Coffee: ഉറക്കം ഉണർന്നാൽ ഉടൻ കാപ്പി കൊടുക്കാറുണ്ടോ? എങ്കിൽ ഇതെല്ലാം അറിഞ്ഞിരിക്കണം
ഉറക്കം ഉണർന്ന ഉടൻ തന്നെ കാപ്പി കുടിക്കുന്നവർ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം.
രാവിലെ എഴുന്നേറ്റാൽ ഉടൻ ഒരു കപ്പ് കാപ്പി, അത് നമ്മൾ മലയാളികളുടെ ഒരു ശീലമാണ്. കാപ്പി കുടിച്ച് ദിവസം തുടങ്ങിയില്ലെങ്കിൽ ഒന്നും അങ്ങോട്ട് ഉഷാറാകില്ലെന്നാണ് പലരും പറയാറുള്ളത്. കാപ്പിയ്ക്ക് പകരം ചായയോ ചൂടുവെള്ളമോ ഒക്കെ രാവിലെ തന്നെ കുടിക്കുന്നവരുണ്ട്. എന്നാൽ, ഉറക്കം ഉണർന്ന ഉടൻ തന്നെ കാപ്പി കുടിക്കുന്നവർ ചില കാര്യങ്ങളെ അറിഞ്ഞിരിക്കേണ്ടതുണ്ട്. അതാണ് ഇനി പറയാൻ പോകുന്നത്.
ഉറക്കമുണർന്ന് ഒരു മണിക്കൂറിനുള്ളിൽ നിങ്ങൾ ഒരിക്കലും കാപ്പി കുടിക്കരുത് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഉറക്കം വരുമ്പോഴോ ക്ഷീണം തോന്നുമ്പോഴോ കാപ്പി കുടിക്കുന്നത് ഗുണത്തിന് പകരം ദോഷം ചെയ്യും. പകൽ സമയത്ത് മനുഷ്യരുടെ മസ്തിഷ്‌കം ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന അഡിനോസിൻ എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്നുണ്ട്.
ALSO READ: പ്രഭാത സവാരിയ്ക്ക് പോകുന്നവരാണോ? എങ്കിൽ ഈ കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
നിങ്ങൾ കൂടുതൽ നേരം ഉണർന്നിരിക്കുമ്പോൾ, ഈ രാസവസ്തുവിന്റെ ഉത്പ്പാദനം വർദ്ധിക്കുകയും ഉറക്കം വരാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ നിങ്ങളിലെ അഡിനോസിന്റെ ഉത്പ്പാദനം തടയുന്നു. കാപ്പി കുടിച്ചതിന് ശേഷം നിങ്ങൾക്ക് എപ്പോഴെങ്കിലും ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ കൂടുതലൊന്നും ചിന്തിക്കണ്ട. ഇത് തന്നെയാണ് കാരണം.
ഉണർന്ന് കഴിഞ്ഞ് ഒരു മണിക്കൂറെങ്കിലും കഴിയാതെ കാപ്പി കുടിക്കാൻ പാടില്ല. നിങ്ങളെ ഉണർത്തുന്ന കോർട്ടിസോൾ ഹോർമോൺ സ്വാഭാവികമായി കുറയുന്നത് വരെ നിങ്ങൾ കാത്തിരിക്കണം. നമ്മൾ ഉണരുമ്പോൾ ശരീരത്തിൽ കോർട്ടിസോളിന്റെ അളവ് കൂടുതലാണ്. അതിനാൽ കഫീൻ കുടിക്കുന്നത് കോർട്ടിസോളിനെതിരെ പ്രവർത്തിക്കും.
നിങ്ങൾ കഫീൻ കഴിക്കുമ്പോൾ അത് അമിതമായി കഫീൻ കഴിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. ഉച്ചയ്ക്ക് 2 മണിക്ക് ശേഷം കാപ്പി കുടിക്കരുതെന്നാണ് വിദേശ രാജ്യങ്ങളിലെ പല ഡോക്ടർമാരും നിർദ്ദേശിക്കുന്നത്. കാരണം, ഒരു കപ്പ് കാപ്പി കുടിച്ച് അഞ്ചോ ഏഴോ മണിക്കൂറിന് ശേഷവും കഫീന്റെ പകുതി നിങ്ങളുടെ ശരീരത്തിൽ അവശേഷിക്കും. അതിനാൽ നിങ്ങൾക്ക് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി കാപ്പി കുടിച്ച് അവിടെ അവസാനിപ്പിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...