ്‌ക്കൊപ്പം ആപ്പിൾ സിഡെർ വിനിഗർ താരനെതിരെ വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നു. ഈ മാസ്ക് ഉണ്ടാക്കാൻ, 2 ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ എടുത്ത് 1 ടേബിൾ സ്പൂൺ വെളുത്തുള്ളി പേസ്റ്റിൽ ചേർത്ത് നന്നായി ഇളക്കുക. ഇനി ഇതിലേക്ക് കുറച്ച് വെള്ളം ചേർത്ത് പേസ്റ്റ് ആക്കുക. പേസ്റ്റ് തലയിൽ പുരട്ടി 20 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
കറ്റാർ വാഴ, വെളുത്തുള്ളി മാസ്ക്
കറ്റാർ വാഴ, വെളുത്തുള്ളി ഹെയർ മാസ്‌ക് ബാക്ടീരിയ അണുബാധയ്‌ക്കെതിരെ പോരാടാനും താരനെ ചെറുക്കാനും സഹായിക്കുന്നു. ഈ ഹെയർ മാസ്ക് ഉണ്ടാക്കാൻ, ആദ്യം ഒരു പാത്രത്തിൽ 3 ടേബിൾസ്പൂൺ വെളുത്തുള്ളി പേസ്റ്റും 2 ടേബിൾസ്പൂൺ കറ്റാർ വാഴ ജെല്ലും ചേർത്ത് നന്നായി ഇളക്കുക. ഇത് മസാജ് ചെയ്ത് തലയിൽ പുരട്ടി 15-20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA