മിക്ക ആളുകളിലും പലപ്പോഴും വിഷാദരോ​ഗം റിപ്പോർട്ട് ചെയ്യുന്നു. വിഷാദരോ​ഗം ബാധിക്കുന്ന അവസ്ഥയിൽ ഭൂരിഭാ​ഗം പേരും ജങ്ക് ഫുഡും മധുരമുള്ള ഭക്ഷണങ്ങളും കഴിക്കാൻ താൽപര്യപ്പെടുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെയും ശരീരത്തിന്റെ സന്തുലിതാവസ്ഥയെയും ബാധിക്കും. മാനസികാവസ്ഥ മെച്ചപ്പെട്ടതാക്കുന്നതിനും വിഷാദരോഗത്തിനെതിരെ പോരാടുന്നതിനും ആരോഗ്യകരമായ ബദലുകൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. വിഷാദരോഗത്തെ ചികിത്സിക്കാൻ പ്രത്യേക ഭക്ഷണക്രമമൊന്നുമില്ലെങ്കിലും, ചില ഭക്ഷണങ്ങൾ കഴിക്കുന്നത് രോഗലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും. ഗവേഷണമനുസരിച്ച്, സപ്ലിമെന്റുകൾ കഴിക്കുന്നതിനേക്കാൾ ഈ ആരോഗ്യകരമായ ഭക്ഷണങ്ങളിൽ നിന്ന് പോഷകങ്ങൾ ലഭിക്കുന്നത് കൂടുതൽ ഫലപ്രദമാണ്. സ്‌റ്റെഡ്‌ഫാസ്റ്റ് ന്യൂട്രീഷന്റെ സ്ഥാപകനായ അമൻ പുരി, വിഷാദം നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ പരിചയപ്പെടുത്തുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷാദരോഗത്തിനെതിരെ പോരാടാൻ നിങ്ങളെ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ


വിഷാദം ഒരു മാനസിക രോഗമാണ്. മാനസികമായി മെച്ചപ്പെടുന്നതിന് ശാരീരിക ആരോ​ഗ്യത്തിന് ഗുണകരമായ ഭക്ഷണം കഴിക്കേണ്ടതുണ്ട്. തലച്ചോറിനെ ആരോഗ്യമുള്ളതായും പോസിറ്റീവായും നിലനിർത്താൻ, നിങ്ങൾ ദിവസവും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.


ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ ഭക്ഷണങ്ങൾ: ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെ മസ്തിഷ്ക കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ആന്റിഓക്‌സിഡന്റുകൾക്ക് കഴിയും. ആപ്രിക്കോട്ട്, ബ്രോക്കോളി, മധുരക്കിഴങ്ങ്, കാരറ്റ്, പീച്ച്‌, കിവി, മുന്തിരി, കുരുമുളക്, പരിപ്പ്, വിത്തുകൾ എന്നിവ ഉയർന്ന ആന്റിഓക്‌സിഡന്റുകളുള്ള ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു.


ALSO READ: Weight gain: വായു മലിനീകരണവും ശരീര ഭാരം വർധിക്കുന്നതും തമ്മിലെന്താണ് ബന്ധം?


ട്രിപ്റ്റോഫാൻ അടങ്ങിയ ഭക്ഷണങ്ങൾ: ട്രിപ്റ്റോഫാൻ ഒരു അവശ്യ അമിനോ ആസിഡാണ്, ഇത് സെറോടോണിൻ എന്ന നല്ല ഹോർമോണിന്റെ ഉത്പാദനത്തിന് സഹായിക്കുന്നു. ട്രിപ്റ്റോഫാൻ അടങ്ങിയ ഭക്ഷണങ്ങളിൽ ചിക്കൻ, ടർക്കി, ട്യൂണ, ഓട്സ്, പാൽ എന്നിവ ഉൾപ്പെടുന്നു.


വാൽനട്ട്: ആരോഗ്യകരമായ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ നല്ല ഉറവിടമാണ് വാൽനട്ട്, ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. വാൽനട്ട് സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവയുടെ ലക്ഷണങ്ങളെ ചെറുക്കുന്നതിന് ഫലപ്രദമാണ്.


ഇലക്കറികൾ: വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയുൾപ്പെടെ ധാരാളം വിറ്റാമിനുകളും സോഡിയം, പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുള്ളതിനാൽ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. പച്ച ഇലക്കറികൾ പോഷക സാന്ദ്രമായതിനാൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും തലച്ചോറിന്റെ കോശങ്ങളുടെ പ്രവർത്തനം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.


ചിയ വിത്ത്: ഇരുമ്പ്, കാത്സ്യം, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ബി വിറ്റാമിനുകൾ തുടങ്ങിയ നിരവധി പോഷകങ്ങൾ ചിയ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മാനസികാരോഗ്യം വർധിപ്പിക്കുന്നതിന് നല്ലതാണ്. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ചിയ വിത്തുകൾ ഉൾപ്പെടുത്തുന്നത് ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഒപ്റ്റിമൽ പ്രവർത്തനം ഉറപ്പാക്കും. ശരീരത്തിലെ സെറോടോണിൻ ഉൽപാദനത്തിനും ചിയ വിത്തുകൾ സഹായിക്കുന്നു. ഇത് മാനസികാവസ്ഥ മികച്ചതാക്കാൻ സഹായിക്കുന്നു. ചിയ വിത്തുകളിലെ ഒമേഗ-3 ഫാറ്റി ആസിഡുകൾ വിഷാദത്തിനും ഉത്കണ്ഠയ്ക്കും ഉള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.