Ear phone: ഇയർ ഫോണിൽ പാട്ട് കേട്ട് ഉറങ്ങുന്നവരാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
Effects of Listening To Music While Sleeping: പാട്ടുകൾ കേട്ട് ഉറങ്ങാൻ ശ്രമിക്കുന്നവർക്ക് ശരിയായ ഉറക്കം ലഭിക്കില്ലെന്നാണ് ഒരു ഗവേഷണത്തിൽ കണ്ടെത്തിയത്.
പാട്ടുകൾ കേൾക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്? എല്ലാവരും അവരുടെ മാനസികാവസ്ഥ ശാന്തമാക്കാനും സമ്മർദ്ദവും സങ്കടങ്ങളുമെല്ലാം ഒഴിവാക്കാനും പാട്ടുകൾ കേൾക്കാറുണ്ട്. പലർക്കും ഉറങ്ങുമ്പോൾ പോലും പാട്ടുകൾ കേൾക്കുന്ന ശീലമുണ്ട്. നിങ്ങളും അങ്ങനെ ചെയ്യുകയാണെങ്കിൽ ശ്രദ്ധിക്കുക. കാരണം, ഉറങ്ങാൻ പോകുന്നതിനു മുമ്പ് പാട്ടുകൾ കേൾക്കുന്നവർക്ക് നല്ല ഉറക്കം ലഭിക്കില്ലെന്നാണ് ഒരു പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
പാട്ടുകൾ കേട്ട് ഉറങ്ങാൻ ശ്രമിക്കുന്നവർക്ക് ശരിയായ ഉറക്കം ലഭിക്കില്ല. നമ്മൾ ഉറങ്ങുമ്പോൾ നമ്മുടെ തലച്ചോറിൽ സംഗീതവുമായി ബന്ധപ്പെട്ട പ്രക്രിയ നടക്കുന്നതാണ് ഇതിന് കാരണം. സൈക്കോളജിക്കൽ സയൻസ് ജേണലിൽ ഇതുമായി ബന്ധപ്പെട്ട ഒരു ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ALSO READ: മഴക്കാലം മാരിക്കാലം; കുട്ടികളെ കാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
യുഎസിലെ ബെയ്‌ലർ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി ആൻഡ് ന്യൂറോ സയൻസ് അസോസിയേറ്റ് പ്രൊഫസറായ മൈക്കൽ സ്കള്ളിൻ ആണ് ഉറക്കത്തെക്കുറിച്ചുള്ള ഗവേഷണം നടത്തിയത്. സംഗീതം ഉറക്കത്തിൽ എന്ത് സ്വാധീനം ചെലുത്തുമെന്ന് കണ്ടെത്താനായാണ് അദ്ദേഹം ഗവേഷണം നടത്തിയത്. ഒരു രാത്രി തന്റെ ഉറക്കം പെട്ടെന്ന് തടസ്സപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഉറങ്ങുന്നതിനു തൊട്ടുമുമ്പ് കേട്ട അതേ സംഗീതമാണ് ഉറക്കത്തിനിടയിലും തലയിൽ മുഴങ്ങിയത്. ഇതിന് ശേഷമാണ് വിഷയത്തിൽ ഗവേഷണം നടത്താൻ അദ്ദേഹം തീരുമാനിച്ചത്.
സംഗീതം കേൾക്കുന്നത് നല്ലതാണെന്ന് എല്ലാവർക്കും അറിയാമെന്നും ഉറക്ക സമയത്ത് യുവാക്കൾ സ്ഥിരമായി സംഗീതം കേൾക്കുന്നുണ്ടെന്നും പ്രൊഫസർ സ്കള്ളിൻ പറഞ്ഞു. പക്ഷേ പാട്ട് കേട്ട് ഉറങ്ങാൻ ശ്രമിച്ചാലും മനസ്സിൽ പാട്ട് മുഴങ്ങുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. ഇത് ഉറക്കം കെടുത്താനും സാധ്യതയുണ്ട്. നമ്മൾ ഉറങ്ങുമ്പോഴും ഇയർ ഫോണിലെ സംഗീതം നമ്മുടെ തലച്ചോറിൽ പ്രോസസ്സ് ചെയ്യുന്നത് തുടരുമെന്ന് സ്‌കള്ളിൻ പറഞ്ഞു.
50 പേരെയാണ് സ്‌കള്ളിൻ തൻ്റെ പഠനത്തിൽ ഉൾപ്പെടുത്തിയത്. ഈ സമയത്ത് അദ്ദേഹം ഉറങ്ങാൻ പോകുന്നതിനു മുമ്പ് വ്യത്യസ്ത തരം സംഗീതം കേൾക്കുകയും ഉറക്കത്തിൽ അതിന്റെ സ്വാധീനത്തെക്കുറിച്ച് പഠിക്കുകയും ചെയ്തു. അതിനിടയിൽ കൂടുതൽ പാട്ട് കേൾക്കുന്നവരുടെ ഉറക്കം നഷ്ടമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഗീതം കേൾക്കുന്ന സമയവും പ്രധാനമാണെന്നും അതിനാൽ ഉറങ്ങുന്നതിന് മുമ്പ് പാട്ട് കേൾക്കരുതെന്നുമാണ് സ്‌കള്ളിൻ്റെ കണ്ടെത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...