ന്യൂ ഡൽഹി: രാജ്യത്ത് പൂർണ്ണമായും FASTag സംവിധാനത്തോടെ ടോൾ പിരിക്കുന്നത് നടപടി 2021 ഫെബ്രുവരി 15 വരെ നീട്ടി. കേന്ദ്ര ​ഗതാ​ഗതാ വകുപ്പ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ നാളെ ജനുവരി ഒന്ന് മുതൽ രാജ്യത്ത് ഉടനീളം നാല് ചക്രവാഹനങ്ങളുടെ ടോൾ പിരിവിന് ഫാസ്റ്റ് ടാ​ഗ് സംവിധാനം ഏർപ്പെടുത്തുമെന്നായിരുന്നു കേന്ദ്ര നിർദേശം. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ 75% ശതമാനം വാഹനങ്ങളിൽ ഫാസ്റ്റ് ടാ​ഗിലൂടെയാണ് (FASTag) പണം പിരിക്കുന്നത്. ഫെബ്രുവരി 15 ഓടെ 100 ശതമാനവും വാഹനങ്ങളിലും ഈ സംവിധാനം ഏർപ്പെടുത്തിയതിന് ശേഷമായിരിക്കും രാജ്യത്ത് മുഴവാനായി ഫാസ്റ്റ് ടാ​ഗിലുടെ ടോൾ പിരിവ് നടത്തുയെന്ന് ദേശീയ ഹൈവെ അതോറിറ്റി അറിയിച്ചു.


ALSO READ: Paytm LPG CashbacK: 700 രൂപയുടെ എൽ‌പി‌ജി സിലിണ്ടർ 200 രൂപയ്ക്ക് സ്വന്തമാക്കാം, ഓഫർ ഇന്നുംകൂടി മാത്രം!


2017 ഡിസംബർ ഒന്നിന് ശേഷം വാങ്ങിയ വാഹനങ്ങൾക്കാണ് കേന്ദ്രം ഫാസ്റ്റ് ടാ​ഗ് സംവിധാന ഏർപ്പെടുത്തിയിരുന്നത്. നിലവിൽ 2017 ഡിസംബർ 17 മുമ്പ് വാങ്ങിയ വാഹനങ്ങൾക്കും കേന്ദ്ര സർക്കാർ ഫാസ്റ്റ് ടാ​ഗ് നിർബന്ധമാക്കിട്ടുണ്ട്. രാജ്യത്ത് ഡിജിറ്റൽ പണമിടപാട് (Digital Payment)വർധിപ്പിക്കുന്നതിനു വേണ്ടിയാണ് സർക്കാർ പ്രധാനമായും ഫാസ്റ്റ് ടാ​ഗ് സംവിധാനം ഏർപ്പെടുത്തന്നത്. 


ALSO READ: നിങ്ങൾക്ക് 700 രൂപയുടെ എൽ‌പി‌ജി സിലിണ്ടർ വെറും 200 രൂപയ്ക്ക് വാങ്ങാം.. എങ്ങനെ?


യാത്രികർക്ക് ടോൾ പ്ലാസയിൽ നിർത്തുന്ന സമയം ലാഭിക്കാൻ സാധിക്കുമെന്നും കൂടാതെ ഇന്ധന നഷ്ടം കുറയ്ക്കാൻ പറ്റുമെന്ന് നേരത്തെ കേന്ദ്ര ​ഗതാ​ഗതാ വകുപ്പ് മന്ത്രി നിതിൽ ​ഗഡ്കരി (Nitin Gadkari) പറഞ്ഞിരുന്നു.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy