നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിക്കാതെ റെസ്റ്റോറന്റ് സ്റ്റൈലിൽ വീട്ടിൽ തന്നെ ചിക്കൻ സ്റ്റൂ ഉണ്ടാക്കാം. വളരെ കുറഞ്ഞ സാധനങ്ങൾ കൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കാം. പുറത്ത് നിന്ന് വലിയ വില കൊടുത്ത് കഴിക്കുമ്പോൾ ആരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയിൽ കുറഞ്ഞ ചിലവിൽ അടിപൊളി സ്റ്റൂ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആവശ്യമായ സാധനങ്ങൾ


ചിക്കൻ- 1 കിലോ
തേങ്ങാ പാൽ
സവാള- 4
ഉരുളക്കിഴങ്ങ്- 3
പച്ചമുളക് - 2
അണ്ടിപ്പരിപ്പ് - 25 ഗ്രാം



തയ്യാറാക്കുന്ന വിധം


ആദ്യം വലിയ കഷ്ണങ്ങളായി മുറിച്ച സവാളയും ഉരുളക്കിഴങ്ങും കഴുകി വെച്ച ചിക്കനും മിക്സ് ചെയ്യുക. അതിലേക്ക് ചെറുതായി നുറുക്കിയ പച്ചമുളകും ഒരു സ്പൂൺ കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. കുറഞ്ഞത് 30 മിനിറ്റ് നേരം ഇത് മാറ്റി വെക്കുക. ഈ സമയം തേങ്ങാപാൽ തയ്യാറാക്കാം. ഒന്നാം പാൽ അര ഗ്ലാസും ആവശ്യത്തിന് രണ്ടാം പാലും എടുക്കുക. ഒപ്പം അര ഗ്ലാസ് ചൂടുവെള്ളത്തിൽ അണ്ടിപ്പരിപ്പ് കുതിർത്തി വെക്കുക.


ഇനി മിക്സ് ചെയ്ത ചിക്കൻ അതേപടി വേവിക്കുക (വെള്ളം ചേർക്കേണ്ട ആവശ്യമില്ല. അര മണിക്കൂർ കൊണ്ട് ചിക്കനിൽ നിന്നും സവാളയിൽ നിന്നും ആവശ്യത്തിന് വെള്ളമിറങ്ങും.). ഒരു നുള്ള് മഞ്ഞൾപൊടിയും കൈപിടി അളവിൽ കറിവേപ്പിലയും ചേർത്ത് വേവിക്കുക. 5 മിനിറ്റ് കഴിഞ്ഞ് അതിലേക്ക് രണ്ടാം പാൽ ഒഴിക്കുക. ഇനി അടച്ച് വെച്ച് വേവിക്കാം.


ചിക്കൻ പാകമായി വരുമ്പോൾ ഉരുളക്കിഴങ്ങ് തവി ഉപയോഗിച്ച് ഉടക്കുക. എരുവിന് അനുസരിച്ച് കുരുമുളക് പൊടി ചേർത്ത് ഇളക്കുക. ശേഷം തീ കുറച്ച് ഒന്നാം പാൽ ഒഴിച്ച് ഒരു മിനിറ്റ് തിളപ്പിക്കുക. അവസാനം തീ ഓഫ് ചെയ്ത് നേരത്തെ മാറ്റി വെച്ച അണ്ടിപ്പരിപ്പ് കട്ടിയിൽ അരച്ചെടുത്ത് ചേർക്കുക. വെളിച്ചെണ്ണ ചേർക്കാതെ സ്വാദിഷ്ടമായ ചിക്കൻ സ്റ്റൂ ഇങ്ങനെയും ഉണ്ടാക്കാം. ഇത് രാവിലെ പലഹാരത്തിനൊപ്പവും, നെയ്ച്ചോർ, ചപ്പാത്തി, പൊറോട്ട എന്നിവക്കൊപ്പവും കഴിക്കാം. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.