Diabetes Control Fruits: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന സര്‍വ്വ സാധാരണമായ രോഗാവസ്ഥയില്‍ ഒന്നാണ് ഇന്ന് പ്രമേഹം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ICMR) കണക്കനുസരിച്ച്, പ്രായപൂർത്തിയായ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ രാജ്യത്ത് പ്രമേഹ ബാധിതരുടെ എണ്ണത്തിൽ 150% വർധനവുണ്ടായതായി ഐസിഎംആർ പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Evening Walk Benefits: ശരീരഭാരം നിയന്ത്രിക്കാം, സമ്മർദ്ദം കുറയ്ക്കാം, സായാഹ്ന നടത്തത്തിന് ഗുണങ്ങള്‍ ഏറെ 
 
വളരെ പുരാതന കാലം തൊട്ട്  മനുഷ്യസമൂഹത്തിൽ കണ്ടുവരുന്ന ഒരു രോഗമാണ്‌ പ്രമേഹം. ആയുർവേദത്തില്‍ ഇതിന്  മധുമേഹം എന്നാണ്‌ പറയുന്നത്‌. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ്‌ ക്രമാതീതമായി വർദ്ധിക്കുന്നതാണ് പ്രമേഹത്തിന്‍റെ ആദ്യത്തേതും ഏറ്റവും പ്രധാനവുമായ ലക്ഷണം.


നമുക്കറിയാം, പലപ്പോഴും പ്രമേഹരോഗം കണ്ടുപിടിക്കുന്നത്‌ തികച്ചും യാദൃശ്ചികമായിട്ടായിരിയ്ക്കും. അതായത് മറ്റേതെങ്കിലും അസുഖത്തിന് ചികിത്സയ്കായി ചെല്ലുമ്പോള്‍ ഡോക്‌ടർ രക്തത്തിലെ ഗ്ലൂക്കോസ്‌ നിർണ്ണയം ആവശ്യപ്പെടുമ്പോഴായിരിയ്ക്കും പ്രമേഹം പിടികൂടിയ വിവരം അറിയുന്നത്.


എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രമേഹം  ആരംഭിച്ചോ എന്ന് കണ്ടുപിടിയ്ക്കാന്‍ സാധിക്കും. അതായത്, നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന നിസാരമായ വ്രണങ്ങള്‍ പോലും ഉണങ്ങാന്‍ താമസിക്കുക, പെട്ടെന്ന്‌ കാഴ്‌ചശക്തി കുറയുക, ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുക, അകാരണമായി ക്ഷീണം തോന്നുക എന്നിവ പ്രമേഹരോഗത്തിന്‍റെ പ്രാരംഭ ലക്ഷങ്ങളായി സംശയിക്കാൻ ഇടനൽകുന്നു.


അതേസമയം, വ്യായാമവും ശരിയായ ഭക്ഷണക്രമവും കൃത്യമായി പാലിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും. പല മരുന്നുകളും ഉപയോഗിച്ച് പ്രമേഹം നിയന്ത്രിക്കാനാകുമെങ്കിലും, ശരിയായ ഭക്ഷണം കഴിക്കുക, കൃത്യസമയത്ത് ഉറങ്ങുക, ചിട്ടയായ വ്യായാമം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ പ്രമേഹത്തിന്‍റെ പിടിയില്‍ നിന്നും വേഗത്തില്‍ മോചനം നല്‍കുന്നു. 


പ്രമേഹം പിടിപെട്ടാല്‍ നമുക്കറിയാം പിന്നെ മധുരം കഴിയ്ക്കാന്‍ പാടില്ല. അതായത് പ്രമേഹ രോഗികള്‍ക്ക് മധുരം നിരോധിച്ചിരിക്കുന്നു. അതുകൂടാതെ, പ്രമേഹരോഗികള്‍ക്ക് പല പഴങ്ങളും നിരോധിച്ചിരിക്കുന്നു.  എന്നാല്‍, പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാന്‍ സാധിക്കുന്ന ഗുണകരമായ 3 പഴങ്ങള്‍ ഉണ്ട്, ഈ പഴങ്ങള്‍ കഴിയ്ക്കുന്നത് കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കില്ല.  


പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാന്‍ സാധിക്കുന്ന പഴങ്ങൾ ഇവയാണ്  


 കിന്നു


ഓറഞ്ചും നാരങ്ങയും ചേർത്തുണ്ടാക്കിയ ഒരു ഹൈബ്രിഡ് പഴമാണിത്. എന്നാൽ, ഇതിന് പുളിയല്ല, നേരിയ മധുരമാണ് ഉള്ളത്. ധാരാളം അവശ്യ പോഷകങ്ങൾ ഈ പഴത്തില്‍ കാണപ്പെടുന്നു. സീസണൽ പഴമാണെങ്കിലും, ഈ ഫലം പാകമാകുമ്പോൾ മധുരമാകും. പ്രമേഹ രോഗികൾക്ക് ഇത് കഴിക്കാം. ഇത് രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കുന്നില്ല. 


മുന്തിരി


മുന്തിരിയെ വാഴപ്പഴം പോലെ നിത്യഹരിത പഴങ്ങൾ എന്ന് വിളിക്കുന്നു. ഇതിൽ ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്. മധുരമുള്ളതാണെങ്കിലും മുന്തിരി രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കില്ല. അതിനാല്‍ മുന്തിരി കഴിയ്ക്കുന്നത് പ്രമേഹ രോഗികൾക്ക് ഒരു ദോഷവും വരുത്താത്തതിന്‍റെ കാരണം ഇതാണ്. ഈ പഴം കഴിച്ചാൽ പ്രമേഹം കൂടില്ല. പ്രമേഹ രോഗികള്‍ക്ക് മുന്തിരി ധൈര്യമായി കഴിയ്ക്കാം.  


 സപ്പോട്ട


സപ്പോട്ടഏറെ ഒരു മധുരമുള്ള ഒരു പഴം കൂടിയാണ്. ഇത് ധാരാളം പോഷകങ്ങളുടെ കലവറയാണ്, അതിനാൽ എന്തെങ്കിലും അസുഖമുള്ള അവസരത്തില്‍ ഈ പഴം കഴിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നു. പ്രമേഹ രോഗികള്‍ക്ക് കുറഞ്ഞ തോതില്‍ സപ്പോട്ട കഴിയ്ക്കാം. എന്നിരുന്നാലും, മനസ്സിൽ സൂക്ഷിക്കേണ്ട കാര്യം, പ്രമേഹ രോഗികള്‍ അമിതമായി പഴുത്ത സപ്പോട്ട കഴിക്കരുത് എന്നതാണ്. അങ്ങനെ ചെയ്യുന്നത് ആരോഗ്യം മോശമാക്കാം. 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.