Good Sleep: ഉറങ്ങുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ചെയ്യാം, ഗുണങ്ങള്‍ ഏറെ...
Good Sleep: ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഗാഢമായ ഉറക്കം ലഭിക്കാൻ, ഉറങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് ഒരു പുസ്തകം വായിക്കുകയോ മൊബൈൽ ഫോണ്‍ ഒഴിവാക്കുകയോ ചെയ്‌താല്‍ മതി.
Good Sleep: ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് നീങ്ങുകയും വ്യക്തി അചേഷ്ടനായി തന്‍റെ പരിസരങ്ങളെ മറക്കുകയും ചെയ്യുന്ന അവസ്ഥക്കാണ് നാം ഉറക്കം എന്ന് പറയുന്നത്. നമ്മുടെ മനസ്സിനും ശരീരത്തിനും ഒരുപോലെ അനുപേക്ഷണീയമായ ഒരു ജീവധർമ്മ പ്രക്രിയയാണ് ഉറക്കം. ക്ഷീണം മാറ്റി ഉന്മേഷം നൽകുന്ന ഒരു പ്രക്രിയ എന്ന നിലയില്‍ ഉറക്കത്തിനുള്ള സ്ഥാനം പ്രധാനമാണ്.
Also Read: Immunity Booster: പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം, നിങ്ങളുടെ അടുക്കളയിലെ അല്പം മഞ്ഞള്‍ മാത്രം മതി
മനുഷ്യര്‍ തന്‍റെ ആയുസിന്‍റെ ശരാശരി മൂന്നിലൊരുഭാഗം സമയം ഉറക്കത്തിനു വേണ്ടിയാണ് ചെലവഴിക്കുന്നത്. അതായത്, ദിവസവും 8 മണിക്കൂര്‍ രാത്രി ഉറക്കം. അത് ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്.
എന്നാല്‍, ഇന്ന് പലര്‍ക്കും ഉറക്കമില്ല. ജീവിതത്തിലെ തിരക്ക് പിടിച്ച ഓട്ടത്തിനിടെ നഷ്ടപ്പെടുന്നത് ഏറ്റവും അത്യാവശ്യമായ ഉറക്കം ആണ്. ചിലരിൽ ഉറക്കക്കുറവ് മൂലം നിരവധി മാനസിക-ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. മതിയായ ഉറക്കം ലഭിക്കാത്തത് ദൈനംദിന പ്രവർത്തനങ്ങളെപ്പോലും സാരമായി ബാധിക്കും.
ഇന്ന് പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് ഉറക്കമില്ലായ്മ എന്നത്. അതായത്, ചിലര്‍ക്ക് എത്രനേരം കിടന്നാലും ഉറക്കം വരില്ല. നല്ല ഉറക്കം ലഭിക്കാന്‍ എന്ത് ചെയ്യണം. ഉറക്കം തടസപ്പെടുത്തുന്ന കാരണങ്ങള്‍ പലതാണ്. അതിലൊന്നാണ് നമ്മുടെ മൊബൈല്‍ ഫോണ്‍. ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഗാഢമായ ഉറക്കം ലഭിക്കാൻ, ഉറങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് ഒരു പുസ്തകം വായിക്കുകയോ മൊബൈൽ ഫോണ്‍ ഒഴിവാക്കുകയോ ചെയ്‌താല്‍ മതി.
ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഉറങ്ങുന്നതിന് 15 മിനിറ്റ് മുന്‍പ് ഈ ജോലികള്‍ ചെയ്യുന്നത് ഗാഢമായ ഉറക്കം മാത്രമല്ല, ആരോഗ്യത്തിന് ധാരാളം ഗുണങ്ങളും നൽകും. ഉറങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് നിങ്ങൾ ഒരു പുസ്തകം വായിച്ചാൽ എന്താണ് ആരോഗ്യപരമായ ഗുണങ്ങൾ ലഭിക്കുക എന്നറിയാം.
ഉറങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് നിങ്ങൾ ഒരു പുസ്തകം വായിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും. ശരീരികാരോഗ്യവും മാനസികാരോഗ്യവും മികച്ചതായി നിലനിര്‍ത്താന്‍ കഴിയുന്ന ഒരുതരം മസ്തിഷ്ക വ്യായാമമാണ് വായന.
ദിവസവും ഉറങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് നിങ്ങൾ ഒരു പുസ്തകം വായിക്കുകയാണെങ്കിൽ, സമ്മർദ്ദം ഇല്ലാതാക്കാൻ മാത്രമല്ല, ആ ദിവസത്തിന്‍റെ ക്ഷീണം ഇല്ലാതാക്കാനും നിങ്ങൾക്ക് കഴിയും.
നല്ല ഉറക്കം ലഭിക്കാൻ, ഉറങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് നിങ്ങൾ ഒരു പുസ്തകം വായിക്കണം. ഇത് ചെയ്യുന്നതിലൂടെ, സമ്മർദ്ദം കുറയ്ക്കാൻ മാത്രമല്ല, വ്യക്തിക്ക് നല്ല ഉറക്കം ലഭിക്കാനും കഴിയും. ഉറക്കമില്ലായ്മ എന്ന പ്രശ്നം ഇല്ലാതാക്കാൻ ഈ വ്യായാമം വളരെ ഉപയോഗപ്രദമാണ്.
രാത്രി ഉറങ്ങുന്നതിനുമുമ്പ് ഒരു പുസ്തകം വായിച്ചാൽ, അത് വ്യക്തിയുടെ ശ്രദ്ധ വർദ്ധിപ്പിക്കുന്നു. വ്യക്തിയുടെ ഓർമ്മശക്തി ശക്തമാകുന്നു. അവന്‍റെ മനസ്സ് കൂടുതല്‍ ശക്തമാക്കുന്നു.
രാത്രി ഉറങ്ങുന്നതിനുമുമ്പ് ഒരു പുസ്തകം വായിയ്ക്കുന്നതിലൂടെ പോസിറ്റീവ് ചിന്തകൾ മനസ്സിൽ വരും. ഇത് സുഖപ്രദമായ നിദ്രയ്ക്ക് ഏറെ സഹായകമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...