ശുഭകാര്യങ്ങളിൽ സാധാരണയായി ഉപയോ​ഗിക്കുന്ന ഒന്നാണ് തുളസി. ഇതിന് പുറമെ ധാരാളം ആരോ​ഗ്യ ​ഗുണങ്ങളും തുളസിയ്ക്ക് ഉണ്ട്. അടിക്കടി ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്ക് ഇത് ഉപയോഗിക്കുന്നതിലൂടെ നല്ല ഫലം ലഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

തണുപ്പ് കാലത്ത് പനി, ജലദോഷം എന്നിവ പിടിപെടാൻ സാധ്യത കൂടുതലാണ്. മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാം. ഈ സാഹചര്യത്തിൽ ജലദോഷവും ചുമയും ഉള്ളവർ തുളസിയില ചവച്ചരച്ച് കഴിക്കുന്നത് ​ഗുണം ചെയ്യും. പ്രമേഹ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്കും തുളസി ഫലപ്രദമാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. 


ALSO READ: മുടികൊഴിച്ചിലിനോട് ബൈ പറയണോ..? ഈ ഇല ആഴ്ചയിൽ 2 തവണ മുടിയിൽ തേച്ചു പിടിപ്പിക്കുക


ശരീരത്തിൽ ഇൻസുലിൻ ഉത്പാദനം കുറയുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ തുടങ്ങുന്നു. പ്രമേഹമുള്ളവർ പഞ്ചസാര നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം പല തരത്തിലുള്ള വിട്ടുമാറാത്ത രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇത്തരം പ്രശ്‌നങ്ങളിൽ നിന്ന് എളുപ്പത്തിൽ ആശ്വാസം ലഭിക്കാൻ തുളസിയില പതിവായി കഴിക്കണം. ഇതിലെ ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇത് പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു. 


രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് മൂലം വൃക്കയ്ക്ക് ക്ഷതം, ഹൃദയാഘാതം, സ്ട്രോക്ക്, അവയവങ്ങൾക്ക് ക്ഷതം, കണ്ണുകൾക്ക് വേദന എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവ നിയന്ത്രിക്കുന്നതിൽ തുളസിയ്ക്ക് പ്രധാന പങ്കുവഹിക്കാൻ കഴിയും. 


തുളസി എങ്ങനെ കഴിക്കാം


രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും രാവിലെ വെറും വയറ്റിൽ 5 മുതൽ 6 വരെ തുളസിയിലകൾ ചവച്ചരച്ച് കഴിയ്ക്കുക. കൂടാതെ തുളസി ചായ കുടിക്കുന്നതും നല്ല ഫലം നൽകും. അതിനായി ഒരു പാത്രമെടുത്ത് അതിൽ വെള്ളം ഒഴിച്ച് തുളസിയില ചേർത്ത് നന്നായി തിളപ്പിക്കുക. അതിന് ശേഷം തേൻ ചേർത്ത് കുടിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പം കുറയും.


തുളസിയുടെ മറ്റ് ഗുണങ്ങൾ


തുളസിയില ദിവസവും കഴിക്കുന്നത് വായ് നാറ്റത്തിന് ആശ്വാസം നൽകും.
ദിവസവും തുളസിയിലകൾ കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
തുളസിയില കഴിക്കുന്നത് ജലദോഷത്തിനും ചുമയ്ക്കും എളുപ്പം ആശ്വാസം നൽകും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.