Cloves: കാലാവസ്ഥാ മാറ്റങ്ങളിൽ രോഗങ്ങൾ പടരും; ദിവസവും ഗ്രാമ്പൂ കഴിച്ചാൽ ഗുണങ്ങളേറെ
Benefits of cloves: മാറിമറിയുന്ന കാലാവസ്ഥയിൽ മനുഷ്യരിലെ രോഗപ്രതിരോധ ശേഷി കുറയും.
കാലാവസ്ഥാ വ്യതിയാനങ്ങൾ വലിയ മാറ്റങ്ങളാണ് മനുഷ്യരിലും പ്രകൃതിയിലുമെല്ലാം സൃഷ്ടിക്കുന്നത്. കാലാവസ്ഥയെ കുറിച്ച് ഇന്ന് ഒന്നും പറയാൻ കഴിയാത്ത സ്ഥിതിയാണ്. ചിലപ്പോൾ നല്ല ചൂടാണെങ്കിൽ അടുത്ത ദിവസം തന്നെ മഴ പെയ്യാൻ തുടങ്ങും. ഇത്തരത്തിൽ പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റം ശരീരത്തെയും പല തരത്തിൽ ബാധിക്കുന്നുണ്ട്.
സ്ഥിരതയില്ലാത്ത കാലാവസ്ഥ കാരണം മനുഷ്യരിലെ രോഗപ്രതിരോധ ശേഷി ദുർബലമാകുന്നു. ജലദോഷം, ചുമ, പനി എന്നിവ ഇന്ന് സർവ്വസാധാരണമായ അസുഖങ്ങളാണ്. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയിൽ വൈറൽ രോഗങ്ങൾ അതിവേഗം പടരും. അത്തരമൊരു സാഹചര്യത്തിൽ, നല്ല ആരോഗ്യം നിലനിർത്താനും കാലാനുസൃതമായ രോഗങ്ങൾ ഒഴിവാക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ അടുക്കളയിൽ ദിവസവും ഉപയോഗിക്കുന്ന ഗ്രാമ്പൂ കഴിക്കുക. ഗ്രാമ്പൂവിൻ്റെ ആരോഗ്യ ഗുണങ്ങളാണ് ഇനി പറയാൻ പോകുന്നത്.
ALSO READ: പ്ലാസ്റ്റിക് ചോപ്പറിൽ വെച്ചാണോ പച്ചക്കറികൾ മുറിക്കുന്നത്? നല്ല പണി കിട്ടും
ജലദോഷം, ചുമ, പനി എന്നിവയിൽ നിന്ന് മോചനം നൽകുന്നു
വൈറ്റമിൻ സിയും ആൻറി ഓക്സിഡൻറുകളും കൊണ്ട് സമ്പന്നമാണ് ഗ്രാമ്പൂ. ഇത് ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതിനാൽ, ശരീരത്തിന് വൈറൽ രോഗങ്ങളെ ചെറുക്കാൻ കഴിയും. ഇന്നത്തെ സാഹചര്യത്തിൽ ദിവസവും ഗ്രാമ്പൂ ചവച്ചരച്ച് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
ദഹനം മെച്ചപ്പെടുത്തുന്നു
വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവർ ഗ്രാമ്പൂ പതിവായി കഴിക്കണം. ഇങ്ങനെ ചെയ്താൽ ദഹന സംബന്ധമായ പ്രശ്‌നങ്ങൾ മാറും. ഭക്ഷണത്തിന് ശേഷം ഗ്രാമ്പൂ ചവയ്ക്കുന്നത് മലബന്ധത്തിനും ഗ്യാസ് പ്രശ്നങ്ങൾക്കും ആശ്വാസം നൽകുന്നു.
കരളിന് ഗുണം
നമ്മുടെ ശരീരത്തിലെ ഒരു പ്രധാന അവയവമാണ് കരൾ. കരളിൻ്റെ ആരോഗ്യം നിലനിർത്താൻ ദിവസവും ഒരു ഗ്രാമ്പൂ കഴിക്കാം. ഗ്രാമ്പൂ കഴിക്കുന്നത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നു. ഇത് കരളിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.
പ്രായം കൂടുന്തോറും എല്ലുകൾക്ക് ബലം കുറയും. എന്നാൽ നിങ്ങൾ പതിവായി ഗ്രാമ്പൂ കഴിച്ചാൽ അസ്ഥികളുടെ ബലം വർദ്ധിപ്പിക്കുന്ന ഫ്ലേവനോയിഡുകൾ ഉൾപ്പെടെയുള്ള പോഷകങ്ങൾ ശരീരത്തിന് ലഭിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...