ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുന്നതിന് പുറമെ, നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് പുതിനയില. ശരീരത്തെ തണുപ്പിക്കാൻ പുതിനയിലയ്ക്ക് സാധിക്കും. അതിനാൽ വേനൽക്കാലത്ത് പുതിനയില ചേർത്ത പാനീയങ്ങൾ കുടിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. ധാതുക്കൾക്കൊപ്പം, വിറ്റാമിൻ-സിയുടെ മികച്ച ഉറവിടം കൂടിയാണ് പുതിന.
ആയുർവേദ പ്രകാരം പുതിനയെ കാർമിനേറ്റീവ് സസ്യമായി കണക്കാക്കുന്നു. നെഞ്ചെരിച്ചിൽ, ഓക്കാനം, അസിഡിറ്റി എന്നിവയിൽ നിന്നും പുതിന ആശ്വാസം നൽകുന്നു. പുതിനയില കഴിക്കുന്നതിന് ആരോഗ്യപരമായ നിരവധി ഗുണങ്ങൾ ഉണ്ട്. പുതിനയില കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ALSO READ: Winter Diet: ശൈത്യകാലത്ത് ശരീരത്തെ ചൂടാക്കി നിലനിർത്താം... ഈ ഭക്ഷണങ്ങൾ കഴിച്ചാൽ
ദഹനവ്യവസ്ഥ മികച്ചതാക്കുന്നു: പുതിനയ്ക്ക് ആന്റി ബാക്ടീരിയൽ, ആന്റി സെപ്റ്റിക് ഗുണങ്ങളുണ്ട്. അതിനാൽ ദഹനം മെച്ചപ്പെടുത്തുന്നതിന് പുതിന നല്ലതാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ പുതിന വളരെയധികം ഗുണം ചെയ്യും. അസിഡിറ്റി പ്രശ്‌നമുണ്ടെങ്കിൽ, ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ അര ടീസ്പൂൺ പുതിന നീര് കലർത്തി കുടിക്കുന്നത് നല്ലതാണ്.
ജലദോഷത്തിൽ നിന്ന് ആശ്വാസം നൽകുന്നു: മൂക്കടപ്പ് മാറാൻ പുതിനയില മണപ്പിക്കുന്നത് നല്ലതാണ്. പുതിനയില കഷായം ഉണ്ടാക്കി കുടിച്ചാൽ തൊണ്ടവേദനയിൽ നിന്ന് ആശ്വാസം ലഭിക്കും. പുതിനയില കഷായം ഉണ്ടാക്കാൻ, ഒരു കപ്പ് വെള്ളത്തിൽ 10-12 പുതിനയില ഇട്ട് വെള്ളം പകുതിയായി കുറയുന്നത് വരെ തിളപ്പിക്കുക. ഇനി ഈ വെള്ളം അരിച്ചെടുത്ത് അൽപം തേനും ചേർത്ത് കുടിക്കാം.
തലവേദനയിൽ നിന്ന് ആശ്വാസം നൽകുന്നു: തലവേദനയുള്ളപ്പോൾ പുതിനയില ബാം അല്ലെങ്കിൽ പെപ്പർമിന്റ് ഓയിൽ പുരട്ടി നെറ്റിയിൽ പതിയെ മസാജ് ചെയ്യുന്നത് തലവേദനയിൽ നിന്ന് മോചനം ലഭിക്കാൻ സഹായിക്കും.
മൗത്ത് ഫ്രഷ്നറായി പ്രവർത്തിക്കുന്നു: പുതിനയ്ക്ക് അണുനാശിനി ഗുണങ്ങളുണ്ട്. ഇതിന്റെ ഇല ചവച്ചാൽ വായ്നാറ്റത്തിൽ നിന്ന് മോചനം ലഭിക്കും. ഇതോടൊപ്പം, വായിലെ അണുക്കളെ നശിപ്പിക്കാനും വായുടെ ആരോഗ്യം പരിപാലിക്കാനും പുതിനയില സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: പുതിനയിലയിൽ കലോറി വളരെ കുറവാണ്. പുതിനയില കഴിക്കുന്നത് കൂടുതൽ നേരം വിശപ്പ് രഹിതമായി തുടരാൻ സഹായിക്കും. ഇത് വഴി ശരീരത്തിൽ അധിക കലോറി ഉണ്ടാകുന്നത് ഒഴിവാക്കാം. പുതിനയിലയ്ക്ക് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനുള്ള ഗുണങ്ങളുമുണ്ട്.
ALSO READ: Pumpkin juice: എത്ര ശ്രമിച്ചിട്ടും തടി കുറയ്ക്കാൻ സാധിക്കുന്നില്ലേ... ഈ ജ്യൂസ് കുടിച്ചുനോക്കൂ..
ചർമ്മത്തിന്റെ ആരോഗ്യത്തിന് മികച്ചത്: പുതിന ചർമ്മകോശങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. അതുകൊണ്ടാണ് പല സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും പുതിനയില ഉപയോഗിക്കുന്നത്. പുതിനയില ചർമ്മത്തിൽ ഈർപ്പം നിലനിർത്തുന്നുന്നതിന് സഹായിക്കുന്നു. ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ ചർമ്മത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും പുതിനയില മികച്ചതാണ്.
ഓക്കാനം, ഛർദ്ദി എന്നിവയെ ശമിപ്പിക്കുന്നു: ഓക്കാനം അല്ലെങ്കിൽ ഛർദ്ദി എന്നിവ അനുഭവപ്പെടുമ്പോൾ പുതിനയില കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ഓക്കാനം വന്നാൽ പുതിനയില ചവച്ച് കഴിച്ചാൽ ആശ്വാസം ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...