രക്തത്തിൽ നിന്നുള്ള അധിക ദ്രാവകവും മാലിന്യങ്ങളും ഫിൽട്ടർ ചെയ്യുന്നതാണ് വൃക്കകളുടെ പ്രധാന ധർമ്മം. ശരീരത്തിലെ വിഷാംശങ്ങൾ നീക്കുന്നതിലും വൃക്കകൾ പ്രധാന പങ്കുവഹിക്കുന്നു. എന്നാൽ, പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും കാലക്രമേണ വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുന്നതിന് കാരണമാകുകയും ചെയ്യും. ക്രോണിക് കിഡ്നി ഡിസീസ് (സികെഡി) എന്ന രോ​ഗവസ്ഥയിലേക്ക് ഇത് നയിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

വൃക്കകളുടെ പ്രവർത്തനം കൃത്യമായി പരിശോധിച്ചില്ലെങ്കിൽ, രോഗം കൂടുതൽ ​ഗുരുതരമാകുകയും വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുമെന്ന് വിറ്റസ് കെയർ ഡയാലിസിസ് സെന്ററുകളുടെ സഹസ്ഥാപകൻ ഡോ. സൗരഭ് പൊഖാരിയാൽ പറയുന്നു. വൃക്കകൾ ആരോ​ഗ്യകരമായ അവസ്ഥയിൽ അല്ലെങ്കിൽ മാലിന്യം സംസ്കരിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു, അതിന്റെ ഫലമായി ഡയാലിസിസ് വഴി രക്തം ശുദ്ധീകരിക്കുന്നതിന് ബാഹ്യ പിന്തുണ ആവശ്യമായി വരും.


ALSO READ: Mental Health: മനസും ശരീരവും ആരോ​ഗ്യത്തോടെ നിലനിർത്താം; മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ


പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം എന്നിവ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു: പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗങ്ങൾ എന്നിവയുടെ പരസ്പരബന്ധം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും ജീവിതശൈലി രോഗങ്ങളാണ്. ഇത് നേരിട്ട് വൃക്കരോഗത്തിന് കാരണമാകുകയും കാലക്രമേണ വൃക്കരോഗം കൂടുതൽ വഷളാക്കുകയും ചെയ്യുന്നുവെന്ന് ഡോ. സൗരഭ് പൊഖാരിയാൽ വിശദീകരിക്കുന്നു.


പക്ഷേ ഇത് സാവധാനത്തിലുള്ള രോ​ഗാവസ്ഥയായതിനാൽ ഇത് വളരെക്കാലം തിരിച്ചറിയപ്പെടാതെ ഇരിക്കാൻ സാധ്യത കൂടുതലാണ്. കാരണം മിക്ക വ്യക്തികൾക്കും രോഗം വളരെ ​ഗുരുതരമായ ഘട്ടത്തിലാണ് ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങുക. ഇത് ചികിത്സയെ വളരെ ദുഷ്കരമാക്കുന്നു. "ഭാരക്കുറവ്, വിശപ്പില്ലായ്മ, ക്ഷീണം, വീർത്ത കണങ്കാലുകൾ, കൈകാലുകൾ, മൂത്രത്തിൽ രക്തം, ഉറക്കമില്ലായ്മ, ചർമ്മത്തിലെ ചൊറിച്ചിൽ, പേശിവേദന, തലവേദന എന്നിവ ക്രോണിക് കിഡ്നി ഡിസീസിന്റെ ലക്ഷണങ്ങളാണെന്നും ഡോ. പൊഖാരിയാൽ പറയുന്നു.


ALSO READ: Health Tips: ഈ പഴങ്ങളുടെ 'കുരു' ഓർമ്മിക്കാതെപോലും കഴിക്കരുത്, ബുദ്ധിമുട്ടുണ്ടാകും!


ആഗോളതലത്തിൽ പ്രമേഹ രോ​ഗികളുടെ 17 ശതമാനവും ഇന്ത്യയിലാണ്. രാജ്യത്ത് ഏകദേശം 80 ദശലക്ഷത്തോളം പ്രമേഹരോഗികളുണ്ട്. അടുത്ത 25 വർഷത്തിനുള്ളിൽ ഇത് 135 ദശലക്ഷമായി ഉയരാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ നഗരങ്ങളിലെ ജനസംഖ്യയുടെ 33 ശതമാനവും ഗ്രാമപ്രദേശങ്ങളിലെ 25 ശതമാനവും ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്നതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൂടാതെ, ഇന്ത്യയിൽ ഇത്തരം സാംക്രമികേതര രോഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്.


റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് അനുസരിച്ച്, ഓരോ വർഷവും 15-69 വയസ്സിനിടയിലുള്ള ഇന്ത്യയിലെ ആകെ മരണങ്ങളിൽ മൂന്ന് ശതമാനത്തിലധികവും വൃക്ക രോഗങ്ങൾ മൂലമാണ് സംഭവിക്കുന്നത്. കൂടാതെ, ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 1.5 ലക്ഷം പുതിയ വൃക്ക തകരാർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അവരിൽ പലരും ചികിത്സയുടെ അഭാവം മൂലമോ ഡയാലിസിസ് യൂണിറ്റുകളുടെ കുറവ് മൂലമോ രോഗത്തിന് കീഴടങ്ങുന്നു. കൃത്യസമയത്ത് കണ്ടെത്തിയാൽ, വൃക്കരോഗത്തിന്റെ വ്യാപ്തി കുറയ്ക്കാം. കൂടാതെ ചികിത്സയിലൂടെ രോ​ഗാവസ്ഥയെ നിയന്ത്രിക്കാനും സാധിക്കും.


ALSO READ: Triphala: ത്രിഫല കഴിച്ചാൽ എന്താണ് പ്രശ്നം? ശ്രദ്ധിക്കണം തമാശയല്ല


അമിത വണ്ണം കുറയ്ക്കുക, വ്യായാമം ശീലമാക്കുക, യോ​ഗ പരിശീലിക്കുക, ഭക്ഷണത്തിൽ ഉപ്പ് കുറയ്ക്കുക, മദ്യപാനം ഒഴിവാക്കുക, പുകവലി ഉപേക്ഷിക്കുക തുടങ്ങി ജീവിത ശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ വൃക്കരോ​ഗം ഒരു പരിധിവരെ തടയാൻ സാധിക്കും. പ്രമേഹരോഗികൾ, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പതിവായി നിരീക്ഷിക്കുകയും മരുന്നുകൾ ഉപയോഗിച്ച് നിയന്ത്രിക്കുകയും പോഷകാഹാര വിദഗ്ധൻ നിർദ്ദേശിക്കുന്ന ഡയറ്റ് ചാർട്ട് പിന്തുടരുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.