Mental Health: മനസും ശരീരവും ആരോ​ഗ്യത്തോടെ നിലനിർത്താം; മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ

Mental Health: മാനസിക പിരിമുറുക്കം പഠനത്തിലും ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാത്ത തലത്തിലേക്ക് ​ഗുരുതരമാകാൻ സാധ്യതയുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 11, 2022, 02:33 PM IST
  • മാനസിക പിരിമുറുക്കം തോന്നുന്ന സമയങ്ങളിൽ ഇടവേളകൾ എടുക്കണം
  • 10 മുതൽ 15 മിനിറ്റ് വരെ ചെറിയ ഇടവേള എടുക്കുന്നത് നിങ്ങളെ മികച്ച രീതിയിൽ ജോലി ചെയ്യുന്നതിന് സഹായിക്കും
  • ചെറുതായി നടക്കാൻ പോകുക, അല്ലെങ്കിൽ കുറച്ച് നല്ല സംഗീതം കേൾക്കുക എന്നിവ നിങ്ങളെ മാനസിക പിരിമുറുക്കം കുറച്ച് ഊർജ്ജസ്വലരാക്കി മാറ്റാൻ സഹായിക്കും
Mental Health: മനസും ശരീരവും ആരോ​ഗ്യത്തോടെ നിലനിർത്താം; മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ

ദൈനംദിന ജോലി സമ്മർദ്ദവും മറ്റ് സമ്മർദ്ദ സാഹചര്യങ്ങളും മാനസികമായി വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലേക്ക് നയിച്ചേക്കാം. മാനസിക പിരിമുറുക്കം പഠനത്തിലും ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാത്ത തലത്തിലേക്ക് ​ഗുരുതരമാകാൻ സാധ്യതയുണ്ട്. ദൈനംദിന പ്രവർത്തനങ്ങളെയും ഇത് ദോഷകരമായി ബാധിക്കും. ജോലി കൂടുതൽ ഭാരമായി തോന്നും. മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഇക്കാര്യങ്ങൾ പരീക്ഷിച്ച് നോക്കൂ.

ഇടവേളകൾ എടുക്കുക: മനുഷ്യന് യന്ത്രം പോലെ പ്രവർത്തിക്കാൻ കഴിയില്ല. നിങ്ങൾക്ക് മാനസിക പിരിമുറുക്കം തോന്നുന്ന സമയങ്ങളിൽ ഇടവേളകൾ എടുക്കണം. 10 മുതൽ 15 മിനിറ്റ് വരെ ചെറിയ ഇടവേള എടുക്കുന്നത് നിങ്ങളെ മികച്ച രീതിയിൽ ജോലി ചെയ്യുന്നതിന് സഹായിക്കും. ചെറുതായി നടക്കാൻ പോകുക, അല്ലെങ്കിൽ കുറച്ച് നല്ല സംഗീതം കേൾക്കുക എന്നിവ നിങ്ങളെ മാനസിക പിരിമുറുക്കം കുറച്ച് ഊർജ്ജസ്വലരാക്കി മാറ്റാൻ സഹായിക്കും.

ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുക: നിങ്ങളുടെ ജോലിയും വ്യക്തിജീവിതവും തമ്മിൽ എപ്പോഴും സന്തുലിതമായ ഒരു അകലം ഉണ്ടായിരിക്കണം. വായനാ ശീലം ഉണ്ടാക്കുക, കുറച്ച് പുസ്തകങ്ങൾ വാങ്ങുക, നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ വായനയ്ക്ക് സമയം കണ്ടെത്തുക, അതൊരു ഹോബിയാക്കി മാറ്റുക. മാനസിക പിരിമുറുക്കത്തിൽ നിന്ന് നിങ്ങളെ കരകയറ്റാൻ വായനയ്ക്ക് സാധിക്കും.

ALSO READ: World population day 2022: ജനസംഖ്യാ വർധനവ്; 2023-ൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎൻ റിപ്പോർട്ട്

അവധിക്കാലം: അവധി ദിനങ്ങൾ സന്തോഷകരമായി ചിലവഴിക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഫലപ്രദമായി സഹായിക്കും. ദൈനംദിന പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ അവധിയെടുക്കുന്നത് സഹായിക്കും. പുതിയ അനുഭവങ്ങളും ഓർമ്മകളും ഉണ്ടാക്കുന്നത് പുതിയ മനസ്സോടെ ജോലിയിലേക്ക് തിരികെയെത്താൻ സഹായിക്കും.

നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുക: നിങ്ങളുടെ പ്രശ്‌നങ്ങൾ അടുപ്പമുള്ളവരുമായി പങ്കുവെക്കുന്നത് മനസിന്റെ ഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. ഒരു നല്ല ശ്രോതാവ് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്നു.

വ്യായാമം: വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ഊർജനിലയിൽ വലിയ സ്വാധീനം ചെലുത്തും. വ്യായാമത്തിനായി ഒരു നിശ്ചിത സമയം നീക്കിവയ്ക്കുക. വ്യായാമം ചെയ്യുന്നത് മനസ്സിനും ശരീരത്തിനും ഒരു പുതിയ ഉണർവ് നൽകും.

ഭാവിക്കായി കരുതലോടെ; ഇന്ന് ലോക ജനസംഖ്യാ ദിനം

എല്ലാ വർഷവും ജൂലൈ 11ന് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു. ലോകമെമ്പാടും ജനസംഖ്യാ വർധനവിന്റെ പ്രശ്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നത്. ശൈശവ വിവാഹം, ലിംഗസമത്വം, മനുഷ്യാവകാശങ്ങൾ, കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ലോക ജനസംഖ്യാ ദിനം ആചരിക്കുന്നു. ലോക ജനസംഖ്യ നിലവിൽ 7.96 ബില്യൺ ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് 2030 ൽ ഏകദേശം 8.5 ബില്യൺ ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2022ലെ ലോക ജനസംഖ്യാ ദിനത്തിന്റെ തീം: 2022-ലെ ലോക ജനസംഖ്യാ ദിനത്തിന്റെ തീം 'ലോകമെമ്പാടും എട്ട് ബില്യൺ: എല്ലാവർക്കുമായി ഒരു സുസ്ഥിരമായ ഭാവിക്കായി- അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും എല്ലാവർക്കും അവകാശങ്ങളും തിരഞ്ഞെടുപ്പുകളും ഉറപ്പാക്കുകയും ചെയ്യുക' എന്നതാണ്.

ഏകദേശം 7.96 ബില്യൺ ജനങ്ങൾ ഭൂമിയിൽ ജീവിക്കുന്നു. എന്നാൽ എല്ലാവർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ഇല്ല. ലൈംഗിക ആഭിമുഖ്യം, ലിംഗഭേദം, വംശം, വർഗം, മതം, ഉത്ഭവ രാജ്യം എന്നിവയുടെ അടിസ്ഥാനത്തിൽ നിരവധി ആളുകൾ ഇപ്പോഴും വിവേചനങ്ങളും അക്രമങ്ങളും നേരിടുന്നു.  ജനസംഖ്യാ വർധനവിന്റെ പ്രശ്നം എന്നത്തേക്കാളും ഗുരുതരമായി മാറിയിരിക്കുകയാണ്. വളർന്നുവരുന്ന രാജ്യങ്ങൾ ഇപ്പോൾ ലിംഗ അസമത്വത്തിനും മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ വർധവിനും സാക്ഷ്യം വഹിക്കുന്നു. 

ലോക ജനസംഖ്യാ ദിനത്തിന്റെ ചരിത്രം: 1989-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയോടെയാണ് ലോക ജനസംഖ്യാ ദിനം ആരംഭിച്ചത്. 1987 ജൂലൈ 11നാണ് ലോകജനസംഖ്യ അ‍ഞ്ച് ബില്യൺ കടന്നത്. വർധിച്ചുവരുന്ന ജനസംഖ്യയെ ചുറ്റിപ്പറ്റി കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിന് ആഗോളതലത്തിൽ ലോക ജനസംഖ്യാ ദിനം ആചരിക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. പിന്നീട് 1990-ൽ യുഎൻ ജനറൽ അസംബ്ലി 45/26 പ്രമേയത്തിലൂടെ ലോക ജനസംഖ്യാ ദിനം ആചരിക്കാൻ തീരുമാനിച്ചു.

ലോക ജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യം: വർധിച്ചുവരുന്ന ജനസംഖ്യയ്‌ക്കൊപ്പം ഉയർന്നുവരുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നതിന്റെ പ്രധാന കാരണം. അമിത ജനസംഖ്യ ആവാസവ്യവസ്ഥയെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്നതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് ലോക ജനസംഖ്യാ ദിനത്തിന്റെ ലക്ഷ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News