ഇന്ത്യയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ ചെറിയ കാലയളവിനിടെ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ച 283 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ വർഷം ഇതിനകം റിപ്പോർട്ട് ചെയ്ത ഡെങ്കിപ്പനി കേസുകളുടെ എണ്ണം 1,000 കടന്നു. ഡെങ്കിപ്പനി കേസുകൾ അനുദിനം വർധിക്കുന്നതായാണ് എംസിഡിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ കനത്ത മഴയെ തുടർന്ന് ഡൽഹിയുടെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. വിവിധ പ്രദേശങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് കൊതുകുകളുടെ പ്രജനനത്തിന് കാരണമായി. ഇതോടെ ഡെങ്കിപ്പനി കേസുകൾ ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. ഡൽഹി ആരോഗ്യവകുപ്പ് ഡെങ്കിപ്പനി അണുബാധയുടെ ജീനോം സീക്വൻസിംഗിന് നിർദ്ദേശം നൽകി. 20 കേസുകളിൽ 19 ഉം ടൈപ്പ് 2 ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഇത് ഏറ്റവും അപകടകാരിയായി കണക്കാക്കപ്പെടുന്നു. ഡെങ്കിപ്പനി ബാധിച്ച് നാല് മുതൽ ആറ് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.


ഡെങ്കിപ്പനിയുടെ പൊതുവായ ചില ലക്ഷണൾ ഇവയാണ്


കടുത്ത പനി
കഠിനമായ തലവേദന
കണ്ണ് വേദന
പേശി, അസ്ഥി, സന്ധി വേദന
ഓക്കാനം
ഛർദ്ദി
ചർമ്മത്തിൽ ചുണങ്ങ്


ALSO READ: Monsoon Illness: മൺസൂണിൽ പകർച്ച വ്യാധികൾ പെരുകാൻ സാധ്യതയേറെ; മഴക്കാല രോ​ഗങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കാൻ ഈ ഔഷധങ്ങൾ കഴിക്കാം


ഡെങ്കിപ്പനിയിൽ നിന്ന് എങ്ങനെ സ്വയം പ്രതിരോധിക്കാം?


ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക. കൊതുക് കടി ഒഴിവാക്കാൻ ഇത് ഏറ്റവും ഫലപ്രദമാണ്.
കൊതുകിനെ അകറ്റുന്ന സ്പ്രേ, ക്രീമുകൾ തുടങ്ങിയ കൊതുകുനിവാരണ വസ്തുക്കൾ ഉപയോഗിക്കുക.
ഡെങ്കിപ്പനി സാധ്യതയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക.
വേപ്പ്, തുളസി, യൂക്കാലിപ്റ്റസ്, ചെറുനാരങ്ങ തുടങ്ങിയവ കൊതുകിനെ തുരത്തുന്ന ചില സസ്യങ്ങളാണ്.
നിങ്ങളുടെ ശരീരം മറയ്ക്കാൻ മുഴുനീള കൈകളോ പാന്റുകളോ പോലെയുള്ള പൂർണ്ണമായും ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.