Nail Biting: നിങ്ങൾക്ക് എപ്പോഴും നഖം കടിക്കുന്ന ശീലമുണ്ടോ? എങ്കിൽ പണി പാളും..!
Nail Biting health issues: നഖം കടിക്കുന്ന ശീലത്തിന് കാരണം ഓരോ ആളുകളിലും വ്യത്യസ്തമായിരിക്കും.
നഖം കടിക്കുന്നത് ഭൂരിഭാഗം ആളുകളിലും കണ്ടുവരുന്ന വളരെ സാധാരണമായ ഒരു ശീലമാണ്. ഇത് സാധാരണയായി കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണപ്പെടുന്നുണ്ട്. പലപ്പോഴും ആളുകൾ പരിഭ്രാന്തരാകുമ്പോഴോ വിരസത അനുഭവപ്പെടുമ്പോഴോ ആണ് നഖം കടിയ്ക്കാൻ തുടങ്ങുന്നത്. നഖം കടിക്കുന്ന ശീലം നിങ്ങളുടെ ആരോഗ്യത്തിന് വളരെയേറെ ദോഷം ചെയ്യുമെന്ന കാര്യം അറിഞ്ഞിരിക്കണം. ഇത് പല്ലുകൾക്ക് വളരെയധികം കേടുപാടുകൾ വരുത്താൻ കാരണമാകുന്നു.
എന്തുകൊണ്ടാണ് ആളുകൾ നഖം കടിക്കുന്നത്?
എന്തുകൊണ്ടാണ് ആളുകൾ നഖം കടിക്കുന്നത്? ഇതിനുള്ള കാരണം ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. നഖങ്ങൾ കടിച്ചുകൊണ്ടാണ് ചിലർ അവരുടെ വികാരങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത്. എന്നിരുന്നാലും, ഇത് ഒരു നല്ല ശീലമല്ല, ഇത് നിങ്ങളുടെ പുഞ്ചിരിയെ പോലും നശിപ്പിക്കും.
ALSO READ: രാവിലെ ശരീരത്തിൽ കാണുന്ന ഈ ലക്ഷണങ്ങൾ പ്രമേഹത്തിന്റെ ലക്ഷണമാണ്; അവഗണിക്കരുത്
നഖം കടിക്കലും പല്ലിന്റെ ആരോഗ്യവും
നഖം കടിക്കുന്നത് പല്ലുകൾ തകരാൻ കാരണമാകുമെന്നാണ് അമേരിക്കൻ ഡെന്റൽ അസോസിയേഷന്റെ അഭിപ്രായം. നിങ്ങളുടെ പല്ലുകളിൽ ബ്രേസ് ഉണ്ടെങ്കിൽ, നഖം കടിക്കുന്ന ശീലം കാരണം, പല്ലിന്റെ വേരുകൾ ചീഞ്ഞഴുകിപ്പോയേക്കാം. ഇതുമൂലം പല്ല് നശിക്കാനുള്ള സാധ്യത ഗണ്യമായി വർദ്ധിക്കും.
നഖം കടിക്കുന്നവർക്ക് ബ്രക്സിസം എന്ന രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മിക്ക ആളുകളും അറിയാതെ ചെയ്യുന്ന പല്ല് പൊടിക്കൽ എന്നാണ് ബ്രക്സിസത്തെ വിശേഷിപ്പിക്കുന്നത്. ഈ ശീലം കാരണം, തലവേദന, മുഖത്ത് വേദന, പല്ലിന്റെ സെൻസിറ്റിവിറ്റി കുറയുന്നു, പല്ല് നശിക്കാനുള്ള സാധ്യത വർധിക്കുന്നു എന്നീ പ്രശ്നങ്ങളുണ്ടാകും.
നഖം കടിക്കുന്നതിന്റെ മറ്റ് അപകടങ്ങൾ
നഖം കടിക്കുന്നത് പല്ലുകൾക്ക് കേടുപാടുകൾ വരുത്തുന്നതിന് പുറമെ ബാക്ടീരിയയുടെ സാധ്യതയും വർദ്ധിപ്പിക്കും. ഇ.കോളി, സാൽമൊണെല്ല തുടങ്ങിയ അപകടകാരികളായ രോഗകാരണ ബാക്ടീരിയകൾ നിങ്ങളുടെ പല്ലുകളിൽ ഉണ്ടാകും. നിങ്ങൾ നഖം കടിക്കുമ്പോൾ, ഈ ബാക്ടീരിയകൾ വിരലുകളിൽ നിന്ന് നിങ്ങളുടെ വായിലും അതുവഴി കുടലിലും എത്താം. ഇത് ഗുരുതരമായ ദഹനനാളത്തിന്റെ രോഗത്തിലേക്ക് നയിച്ചേക്കാം. പതിവായി നഖം കടിക്കുന്ന ആളുകൾക്ക് അണുബാധ, നീർവീക്കം, വിരലുകളിൽ പഴുപ്പ് നിറയൽ തുടങ്ങിയ പ്രശ്നങ്ങളും നേരിടേണ്ടിവരും.
നഖം കടിക്കുന്ന ശീലം എങ്ങനെ ഒഴിവാക്കാം?
അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി അസോസിയേഷൻ നഖം കടിക്കുന്ന ശീലത്തിൽ നിന്ന് മുക്തി നേടാനുള്ള ചില ടിപ്പുകൾ പങ്കുവെച്ചിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
നഖങ്ങൾ എപ്പോഴും ചെറുതാക്കി സൂക്ഷിക്കുക, നഖങ്ങളിൽ കയ്പേറിയ നെയിൽ പോളിഷ് പുരട്ടുക, നിങ്ങൾക്ക് നഖം കടിക്കാൻ തോന്നുമ്പോഴെല്ലാം മറ്റെന്തെങ്കിലും കാര്യങ്ങൾ ചിന്തിക്കുക, നഖം കടിക്കുന്നതിന് പകരം സ്ട്രെസ് ബോൾ ഉപയോഗിക്കുക എന്നീ കാര്യങ്ങൾ പരീക്ഷിച്ച് നോക്കാം. ഏത് സാഹചര്യത്തിലാണ് നിങ്ങൾ നഖം കടിക്കുന്നത് എന്ന് കണ്ടെത്തേണ്ടത് പ്രധാനമാണ്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ മനസിനെ മറ്റേതെങ്കിലും വഴി തിരിച്ചുവിടാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...