Diabetes: പ്രമേഹം ലൈംഗികാരോഗ്യത്തെ ബാധിക്കുമോ? പ്രമേഹമുള്ള പുരുഷന്മാർ നേരിടുന്ന പ്രശ്നങ്ങൾ ഇവയാണ്
Diabetes influences sexual health: ടൈപ്പ് 2 പ്രമേഹം രോഗബാധിതനായ വ്യക്തിയുടെ ലൈംഗിക ആരോഗ്യത്തിലും ലൈംഗികാസക്തിയിലും വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
പ്രമേഹവും രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവും പ്രമേഹബാധിതനായ വ്യക്തിയുടെ ശരീരത്തെ പല വിധത്തിൽ ബാധിക്കുകയും ഒരാളുടെ ഭക്ഷണക്രമത്തിലും ഉപാപചയ പ്രവർത്തനത്തിലും വലിയ സ്വാധീനം ചെലുത്തുകയും ചെയ്യും. ടൈപ്പ് 2 പ്രമേഹം രോഗബാധിതനായ വ്യക്തിയുടെ ലൈംഗിക ആരോഗ്യത്തിലും ലൈംഗികാസക്തിയിലും വലിയ സ്വാധീനം ചെലുത്തുന്നുവെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
പ്രമേഹം എങ്ങനെയാണ് വൃക്കരോഗങ്ങൾ, ഹൃദ്രോഗങ്ങൾ, ശരീരഭാരം എന്നിവയ്ക്ക് കാരണമാകുന്നത് എന്നതിനെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, ഇത് ലൈംഗികാരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് മിക്കവർക്കും അറിയില്ല. പ്രമേഹമുള്ളവർക്ക് പലപ്പോഴും ലൈംഗികശേഷി കുറവായിരിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.
പ്രമേഹം ലൈംഗികാരോഗ്യത്തെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ്. എന്നിരുന്നാലും, മിക്ക ആളുകളും ഇതേക്കുറിച്ച് അവബോധം ഉള്ളവരല്ല. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നിങ്ങളുടെ ലൈംഗികശേഷിയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ALSO READ: Menstrual Hygiene Day 2023: ആർത്തവ ശുചിത്വ ദിനം; അണുബാധകൾ അകറ്റാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ള വ്യക്തിക്ക് ലിബിഡോ കുറവാണെന്നതാണ് പ്രമേഹത്തെയും ലൈംഗിക ആരോഗ്യത്തെയും തമ്മിൽ ബന്ധപ്പെടുത്തുന്ന പ്രാഥമിക ഘടകം. ഇതിനർത്ഥം ഒരാൾക്ക് പ്രമേഹമുണ്ടെങ്കിൽ, അവർക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള ആഗ്രഹം കുറവായിരിക്കും എന്നാണ്. കൂടാതെ, ലൈംഗിക സംതൃപ്തിയും ആനന്ദവും കുറവായിരിക്കും.
പ്രമേഹമുള്ള പുരുഷന്മാർ പലപ്പോഴും ഉദ്ധാരണക്കുറവും അകാല സ്ഖലനവും അനുഭവിക്കുന്നുണ്ടെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ വ്യക്തമാക്കുന്നു. ഇത് ഹോർമോണുകളുടെ ചലനത്തെ തടസ്സപ്പെടുത്തുകയും ഞരമ്പുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യും. ഇത് ലൈംഗികശേഷിയെ ബാധിക്കുന്നു.
അതേസമയം, പ്രമേഹമുള്ള സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, ശരീരഭാരം വർധിക്കുന്നതും ഹോർമോണുകളുടെ അസന്തുലിതാവസ്ഥയുമാണ്. ഇത് പിസിഒഎസിലേക്ക് നയിക്കുന്നു. ഇത് യോനി വരണ്ടതാകുന്നതിന് കാരണമാകുന്നു. ഇത് ഉത്തേജനക്കുറവിനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴുള്ള അസ്വസ്ഥതകൾക്കും കാരണമാകുന്നു.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...