ആരോ​ഗ്യത്തിന് വളരെയധികം ആവശ്യമായ ഒന്നാണ് വ്യായാമം. പല അസുഖങ്ങളിലും മുക്തി നേടാൻ വ്യായമം ശീലമാക്കണമെന്നാണ് ഡോക്ടർമാർ അടക്കം നിർദേശിക്കുന്നത്. അർബുദത്തെ പോലും തടയാൻ വ്യായാമത്തിന് സാധിക്കുമെന്നാണ് പുതിയ പഠനം. വ്യായാമം ചെയ്യുന്നത് കുടൽ ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കുകയും ട്യൂമറുകളുടെ വളർച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യുമെന്നാണ് പുതിയ പഠനം പറയുന്നത് . വിവിധ വ്യായാമങ്ങൾ ചെയ്യുന്നത് ക്യാൻസറിനെ പ്രതിരോധിക്കുന്ന പ്രോട്ടീനായ ഇൻർലൂക്കിൻ - 6 രക്തപ്രവാഹത്തിലേക്ക് എത്താനും കേടായ കോശങ്ങളുടെ ഡിഎൻഎ നന്നാക്കാനും സഹായിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ന്യൂകാസിൽ യോർക്ക് സെന്റ് ജോൺ സർവ്വകലാശാലകളിൽ നിന്നുള്ള സംഘമാണ് പഠനം നടത്തിയത്. 50നും 80നും ഇടയിൽ പ്രായമുള്ള 16 പുരുഷന്മാരിലായിരുന്നു പഠനം നടത്തിയത്. പഠനത്തിന് തിര‍ഞ്ഞെടുത്തവരെല്ലാം കുടൽ ക്യാൻസറിനുള്ള ജീവിതശൈലി അപകട ഘടകമുള്ളവരായിരുന്നു. വ്യായാമം ചെയ്യുന്നത് രക്തത്തിലെ ക്യാൻസറിനെ പ്രതിരോധിക്കുന്ന പ്രോട്ടീനുകളുടെ സാന്ദ്രതയിൽ മാറ്റം വരുത്തുന്നുണ്ടോ എന്നറിയാനാണ് പരിശോധനകൾ നടത്തിയത്. പരിശോധനയിൽ ഇൻർലൂക്കിൻ - 6 പ്രോട്ടീന്റെ വർദ്ധനവ് കണ്ടെത്തി. 


ക്യാൻസർ വളർച്ച കുറയ്ക്കാൻ വ്യായാമത്തിലൂടെ സാധിച്ചുവെന്നും ​ഗവേഷകർ പറയുന്നു. ഏത് തരത്തിലുള്ള വ്യായാമവും ആരോഗ്യം മെച്ചപ്പെടുത്താനും കുടൽ ക്യാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും. പതിവായുള്ള വ്യായാമം സ്തനത്തിലേയും എൻഡോമെട്രിയത്തിലേയും അർബുദങ്ങൾ വികസിപ്പിക്കുന്നതിനുള്ള കുറ‍ഞ്ഞ അപകടസാധ്യതയും തമ്മിൽ ബന്ധമുണ്ടെന്നും കണ്ടെത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.