Diet Plan For Weight Gain: ശരീരഭാരം വർധിപ്പിക്കാൻ ആരോഗ്യകരമായ ഡയറ്റ്; ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കും
Diet Plan: ശരീരഭാരം കുറയ്ക്കുന്നതും വർധിപ്പിക്കുന്നതും ലളിതമല്ല. ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് പ്ലാനുകൾ ഉള്ളത് പോലെ തന്നെ ശരീരഭാരം വർധിപ്പിക്കാനും ഡയറ്റ് പ്ലാനുകൾ ഉണ്ട്.
ജങ്ക് ഫുഡുകളോ പേസ്ട്രി, ബിസ്ക്കറ്റുകൾ, ഐസ്ക്രീം തുടങ്ങിയവയോ നിങ്ങളെ ശരീരഭാരം വർധിപ്പിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നുവെങ്കിൽ തെറ്റായ ആരോഗ്യശീലത്തിലേക്കാണ് നിങ്ങൾ നീങ്ങുന്നത്. ഇത്തരം കലോറി കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ വേഗത്തിൽ ശരീരഭാരം വർധിപ്പിക്കാൻ സഹായിക്കും. എന്നാൽ, അവയിൽ പോഷകങ്ങൾ, നല്ല കൊഴുപ്പുകൾ എന്നിവ ഉണ്ടാകില്ല. പകരം, ചീത്ത കൊളസ്ട്രോൾ, അമിതമായ പഞ്ചസാര എന്നിവയുണ്ടാകും. ഇത് നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യും. അതിനാൽ ശരീരഭാരം വർധിപ്പിക്കുന്നതിന് ഇത്തരം ഭക്ഷണങ്ങൾ ശീലിക്കരുത്. ശരീരഭാരം കുറയ്ക്കുന്നതും വർധിപ്പിക്കുന്നതും ലളിതമല്ല. ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് പ്ലാനുകൾ ഉള്ളത് പോലെ തന്നെ ശരീരഭാരം വർധിപ്പിക്കാനും ഡയറ്റ് പ്ലാനുകൾ ഉണ്ട്. കാർബോഹൈഡ്രേറ്റുകൾ ശരീരഭാരം വർദ്ധിപ്പിക്കും എന്നതാണ് ഒരു പൊതു തെറ്റിദ്ധാരണ. കഴിക്കുന്ന കലോറിയുടെ അളവിന് അനുസരിച്ചാണ് ശരീരഭാരം കൂടുന്നത് എന്നതാണ് സത്യം. അതിനാൽ, വാഴപ്പഴം, ഉരുളക്കിഴങ്ങ് എന്നിവ പോലുള്ള ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ ഭക്ഷണത്തിൽ ചേർക്കുന്നത് സുരക്ഷിതമായും ആരോഗ്യകരമായും ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കും.
ആരോഗ്യകരമായ രീതിയിൽ ശരീരഭാരം വർധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ:
നട്‌സ്: ശരീരഭാരം വർധിപ്പിക്കാനുള്ള ഒരു മികച്ച ലഘുഭക്ഷണമാണ് നട്‌സ്. അവയിൽ കൊഴുപ്പും പോഷകങ്ങളും കൂടുതലായി അടങ്ങിയിരിക്കുന്നു. അവയിൽ നാരുകളും കൂടുതലാണ്. ഒരു പിടി അണ്ടിപ്പരിപ്പ് കഴിക്കുന്നത് നല്ലതാണ്. എന്നാൽ അണ്ടിപ്പരിപ്പ് അമിതമായി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
അവോക്കാഡോ: അവോക്കാഡോ അഥവാ ബട്ടർ ഫ്രൂട്ട് ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടമാണ്. പകുതി അവോക്കാഡോയിൽ 140 കലോറിയും ഉയർന്ന അളവിലുള്ള പൊട്ടാസ്യം, ഫോളിക് ആസിഡ്, വിറ്റാമിൻ ഇ എന്നിവയും ഉണ്ട്. അവോക്കാഡോ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ആരോഗ്യകരമായ രീതിയിൽ ശരീരഭാരം വർധിപ്പിക്കാൻ സഹായിക്കും.
ALSO READ: Coffee: ഇടയ്ക്കിടെ കാപ്പി കുടിക്കുന്ന ശീലമുണ്ടോ? അപകടങ്ങൾ പതിയിരിപ്പുണ്ടെന്ന് അറിയുക
ഏത്തപ്പഴം: ധാതുക്കളും കാർബോഹൈഡ്രേറ്റുകളും കലോറിയും കുറവായതിനാൽ ശരീരഭാരം വർധിപ്പിക്കാൻ ഏറ്റവും നല്ല ഭക്ഷണമാണ് ഏത്തപ്പഴം. വേഗത്തിലും സുരക്ഷിതമായും ശരീരഭാരം വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് പ്രതിദിനം 4-5 പഴുത്ത വാഴപ്പഴം കഴിക്കാം. ഇത് സ്വാദിഷ്ടവും ഊർജം പ്രദാനം ചെയ്യുന്നതുമാണ്.
ഡാർക്ക് ചോക്ലേറ്റ്: ശരീരഭാരം വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഡാർക്ക് ചോക്ലേറ്റ്. ഇതിൽ ഉയർന്ന കലോറിയും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് ഒരു മധുരപലഹാരം ആവശ്യമുള്ളപ്പോഴെല്ലാം ഡാർക്ക് ചോക്ലേറ്റ് കഴിക്കാം. ഇതിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാൽ, അമിതമായി കഴിക്കുന്നത് ദോഷം ചെയ്യും. മിതമായ രീതിയിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ സഹായിക്കും.
ഗോതമ്പ് ബ്രെഡ്: പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ, ആരോഗ്യകരമായ ബ്രെഡ് ഉൽപ്പന്നങ്ങൾ കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ ബ്രെഡ് ചേർക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ സഹായിക്കും. ഗോതമ്പ് ബ്രെഡോ ധാന്യങ്ങൾ അടങ്ങിയ ബ്രെഡോ കഴിക്കുന്നതാണ് നല്ലത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...