Mushroom Side Effects: ഗുണത്തോടൊപ്പം കൂണിനുണ്ട് അല്പം ദോഷങ്ങളും
കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. പോഷകങ്ങളുടെ നീണ്ട നിരയാണ് കൂണില്‍ ഉള്ളത് എന്ന് നമുക്കറിയാം. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്നാണ് പറയപ്പെടുന്നത്.
Mushroom Side Effects: കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. പോഷകങ്ങളുടെ നീണ്ട നിരയാണ് കൂണില്‍ ഉള്ളത് എന്ന് നമുക്കറിയാം. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്നാണ് പറയപ്പെടുന്നത്.
ഗുണങ്ങളുടെ കലവറയാണ് കൂണ്‍. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിയ്ക്കുന്ന കൂണിന് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള കഴിവുണ്ട്. കൂടാതെ, ശരീരഭാരം നിയന്ത്രിക്കുന്നതിലും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും കൂണ്‍ നല്‍കുന്ന സംഭാവന മികച്ചതാണ്. കൂടാതെ, ക്യാന്‍സറിനെ ചെറുക്കാനും കൂണിന് കഴിയും.
Also Read: Vitamin B12 Deficiency: രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം തോന്നാറുണ്ടോ? വിറ്റാമിന്‍ B12 ന്‍റെ കുറവാകാം
ധാരാളം കാൽസ്യം അടങ്ങിയിട്ടുള്ള കൂൺ എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കൂണ്‍ കഴിയ്ക്കാം. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ഉയര്‍ന്ന അളവിലുള്ള ഇന്‍സുലിന്‍ ശരീരത്തില്‍ പഞ്ചസാരയുടെ ഘടകങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയുന്നു.
Also Read: Weight Loss Tips: അല്പം ഇഞ്ചി മതി, പൊണ്ണത്തടി കുറയ്ക്കാം
ഭക്ഷ്യയോഗ്യമായ ഫംഗസാണ് കൂൺ. എന്നാല്‍, ഗുണത്തോടൊപ്പം ദോഷവശങ്ങളും കൂണിന് ഉണ്ട്. അതായത് ചിലര്‍ക്ക് കൂണ്‍ കഴിയ്ക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം.
കൂണ്‍ സൃഷ്ടിക്കുന്ന പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയാണ് എന്നറിയാം
1. ചിലര്‍ക്ക് കൂണ്‍ കഴിച്ചാല്‍ വയറ്റില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതായത്, വയറിളക്കം, ഓക്കാനം, ഛർദ്ദി എന്നിവയാണ് പ്രധാനമായും സംഭവിക്കുക. കൂണ്‍ ഫംഗസായതിനാൽ ചിലരുടെ ശരീരവുമായി അവ നന്നായി യോജിക്കില്ല, അതാണ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണം.
2. കൂൺ ചർമ്മ അലർജിക്ക് കാരണമാകും. ചിലര്‍ക്ക് കൂണ്‍ കഴിച്ചാല്‍ ചര്‍മ്മത്തില്‍ അലര്‍ജി ഉണ്ടാകുന്നു. അതായത് ചര്‍മ്മം ചുവന്ന് തടിയ്ക്കുക, ചൊറിച്ചില്‍ അനുഭവപ്പെടുക തുടങ്ങിയവയാണ് സാധാരണയായി സംഭവിക്കാറ്. അതിനാല്‍, കൂണ്‍ കഴിയ്ക്കുമ്പോള്‍ അലര്‍ജി ഉണ്ടാകുന്നവര്‍ അത് ഒഴിവാക്കുന്നതാണ് നല്ലത്.
3. മയക്കം/ക്ഷീണം : ചിലര്‍ക്ക് കൂണ്‍ കഴിച്ചാല്‍ ക്ഷീണം അല്ലെങ്കില്‍ ഉറക്കം അനുഭവപ്പെടാം. അതിനര്‍ത്ഥം കൂണ്‍ നിങ്ങളുടെ ശരീരത്തിന് അനുയോജ്യമല്ല എന്നാണ്. കൂണ്‍ കഴിച്ചതിന് ശേഷം ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാകുന്നുവെങ്കില്‍ കൂണ്‍ കഴിയ്ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത് ...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...