ഭക്ഷണശീലങ്ങൾ നമ്മുടെ ആരോ​ഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. എന്നാൽ പോഷകപ്രദമായ ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുന്ന ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നത് ബുദ്ധിമുട്ടാണ്. പുതുവർഷം ആരംഭിക്കുമ്പോൾ, നല്ല ഭക്ഷണം കഴിക്കുന്നതിലും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരുന്നത് ജീവിതശൈലി രോ​ഗങ്ങൾ തടയുന്നതിനും മികച്ച ആരോ​ഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ


ഒമേഗ-3 സമ്പന്നമായ ഭക്ഷണക്രമം: ഒമേഗ-3 നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. കൂടാതെ, ഒമേ​ഗ-3 നിരവധി ആരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ വളർത്തുന്നു. തലച്ചോറിന്റെ ആരോഗ്യം നിലനിർത്താനും ഒമേ​ഗ-3 സഹായിക്കും.


ALSO READ: Uric Acid: ഉയർന്ന യൂറിക് ആസിഡ് സന്ധിവേദനയ്ക്കും വീക്കത്തിനും കാരണമാകും; ആയുർവേദത്തിലൂടെ പരിഹാരം കാണാം


പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം: ശരീരത്തിന് ശരിയായ അളവിൽ പ്രോട്ടീൻ ലഭിക്കുന്നത് അനാവശ്യമായ ഭക്ഷണ ആസക്തികളെ നിയന്ത്രിക്കാനും പേശികൾ ബലമുള്ളതാക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കുന്നു. ശരീരത്തിന് ടിഷ്യൂകൾ നിർമിക്കാനും പ്രോട്ടീൻ അത്യാവശ്യമാണ്. മുട്ട, ചിക്കൻ, പാൽ ഉത്പന്നങ്ങൾ, വാൽനട്ട് എന്നിവ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തത് ശരീരത്തിന് പ്രോട്ടീൻ ലഭിക്കാൻ ഏറെ ​ഗുണം ചെയ്യും.


സ്നാക്ക്സ് ഒഴിവാക്കുക: പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ കൂടുതലുള്ള സ്‌നാക്ക്‌സ് ഒഴിവാക്കുക. ഇതിന് പകരം ലഘുഭക്ഷണങ്ങളായി പഴങ്ങൾ, പച്ചക്കറികൾ, നട്‌സ് എന്നിവ തിരഞ്ഞെടുക്കുക. ഭക്ഷണത്തിന് ശേഷം മധുരം കഴിക്കാനുള്ള പ്രവണത വളരെ കൂടുതലായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ പഴങ്ങളും നട്സും കഴിക്കുന്നത് കൃത്രിമ മധുരം അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കുന്നതിന് സഹായിക്കും.


ALSO READ: Mint leaves health benefits: പുതിനയിലയ്ക്ക് ആരോ​ഗ്യ ​ഗുണങ്ങൾ ഏറെ; അറിയാം പുതിനയിലയുടെ മാജിക്കൽ ​ഗുണങ്ങൾ


ഭക്ഷണത്തിന്റെ അളവ് ശ്രദ്ധിക്കുക: നിങ്ങൾ എന്താണ് കഴിക്കുന്നതെന്ന കാര്യത്തിൽ മാത്രമാകരുത് ശ്രദ്ധ. നിങ്ങൾ എത്രമാത്രം കഴിക്കുന്നു എന്നതും നിരീക്ഷിക്കുക. ഇത് ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കും. മിതമായ അളവിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങൾ എത്ര കലോറി ഉപയോ​ഗിക്കുന്നുവെന്ന് പരിശോധിക്കാൻ സഹായിക്കുന്നു.


ഭക്ഷ്യവസ്തുക്കളിലെ ചേരുവകൾ ശ്രദ്ധിക്കുക: ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതിൽ ഭക്ഷ്യവസ്തുക്കളിൽ ഉൾപ്പെട്ടിരിക്കുന്ന പോഷകമൂല്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതും ഉൾപ്പെടുന്നു. നിങ്ങൾക്ക് അലർജി ഉണ്ടാക്കുന്ന ഘടകങ്ങൾ ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ടോ എന്ന് തിരിച്ചറിയാനും ഇത് നിങ്ങളെ സഹായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.